പ്രിയ സച്ചിന്‍, കേരളത്തിലേക്ക് എപ്പോഴും ഇങ്ങനെ വരരുത്, പ്ലീസ്… ഈ കത്ത് വൈറലാകുന്നു

പ്രിയ സച്ചിന്‍, കേരളത്തിലേക്ക് എപ്പോഴും ഇങ്ങനെ വരരുത്, പ്ലീസ്… ഈ കത്ത് വായിച്ചവര്‍ ആദ്യം ഒന്ന് ഞെട്ടി. കാരണം ലോകം ഏറ്റവും ആരാധിക്കുന്ന വ്യക്തിയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ഒരു മതമാണെന്ന് വിശ്വസിക്കുന്ന സച്ചിനെ ലോകത്ത് എതിര്‍ക്കുന്നവര്‍ ആരുമില്ല. ഒരു വിവാദത്തിലും പെടാതെ അല്‍പം മാത്രം സംസാരിക്കുന്ന സച്ചിന്‍ മലയാളികള്‍ക്ക് സ്വന്തമാകുന്ന അവസരത്തിലാണ് ഇങ്ങനെ ഒരു കത്ത് പ്രത്യക്ഷപ്പെട്ടത്.
കേരളത്തിന് വേണ്ടി ഒരു ടീം തന്നെ സച്ചിന്‍ ഉണ്ടാക്കി. ഇപ്പോള്‍ കൊച്ചിയില്‍ വീടും വാങ്ങി. അങ്ങനെ മലയാളികളോട് ഏറെ അടുക്കുന്ന സച്ചിനെതിരെ ആരാണ് രംഗത്ത് വന്നിരിക്കുന്നത്.
കത്ത് ബാക്കി വായിച്ചപ്പോള്‍ മനസിലായി, ഈ കത്ത് ആത്മാര്‍ത്ഥമായിട്ട് സച്ചിനെ സ്‌നേഹിക്കുന്നവരുടെ കത്താണെന്ന്. ഏറെ ഊറിച്ചിരിക്കാന്‍ മലയാളികള്‍ക്ക് വക നല്‍കുന്നതാണ് ഈ കത്ത്. സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ ഈ കത്ത് പടരുകയാണ്. എന്തായാലും ഈ സച്ചിന്‍ ആരാധകന്റെ കത്ത് വായിച്ചിട്ട് ബാക്കി നിങ്ങള്‍ പൂരിപ്പിക്കൂ.
കത്തിന്റെ പൂര്‍ണ രൂപം ഇതാണ്
താങ്കള്‍ കേരളത്തിലേക്ക് എപ്പോഴും ഇങ്ങനെ വരരുത്. കേരളത്തിന്റെ പേരില്‍ ഫുട്‌ബോള്‍, ഹോക്കി ടീമുകള്‍ സ്വന്തമാക്കിയ തീരുമാനം പുന:പരിശോധിക്കണം. പ്രത്യേകിച്ച് ഞങ്ങളുടെ സര്‍ക്കാരുകളുമായി (ഇടതും വലതും) യാതൊരു ബന്ധവും പാടില്ല. കേരളം താങ്കള്‍ പുറമേ നിന്ന് കാണുന്ന പോലെ അത്ര മനോഹരമല്ല. ഇത് \' ഗ്രാനൈറ്റ് ഇട്ട കക്കൂസ് \' മാത്രമാണ്.
ഞങ്ങളും ഇവിടുത്തെ മാധ്യമങ്ങളും സര്‍ക്കാരും ആദ്യം താങ്കളെ വാനോളം പുകഴ്ത്തും . പിന്നെപ്പിന്നെ താങ്കളുടെ പേരിലും കുംഭകോണം നടത്തി അപവാദ പ്രചരണം അഴിച്ചു വിട്ടു നാറ്റിക്കും… പിന്നെ ടീവിയില്‍ വൈകുന്നേര ചര്‍ച്ചയില്‍ ഇവിടെ പണിയില്ലാതിരിക്കുന്ന സകല എമ്പോക്കികളും താങ്കളുടെ അച്ഛനേം... അമ്മയേം... അപ്പൂപ്പനേം ഒക്കെ വിളിക്കും.
ഇതിന്റെ ഇടയില്‍ പിടിച്ചു നില്ക്കാന്‍ താങ്കള്‍ ഇത് വരെ കളിച്ച കളിയൊന്നും പോരാതെ വരും...കാരണം; ഞങ്ങളുടെ ടീമില്‍ ഒരു പിസി ജോര്‍ജ് എന്ന ബോളര്‍ ഉണ്ട്.. അച്ചായന്റെ ഒരു ബോളില്‍ തന്നെ ഓഫ് സ്പിന്നും, ലെഗ് സ്പിന്നും, യോര്‍ക്കരും, ഗൂഗ്ലിയും എല്ലാം ചേര്‍ന്നതായിരിക്കും..!!
താങ്കള്‍ കെ.എം. മാണി എന്ന് കേട്ടിട്ടുണ്ടോ...? മാണി സാറേ എന്ന് വിളിച്ചിരുന്ന ഞങ്ങള്‍ ഇപ്പോള്‍ വേറെ ചിലത് ആണ് വിളിക്കുന്നത്.
മോഹന്‍ലാല്‍ എന്ന് കേട്ടിട്ടില്ലേ...? അങ്ങേരുടെ കളസവും ഞങ്ങള്‍ ഊരി..
ശ്രീശാന്തിന്റെ കാര്യം ഞാന്‍ പറയാതെ തന്നെ അങ്ങേക്ക് അറിയാമല്ലോ...!!?
ഇതിനിടയില്‍ ആകെ പിടിച്ചു നില്‍ക്കുന്നത് നാണം, മാനം, ഉളുപ്പ്... ഇത് മൂന്നും എന്താണെന്ന് പോലും അറിയാന്‍ വയ്യാത്ത മുഖ്യന്‍ മാത്രമാണ്.
അത് കൊണ്ട്... വീണ്ടും പറയുന്നു. പ്ലീസ്... താങ്കളെ പോലെ ഒരു ദൈവതുല്യന്‍ ഇവിടെ വരരുത്… ഞങ്ങളോട് സഹകരിക്കരുത്... ഇനി അഥവാ വന്നാല്‍ തന്നെ മൂന്നാര്‍, ആലപ്പുഴ മുതലായ സ്ഥലം കണ്ടു മടങ്ങിക്കോണം.. ആര്‍ക്കും മുഖം കൊടുക്കാതെ…!!
എന്ന്
ഒരു മലയാളി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha