പട്ടിപ്രസ്താവനയ്ക്കു പിന്നാലെ രഞ്ജിനി ഹരിദാസ് വിവാദത്തില്‍; സി ഇ ടി അപകടം മനപ്പൂര്‍വ്വമല്ല

കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ പ്രേമം സ്റ്റെലില്‍ വസ്ത്രം ധരിച്ചതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. സിനിമ കണ്ട് അനുകരിക്കുന്നതില്‍ എന്താണ് പുതുമയെന്നും രഞ്ജിനി ചോദിക്കുന്നു.അനുകരിക്കാനുള്ളതാണ് സിനിമയെന്നും രഞ്ജിനി പറയുന്നു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഓണാഘോഷങ്ങളുടെ ഭാഗമായിനടന്ന ചവിട്ടുനാടകത്തെ അനുകൂലിച്ചാണ് രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്.
ആഘോഷങ്ങള്‍ കൊണ്ടാടാനുള്ളതാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ആഘോഷം നടക്കുന്ന സമയത്ത് തീയേറ്ററില്‍ ഓടുന്ന സൂപ്പര്‍ഹിറ്റ് സിനിമകളുടെ അനുകരണങ്ങള്‍ ആഘോഷങ്ങളില്‍ കാണുമെന്നും രഞ്ജിനി പറയുന്നു. നേരത്തേയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ചിലപ്പോള്‍ അപകടങ്ങളും നടന്നിട്ടുണ്ട്.എന്നാല്‍ അന്നൊന്നും അത് വാര്‍ത്തയായില്ല. കാരണം പത്രങ്ങളും ടെലിവിഷനും സോഷ്യല്‍ മീഡിയയും ഇത്രത്തോളം ശക്തമായിരുന്നില്ല.
സിനിമ സിനിമയാണെന്നും ജീവിതം ജീവിതമാണെന്നും തിരിച്ചറിയാനുള്ള ബോധമാണ് എല്ലാവര്‍ക്കും വേണ്ടതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതായിരിക്കില്ലെന്നും രഞ്ജിനി പറയുന്നു. ആഘോഷത്തിന്റെ സന്തോഷത്തില്‍ സംഭവിച്ചതാകാം. എന്നാല്‍ അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
സിനിമകളെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും രഞ്ജിനി ആവശ്യപ്പെട്ടു. അനാവശ്യമായ വിവാദങ്ങള്‍ ആരോഗ്യകരമല്ല. അത് സിനിമാപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. വിദ്യാര്‍ത്ഥികള്‍ മദ്യം കഴിച്ചിട്ടാണ് അപകടം നടന്നതെങ്കില്‍ അതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതല്ലാതെ സിനിമയെ കുറ്റം പറഞ്ഞും നിയന്ത്രിക്കാന്‍ ശ്രമിച്ചും മോശക്കാരാകരുതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
ഏതായാലും സി ഇ ടി അപകടത്തെ പരോക്ഷമായി അനുകൂലിച്ചുകൊണ്ടുള്ള രഞ്ജിനിയുടെ അഭിപ്രായം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തും. പട്ടികളെ കൊല്ലുന്നതിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനമാണ് ഒടുവില്‍ രഞ്ജിനിയെ വിവാദത്തിലാഴ്ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha