പഴയ ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി… മഞ്ജവാര്യരുടെ ഹൃദയരഹസ്യങ്ങള്‍ കൈമാറിയ സംവിധായകനൊപ്പം ദിലീപ് വീണ്ടും

മഞ്ജുവാര്യര്‍- ദിലീപ് പ്രണയബന്ധത്തിന് തുടക്കമിട്ട സല്ലാപത്തിന്റെ സംവിധായകന്‍ സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ ദിലീപ് ഒരിക്കല്‍ കൂടി അഭിനയിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സുന്ദര്‍ദാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. സല്ലാപത്തില്‍ ദിലീപ് ഗായകനായിരുന്നു. ലോഹിയുടേതായിരുന്നു തിരക്കഥ. യേശുദാസിന്റെ മാനറിസമാമാണ് സല്ലാപത്തില്‍ ദിലീപിനെ ശ്രദ്ധേയനാക്കിയത്.
സല്ലാപത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജുവാര്യരെ കാണാതായത്. ഷൊര്‍ണൂരില്‍ നടന്ന ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അച്ഛനമ്മമാര്‍ പരാതി നല്‍കിയെങ്കിലും പിന്നീട് മഞ്ജു സ്വയം തിരിച്ചെത്തുകയായിരുന്നു. സല്ലാപം സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. സല്ലാപത്തില്‍ അഭിനയിക്കുമ്പോഴാണ് മഞ്ജുവാര്യരുമായി ദിലീപ് പ്രണയത്തിലാണെന്ന വിവരം പുറം ലോകം അറിയുന്നത്.
സാധാരണക്കാരന്റെ നായകനായിട്ടാണ് ദിലീപ് പുതിയ ചിത്രത്തില്‍ വേഷമിടുന്നത്. സാധാരണക്കാരുടെ പ്രതീകമായി ദിലീപ് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. നേരത്തെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് പേരിടാന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു വച്ചു.
സല്ലാപത്തിനു പുറമേ കുടമാറ്റം, കുബേരന്‍ തുടങ്ങിയ ചിത്രങ്ങള്‍ സുന്ദര്‍ദാസും ദിലീപും ഒരുമിച്ച് ചെയ്തിട്ടുണ്ട്. സുന്ദര്‍ദാസ് ലോഹിതദാസിന്റെ ശിഷ്യനാണ്. ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയ കലാകാരനായിരുന്നെങ്കിലും പിന്നീട് നിശബ്ദനാവുകയായിരുന്നു.
ദിലീപിന്റെ രാശിയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി നായരമ്പലമാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്. കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ചാന്തു പൊട്ട് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ദിലീപ് സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് ബെന്നി പി നായരമ്പലമാണ്.
എല്ലാം തികഞ്ഞ ഒരു നായക കഥാപാത്രമായിരിക്കും ദിലീപിന്റെ നായകന്‍. അടിയും ഇടിയും തൊഴിയുമെല്ലാം കൊടുത്ത് സാധാരണക്കാരന്റെ കൈയ്യടി വാങ്ങുകയാണ് ലക്ഷ്യം.
സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ ദിലീപ് വീണ്ടും അഭിനയിക്കുമ്പോള്‍ മഞ്ജു വാര്യര്‍ അദ്ദേഹത്തിന്റെ ഭാര്യയല്ല, സല്ലാപത്തിന്റെ ഓര്‍മ്മകള്‍ ദിലീപിനെ അസ്വസ്ഥനാക്കുമെന്നതും ഉറപ്പാണ്. ആദ്യമാദ്യം നിശബ്ദമായി തുടങ്ങിയ പ്രണയം പിന്നീട് പൂത്തുലഞ്ഞ് സുന്ദര്‍ദാസിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു. നിളാ നദിയുടെ തീരത്തായിരുന്നു സല്ലാപത്തിന്റെ ചിത്രീകരണം. നിളയുടെ ഓളങ്ങള്‍ക്കറിയാമായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും ഹൃദയരഹസ്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha