പാരവെപ്പും അഴിമതിയും ഗ്രൂപ്പുകളിയും സമം ചേര്‍ത്ത് കണ്‍സ്യൂമര്‍ ഫെഡിന് പെരുവഴി: ഒപ്പം ചെന്നിത്തലയുടെ നേരെ തച്ചങ്കരിയുടെ വെടി

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്ക് ആഭ്യന്തരവകുപ്പിന്റെ സഹായമുണ്ടെന്ന ഗുരുതര ആരോപണവുമായി ടോമിന്‍ ജെ തച്ചങ്കരി രംഗത്ത്. ആഭ്യന്തര വകുപ്പ് തനിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ഇതു സംബന്ധിച്ച് സൂചനയുള്ളത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ്‌തോമസ് അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന് സഹായം നല്‍കുന്നത് ആഭ്യന്തര വകുപ്പാണെന്നുമാണ് തച്ചങ്കരിയുടെ കണ്ടെത്തല്‍.
തച്ചങ്കരിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലയാളി വാര്‍ത്തയാണ്.
അഴിമതി പുറത്തുകൊണ്ടു വന്നതാണ് താന്‍ ചെയ്ത കുറ്റമെന്ന് തച്ചങ്കരി കത്തില്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്ക് അങ്ങറ്റം-ഇങ്ങറ്റം ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സഹകരണമന്ത്രിക്കും ബന്ധമുണ്ടെന്നാണ് തച്ചങ്കരി പറയാതെ പറഞ്ഞത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പരമാവധി മുതലെടുക്കാനും തച്ചങ്കരി ശ്രമിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ലഹള മുതലെടുക്കുന്നതിലൂടെ സ്വന്തം കാര്യം ഭദ്രമാക്കാനാണ് തച്ചങ്കരിയുടെ നീക്കം.
അതിനിടെ തച്ചങ്കരിതര്‍ക്കം നീക്കാന്‍ സുധീരനെ ഇടപെടുത്താനും നീക്കങ്ങള്‍ സജീവമാണ്. തച്ചങ്കരിയുടെ തനിനിറം നന്നായറിയുന്ന നേതാവാണ് സുധീരന്‍. ഗ്രൂപ്പ് തര്‍ക്കം തുടര്‍ന്നാല്‍ കൈയിലിരിക്കുന്നതെല്ലാം പോകുമെന്ന സുധീരന്റെ മുന്നറിയിപ്പിനു പിന്നില്‍ തച്ചങ്കരി വിഷയവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ലഹള എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സുധീരന്‍ മനസിലാക്കുന്നു. ഗ്രൂപ്പ് തര്‍ക്കം അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ മുതലെടുക്കുന്നത് തെറ്റായ സൂചന നല്‍കുമെന്നും സുധീരന്റെ മുന്നറിയിപ്പിലുണ്ട്. സ്വന്തം വകുപ്പുമന്ത്രിക്കെതിരെ ഒരു കീഴുദ്യോഗസ്ഥന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha