രാഷ്ട്രീയക്കാര്‍ പറഞ്ഞാല്‍ സ്വാമി മൈന്‍ഡ് ചെയ്യില്ല: രാജു നാരായണസ്വാമിയെ വീണ്ടും വെട്ടി

ഒന്നാം റാങ്കുകാരനും സമര്‍ത്ഥനായ ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജുനാരായണസ്വാമിക്ക് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകാനുള്ള അവസരം ചീഫ് സെക്രട്ടറി ജിജിതോംസണ്‍ വെട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് സ്വാമിയെ ജിജി വെട്ടിയത്.
കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകണമെന്ന ആഗ്രഹം വളരെ നേരത്തെ രാജുനാരായണ സ്വാമിക്കുണ്ടായിരുന്നു. അദ്ദേഹം അതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ചരടുവലികളും നടത്തിയിരുന്നു. കേരള സര്‍ക്കാര്‍ സ്വാമിക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത വകുപ്പുകള്‍ നല്‍കിയപ്പോഴും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് യഥേഷ്ടം തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ചുമതല ഏറ്റവുമധികം വഹിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വാമി. ഇതെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു.
നളിനിനെറ്റോ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തപ്പോഴും സിഇഒ സ്ഥാനം സര്‍ക്കാര്‍ മറ്റൊരാള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമയമായതോടെ സംസ്ഥാനത്ത് ഒരു മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വേണമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇകെ മാജി, സുബ്രതാ ബിശ്വാസ്, സത്യജിത് രാജന്‍ എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നത്,
സംസ്ഥാന സര്‍ക്കാരിന് അനഭിമതനാണ് രാജു നാരായണസ്വാമി. അതേസമയം പല ഐ എഎസുകാരുമായും ഗുരുതരമായ അഭിപ്രായ ഭിന്നതകള്‍ സര്‍ക്കാരിനുണ്ടെങ്കിലും സ്വാമിയുമായി അത്തരത്തിലൊരു ഭിന്നതയില്ല. എന്നിട്ടും സ്വാമി അവഗണിക്കപ്പെടുന്നു. പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന പരാതിയാണ് സര്‍ക്കാരിന് സ്വാമിയെ കുറിച്ചുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഓപ്പറേഷന്‍ നടത്തി വിവാദം സൃഷ്ടിച്ച സ്വാമിയെ അന്ന് ഇടുക്കി കളക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സിപിഐയ്ക്ക് സ്വാമി അനഭിമതനായതാണ് കാരണം.
എല്ലാ കാലത്തും സ്വാമിക്ക് ശത്രുക്കള്‍ വരും. അവരാകട്ടെ പ്രബലന്‍മാരുമായിരിക്കും, സ്വാമിക്ക് രാഷ്ട്രീയമില്ലെങ്കിലും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ചുരുക്കത്തില്‍ അടികിട്ടിയത് സ്വാമിക്ക്. ശിഷ്ട ജീവിതം അപ്രധാന വകുപ്പുകളില്‍ തള്ളി നീക്കാനായിരിക്കുമോ അദ്ദേഹത്തിന്റെ വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha