മാഗിയെ പൊളിച്ചതാരാണെന്ന് ഇപ്പം മനസ്സിലായി, മോഡിയുടെ ഗുരുവായ ബാബാ രാംദേവ് പുതിയ ന്യൂഡില്‍സുമായി രംഗത്ത്

മാഗി ന്യൂഡില്‍സ് തകര്‍ത്തത് നരേന്ദ്രമോദി സര്‍ക്കാരാണെന്നതിന് പുതിയ തെളിവ്. നരേന്ദ്രമോദിയുടെ ഗുരുവായ ബാബാ രാംദേവ് പുതിയ ന്യൂഡില്‍സുമായി രംഗത്തെത്തിക്കഴിഞ്ഞു. ബാബാ രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പാണ് പുതിയ ന്യൂഡില്‍സ് മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉത്തരാഖണ്ഡിലായിരുന്നു ആട്ടാ ന്യൂഡില്‍സിന്റെ പ്രഖ്യാപനം. മൈദയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയാണത്രേ രാംദേവിന്റെ ന്യൂഡില്‍സ് പുറത്തിറങ്ങുന്നത്. പൂര്‍ണ്ണമായും ആരോഗ്യദായകമാണത്രേ ആട്ട ന്യൂഡില്‍സ്. സ്വദേശി ഉത്പന്നം എന്ന നിലയിലാണത്രേ ആട്ട ന്യൂഡില്‍സ് പുറത്തിറക്കിയിരിക്കുന്നത്. പദാഞ്ജലി ഗ്രൂപ്പിന്റെ ലക്ഷ്യം കുട്ടികളുടെ ആരോഗ്യമാണത്രേ.
ന്യൂഡില്‍സിന്റെ ഉപയോഗം ശരീരത്തിനു ദോഷകരമാണെന്നു തന്നെയാണ് രാംദേവിന്റേയും അഭിപ്രായം. എന്നാല്‍ അത് മാഗിയുടെ കാര്യത്തില്‍ മാത്രമാണ്. മാഗി ഉപയോഗിക്കാന്‍ കൊള്ളാത്ത സാധനമാണെന്ന് രാംദേവ് പറയുമ്പോള്‍ മാഗിയെ പൊളിച്ചത് ആരാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നില്ല.
ബാബാ രാംദേവുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാവകുപ്പ് മാഗി നിരോധിച്ചതെന്നും കേള്‍ക്കുന്നുണ്ട്. ബിസിനസ്സ് രംഗത്തേക്ക് എത്തിയിരിക്കുന്ന രാംദേവിനൊപ്പം മോദിയുടെ മറ്റു ചില അടുപ്പക്കാരും ന്യൂഡില്‍സ് വിപണിയെ ലക്ഷ്യമിടുന്നതായി കേള്‍ക്കുന്നു. മുംബൈയിലും ഗുജറാത്തിലുമുള്ള വന്‍കിട ബിസിനസ്സുകാരാണ് ന്യൂഡില്‍സ് വിപണിയില്‍ എത്തുന്നത്. ബാബാ രാംദേവിന്റേത് ഇതിന്റെ തുടക്കം മാത്രമാണ്.
വന്‍കിട ബിസിനസ്സ് സാമ്രാജ്യങ്ങള്‍ പൊളിക്കുന്ന പദ്ധതിയാണ് മാഗിയുടെ കാര്യത്തില്‍ ബി ജെ പി യുടെ ദേശീയനേതൃത്വത്തിന്റെ അംഗീകാരത്തോടെ നടന്നത്. മാഗിയില്‍ ലെഡ്ഡിന്റെ അംശം കൂടുതലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അന്നൊന്നും വാര്‍ത്തയാകാത്ത കാര്യം പൊടുന്നനെ വാര്‍ത്തയായത് എങ്ങനെയാണെന്ന് കാത്തിരുന്നു കാണുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha