മഞ്ജുവാര്യര്‍ ബി സന്ധ്യയെയും ആര്‍ നിഷാന്തിനിയെയും കാണും, എന്തിന്?

സിനിമാതാരം മഞ്ജുവാര്യര്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ ബി സന്ധ്യയെയും ആര്‍ നിശാന്തിനിയെയും കാണും. ആര്‍ക്കുമെതിരെ പരാതി നല്‍കാനല്ല. പുതിയ ചിത്രത്തിലെ വേഷം എപ്രകാരം ചെയ്യണമെന്ന് ചോദിച്ചറിയാന്‍ വേണ്ടിയാണ്. രാജേഷ് പിള്ളയാണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥാകൃത്ത്.
ഹൗ ഓള്‍ഡ് ആര്‍ യു എന്നും എപ്പോഴും തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് മഞ്ജുവാര്യര്‍ ഐപിഎല്‍ ഉദ്യോഗസ്ഥയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഐ.പി എസ് ഉദ്യോഗസ്ഥ തീപൊരി നായികയാണ്. ഒരു ജില്ലയുടെ ചുമതല വന്നു ചേരുന്ന ഐപിഎസുകാരി നാട്ടുകാര്‍ക്ക് പ്രിയങ്കരിയും ഭരണാധീകാരികള്‍ക്ക് അപ്രിയവുമായി മാറുന്ന സംഭവമാണ് സിനിമയുടെ കഥ.
സിനിമയില്‍ സജീവമായി കാണുന്ന വേഷങ്ങളില്‍ നിന്നും വ്യത്യസ്തയാവാനാണ് മഞ്ജുവിന്റെ തീരുമാനം. ഐപിഎസ് ഓഫീസറായി അഭിനയിക്കുന്നത് പുതുമയല്ല. എന്നാല്‍ വ്യത്യസ്തയായ ഐപിഎസുകാരിയാവുന്നത് പുതുമ തന്നെയാണ്. ഒരു വനിതാ ഉദ്യോഗസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലിനോളം പ്രധാനമാണ് കുടുംബവും. ചിലപ്പോള്‍ ജില്ലാ പോലീസ് മേധാവിക്ക് ഭര്‍ത്താവില്‍ നിന്നും തല്ലു കൊള്ളേണ്ടിവരും. വനിതാ പോലീസ് ഓഫീസറാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ തല്ലാന്‍ കഴിയില്ലല്ലോ.
ബി സന്ധ്യയെയും ആര്‍ നിഷാന്തിനിയെയും കുറിച്ച് മഞ്ജു വാര്യര്‍ ധാരാളം കേട്ടിട്ടുണ്ട്. ആര്‍ ശ്രീലേഖയേയും അജിതാബീഗത്തേയും കുറിച്ചും കേട്ടിട്ടുണ്ട്. ഇവരൊക്കെ തന്നെ നാടിന്റെ അഭിമാനഭാജനങ്ങളായ പോലീസ് ഉദ്യോഗസ്ഥരാണ്. കാക്കിക്കുള്ളിലെ അഭിനയം മാത്രമല്ല കാക്കിക്ക് പുറത്തെ അഭിനയവും പുതിയ ചിത്രത്തില്‍ കാണാന്‍ കഴിയുമെന്ന് മഞ്ജുവാര്യര്‍ പറയുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന കഥാപാത്രമാണ് മഞ്ജുവാര്യരുടേത്.
വനിതാ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടി കാഴ്ചയില്‍ വ്യത്യസ്തമായ പല കാര്യങ്ങളും ഉരുത്തിരിയുമെന്നാണ് മഞ്ജു പ്രതീക്ഷിക്കുന്നത്. ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പ് മഞ്ജു ഇത്തരത്തില്‍ ധാരാളം ഹോം വര്‍ക്കുകള്‍ നടത്താറുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിക്കുമ്പോഴും ഇത്തരം ഗവേഷണങ്ങള്‍ നടത്തിയിരുന്നു. നിഷാന്തിനിയെയും സന്ധ്യയെയും അവരുടെ വീട്ടിലെത്തി കാണാനാണ് മഞ്ജുവാര്യരുടെ തീരുമാനം. ഓഫീസിലെത്തിയാല്‍ മനസു തുറന്ന് സംസാരിക്കാനാവില്ലെന്നും മഞ്ജുവാര്യര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha