മാവേലിക്ക് സന്തോഷമായി, ചെന്നിത്തലയും പ്രശാന്തും തമ്പുരാന്റെ പ്രിയപ്പെട്ടവര്‍

സ്വന്തം കാബിനറ്റിലെ ഒരു മന്ത്രിയുടെ ബുദ്ധി കണ്ട് മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി അത്ഭുതപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് പണ്ടേ മതിപ്പാണെങ്കിലും ഇത്രയും ബുദ്ധിയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. പുതിയ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രിയോട് കളിക്കുന്നത് സൂക്ഷിച്ചു മതിയെന്നും ഉമ്മന്‍ചാണ്ടി തീരുമാനിച്ചു.
പാലായില്‍ കെ എം മാണിയെ ആദരിക്കാന്‍ സംഘടിപ്പിച്ച യോഗത്തില്‍ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെ വിളിച്ചാല്‍ എങ്ങനെയിരിക്കും. അതു പോലെയാണ് ഹരിപ്പാട് രമേശ് ചെന്നിത്തല വിളിച്ച യോഗത്തില്‍ ഋഷിരാജ്‌സിംഗിനെ ആദരിച്ചത്. ചെന്നിത്തല നേരിട്ടാണ് ഇന്റര്‍നാഷണല്‍ ഫോക്ലോര്‍ഫെസ്റ്റ് സംഘടിപ്പിച്ചത്. ഋഷിരാജ്‌സിംഗിനെ വിളിച്ചതും ചെന്നിത്തല തന്നെ വിളിച്ച് ആദരിച്ചതു കൊണ്ട് കഴിഞ്ഞില്ല. കാര്യങ്ങള്‍ ,സിങ്കത്തിന് പൊന്നാടയും അണിയിച്ചു. പാട്ടും പാടിച്ചു. ചെന്നിത്തലയുടെ ഇമേജിനെ സംഭവം കുത്തനെയാണ് ഉയര്‍ന്നത്. ഇത്രയും സംഭവ ബഹുലമായി ഒരാള്‍ക്ക് ഒരു കാര്യം ചെയ്യാനാവുമോ എന്നും പലരും ചോദിച്ചു.
സമാനമായ ഒരു സംഭവം കോഴിക്കോടും നടന്നു. അതിനും ചെന്നിത്തലയുമായി ബന്ധമുണ്ട്. ചെന്നിത്തലയുടെ മുന്‍പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ കളക്ടറുമായ എന്‍ പ്രശാന്തിനെ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെബി അബു ആദരിച്ചു. പ്രശാന്തിനെ കോഴിക്കോട് നിന്നും കെട്ടു കെട്ടിച്ചില്ലെങ്കില്‍ ശരിയാക്കി കളഴയുമെന്ന് പറഞ്ഞ ആളാണ് കെ ബി അബു. പ്രശാന്ത് അബുവിനെയും അബു പ്രശാന്തിനെയും ആദരിച്ചെന്നു മാത്രമല്ല സ്‌നേഹചുംബനം നല്‍കുകയും ചെയ്തു.
ഏതായാലും മഹാബലി തമ്പുരാന് സന്തോഷമായി. എല്ലാവരും സ്‌നേഹത്തോടെ കഴിയണമെന്നാണ് തമ്പുരാന്റെ ആഗ്രഹം, മന്ത്രിയായാലും പ്രജയായാലും സ്വസ്ഥവും സമാധാനവുമായി കഴിയണം എന്നാണ് തമ്പുരാന്‍ ആഗ്രഹിക്കുന്നത്. ഋഷിരാജ് സിംഗിന്റേയും കെസി അബുവിന്റെയും വിവരമറിഞ്ഞ ഒരു സഹൃദയന്‍ ചോദിച്ചതിങ്ങനെ. രമേശും പ്രശാന്തും ആലോചിപ്പാണോ തീരുമാനങ്ങള്‍ എടുക്കുന്നത്.
രമേശിന്റെയും കെസി അബുവിന്റെയും അനുഭവം സകലര്‍ക്കും പാഠമാകട്ടെ. വൈരാഗ്യത്തിന് വിടചൊല്ലി സ്‌നേഹത്തോടെ കഴിയാന്‍ എല്ലാവരും പഠിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha