ഐടി ഉദ്യോഗസ്ഥന്റെ ലീലകള്‍… കൂട്ടുകാരന്റെ ഭാര്യയെ തട്ടിയെടുക്കാന്‍ നടത്തിയ കളിയില്‍ ആകാശ സഞ്ചാരക്കാര്‍ക്ക് പോയത് 8 കോടി

കൂട്ടുകാരന്റെ ഭാര്യ തട്ടിയെടുക്കാന്‍ മലയാളി യുവാവ് അയച്ച വ്യാജ ബോംബ് സന്ദേശം കാരണം സിവില്‍ ഏവിയേഷന്റെ പോക്കറ്റില്‍ നിന്നും ചോര്‍ന്നത് എട്ടു കോടി. ഐസിസ് ഭീകരനാണെന്ന പേരിലാണ് ബംഗ്ലൂരുവില്‍ പിടിയിലായ ഐടി ഉദ്യോഗസ്ഥന്‍ ഗോകുല്‍ വ്യാജ ബോംബ് സന്ദേശം അയച്ചത്.
ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിനെ കുരുക്കാന്‍ അയാളുടെ പേരില്‍ സംഘടിപ്പിച്ച സിമ്മില്‍ നിന്നാണ് ഗോകുല്‍ സന്ദേശം അയച്ചത്. ഇയാളുടെ ഭാര്യയുമായി ഗോകുലിന് ബന്ധമുണ്ടായിരുന്നു. ഐസിസ് ഭീകരനെന്ന നിലയില്‍ കൂട്ടുകാരന്‍ കുടുങ്ങിയാല്‍ ഭാര്യയെ സ്വന്തമാക്കാമെന്നായിരുന്നു ഗോകുലിന്റെ പ്ലാന്‍. ഗോകുല്‍ ആള്‍ മോശക്കാരനല്ല, സുഹൃത്തിന്റെ ഭാര്യയുമായുള്ള പ്രണയം ശാശ്വതമാക്കാന്‍ സ്വന്തം ഭാര്യയെ കൊന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27 ന് ടിവി തലയില്‍ വീണ് ഭാര്യ മരിച്ചതായി പോലീസിന് റിപ്പോര്‍ട്ടു ചെയ്തു. കഥ വിശ്വസിച്ച പോലീസ് അസ്വാഭാവിക മരണത്തിനു കേസു പോലുമെടുത്തില്ല. ഏതായാലും വ്യാജ ബോംബ് സന്ദേശത്തിന്റെ പേരില്‍ പിടിയിലായ ഗോകുല്‍ ഭാര്യയെ കൊന്നത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു.
പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്ന മട്ടില്‍ നീങ്ങുന്ന സിവില്‍ ഏവിയേഷന്‍ വകുപ്പ് ഭാവിയിലുണ്ടാകുന്ന പ്രണയങ്ങള്‍ക്ക് തങ്ങളെ ഇരയാക്കരുതേ എന്ന പ്രാര്‍ത്ഥനയിലാണ്.
ആറു വിഭാഗങ്ങളാണ് ഗോകുലിന്റെ വ്യാജ സന്ദേശം കാരണം തിരിച്ചു വിളിച്ച് അരിച്ചുപെറുക്കിയത്. ലുഫ്താന്‍സാ, സൗദിഅറേബ്യ വിമാനങ്ങള്‍ക്കു നേരെയായിരുന്നു ഭീഷണിയെങ്കിലും സംഭവത്തിനു തൊട്ടു മുമ്പ് പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സ് വിമാനവും തിരിച്ചു വിളിച്ച് പരിശോധിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ ശേഷമായിരുന്നു പരിശോധന.
വിമാനത്താവളത്തിലേക്ക് മാത്രമല്ല ഗോകുല്‍ വ്യാജ സന്ദേശമയച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വന്‍കിട വ്യവസായിക്കും സന്ദേശമയച്ചു. അതും കൂട്ടുകാരന്റെ പേരിലെടുത്ത സിമ്മില്‍ നിന്നായിരുന്നു. ഒരു കോടി രൂപയാണ് ചോദിച്ചത്. ഇല്ലെങ്കില്‍ തട്ടികളയുമെന്നായിരുന്നു ഭീഷണി. എയര്‍പോര്‍ട്ടിലേയ്ക്കയച്ച ഭീഷണി അതീവ ഗൗരവത്തോടെയാണ് വിവിധ ഏജന്‍സികള്‍ കാണുന്നത്. ഇത്തരം ഭീഷണികള്‍ അയക്കുന്നവര്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ് നിയമകുരുക്ക് മുറുക്കാന്‍ ഉദ്ദേശിക്കുന്നത്.
ഏതായാലും അനശ്വര പ്രണയത്തില്‍ പെടുന്ന യുവാക്കള്‍ വ്യാജസന്ദേശം അയച്ച് തങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാമ് സിവില്‍ ഏവിയേഷന്‍ വകുപ്പിന് പറയാനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha