എല്ലാം ഒത്തുകളി തന്നെ: സ്വകാര്യ സര്‍വകലാശാലയ്ക്ക് 142 കോടിയുടെ സര്‍ക്കാര്‍ ഭൂമി

സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന സ്വകാര്യ സര്‍വകലാശാലയ്ക്ക് 142.82 കോടി വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തൃശൂരില്‍ നല്‍കാന്‍ ധാരണ. ചട്ടം ലംഘിച്ചാണ് ഭൂമി ദാനം നടത്തുന്നത്. സ്വകാര്യ സര്‍വകലാശാല എന്ന ആശയം മുഖ്യമന്ത്രിയുടേതാണ്. നേരത്തെ തൃശൂരിലെ ചില സ്വകാര്യ കോളേജുകള്‍ക്കാണ് ഭൂമിയിന്‍മേല്‍ പട്ടയം നല്‍കിയത്. 2012 ലായിരുന്നു തൃശൂര്‍ സെന്റ് തോമസ്, സെന്റ് മേരീസ് , ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. 17.21 ഏക്കര്‍ റവന്യൂ ഭൂമിയാണ് മൂന്നു കോളേജുകള്‍ക്കായി സര്‍ക്കാര്‍ കൈമാറിയത്. സെന്റിന് 100 രൂപ വില കണക്കാക്കിയാണ് ഭൂമി പതിച്ചു നല്‍കിയത്. 3.46 കോടിയുടെ പാട്ട കുടിശ്ശിക സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. ഇത് സംബന്ധിച്ച് ലോകായുക്തയില്‍ കേസ് നിലവിലുണ്ട്.
സ്വകാര്യ കോളേജുകള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ് സ്വകാര്യ സര്‍വകലാശാലയ്ക്ക് കൈമാറുന്നത്. സ്വകാര്യ കോളേജുകള്‍ തന്നെയാണോ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ലീഗിന്റെ കൈയ്യില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പകരം മുഖ്യമന്ത്രി നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചില ക്രൈസ്തവ മതമേലധ്യക്ഷന്‍മാരാണ് സ്വകാര്യ സര്‍വകലാശാലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്. അതിനിടെ സ്വകാര്യ കോളേജുകള്‍ തങ്ങള്‍ക്ക് ലഭിച്ച പട്ടയഭൂമി ഇവ പട്ടയം വഴി സ്വകാര്യ സര്‍വകലാശാലയ്ക്ക് കൈമാറുകയാണെന്നും കേള്‍ക്കുന്നു. ഒരിക്കല്‍ പട്ടയം ലഭിച്ച ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് കൈമാറാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.
പിറവം ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് തൃശൂരിലെ അതിരൂപതയ്ക്ക് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദാനം കൊടുത്തത്. അത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിനു വേണ്ടിയാണെന്നും ആരോപണം ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha