തച്ചങ്കരിക്കെതിരെ നിലവിലുള്ള വിജിലന്‍സ് കേസുകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ പോലീസ് ഉന്നതര്‍ക്ക് ചെന്നിത്തലയുടെ നിര്‍ദേശം

ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ നിലവിലുള്ള വിജിലന്‍സ് കേസുകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ പോലീസ് ഉന്നതര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് ടോമിന്‍ ജെ തച്ചങ്കരി തനിക്കെതിരെ നടത്തുന്ന ഒളിയുദ്ധം തകര്‍ക്കുകയാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. തച്ചങ്കരിക്കെതിരെയുള്ള കേസുകളില്‍ പുനരന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ നീക്കം. സഹകരണമന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് തച്ചങ്കരിയെ സഹകരണമന്ത്രി കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും മാറ്റിയിരുന്നു.
തച്ചങ്കരി ആദര്‍ശ ധീരനാവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പൂര്‍വ്വകാല കഥകള്‍ എല്ലാവര്‍ക്കും അറിയുന്നതാണെന്നും രമേശുമായി അടുപ്പം പുലര്‍ത്തുന്നവര്‍ പറയുന്നു. തച്ചങ്കരിയെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് കെബിപിഎസിന്റെ അധികചുമതല കൂടി നല്‍കിയെന്നായിരുന്നു വിശദീകരണം. തച്ചങ്കരി മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിനെതിരായ നടപടികള്‍ ദ്രുതഗതിയില്‍ പിന്‍വലിച്ചതും മുഖ്യമന്ത്രിയാണ്.
സഹകരണമന്ത്രിക്ക് കീഴിലിരുന്ന് സഹകരണമന്ത്രിക്കെതിരായ പ്രവര്‍ത്തനങ്ങളാണ് തച്ചങ്കരി നടത്തി വന്നിരുന്നത്. ഇതിനിടയില്‍ സിപിഎം തൊഴിലാളി സംഘടനയെ കൂട്ടുപിടിച്ച് തനിക്ക് അനുകൂലമായ ഫഌക്‌സ് ബോര്‍ഡുകള്‍ തച്ചങ്കരി സ്ഥാപിക്കുകയും ചെയ്തു. അഴിമതിയ്ക്ക് കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരിയെന്ന് വ്യാപക പ്രചരണമുണ്ട്.
ഇതിനിടയില്‍ തച്ചങ്കരിയെ കെഎംഎംഎല്ലിന്റെ മേധാവിയാക്കാന്‍ ഷിബു ബേബി ജോണ്‍ ശ്രമിച്ചെങ്കിലും പി കെ കുഞ്ഞാലിക്കുട്ടി ആലോചിക്കാന്‍ സമയം വേണമെന്ന് പറഞ്ഞു. ഷിബുവിന്റെ സുഹൃത്താണ് തച്ചങ്കരി. ചെന്നിത്തലയുമായി ഉടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വന്തം വറുതിയിലാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. കെ ബാബുവാണ് തച്ചങ്കരിയെ കേരള ബുക്‌സ് പ്ലബളിക്കേഷന്‍സ് സൊസൈറ്റിയുടെ എം.ഡിയാക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടത്.
ഇത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു. ഫലത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയാണ്. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്ത് വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha