കരളലിയിക്കും ക്യാന്‍സറിന്റെ കാണാ കാഴ്ചകള്‍… ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ മരുന്ന് മാഫിയ വിഷയം; കൊച്ചി കാന്‍സര്‍ സെന്ററിന്റെ ചുരുളഴിയും

കേരളീയരുടെ ആരോഗ്യജീവിതം തല്ലികെടുത്തുന്ന മരുന്നു മാഫിയയെ കേന്ദ്ര വിഷയമാക്കി നടന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം വരുന്നു. മലയാളത്തിലെ ഒരു സൂപ്പര്‍ താരമാണ് നായകന്‍. കേരളത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറിനു വേണ്ടി മരുന്നിറക്കുന്ന ഒരു ആഗോളകമ്പനിയുടെ കേരള പ്രതിനിധിയാണ് ചിത്രത്തിലെ ഒരു കഥാപാത്രം. മരുന്നു ടീമിനെതിരെ രംഗത്തെത്തുന്ന സാമൂഹ്യ പ്രവര്‍ത്തകനായാണ് നായകന്‍ അഭിനയിക്കുന്നത്. ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് ശ്രീനിവാസന്‍ പരസ്യ പ്രസ്താവന നടത്തിയതിനു തൊട്ടു പിന്നാലെ അലോപ്പതി മരുന്നുകള്‍ കടലിലെറിയണം എന്ന പ്രസ്താവനയുമായി നടന്‍ രംഗത്തെത്തി. കൂടുതല്‍ നേരവും ഉപവാസം അനുഷ്ഠിച്ച ശ്രീനാരായണഗുരു ആരോഗ്യപച്ച കഴിച്ചാണ് ജീവിച്ചതെന്നും താനും അതിനുവേണ്ടിയുള്ള അന്വേഷണത്തിലാണെന്നും ശ്രീനി പറഞ്ഞു.
കൊച്ചി കാന്‍സര്‍ സെന്ററിനെ കുറിച്ചുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് മന്ത്രി കെ ബാബുവിന്റെ സാന്നിധ്യത്തില്‍ ശ്രീനി പറഞ്ഞിരുന്നു. സംസാരിക്കുന്ന തെളിവുകള്‍ താന്‍ പുറത്തു വിടുമെന്നും ശ്രീനി പറഞ്ഞു. എന്നാല്‍ പിന്നീട് ശ്രീനി നിശബ്ദനായി. തെളിവുകള്‍ തന്റെ സിനിമയ്ക്കുവേണ്ടി ഉപയോഗിക്കാമെന്നാണ് ശ്രീനി പറയുന്നത്.
തികച്ചും സാമൂഹ്യ പ്രതിജ്ഞാബദ്ധതയുള്ള സിനിമയായിരിക്കും ശ്രീനിയുടേത്. സമൂഹത്തിനു വേണ്ടി ആരെങ്കിലും പ്രതികരിക്കണം എന്നും ഉറച്ച നിലപാടിലാണ് ശ്രീനി. ചുറ്റും നടക്കുന്ന അഴിമതിക്കും അരാജകത്വത്തിനുമെതിരെ തനിക്ക് പ്രതികരിക്കാനാവില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. മോഹന്‍ലാലായിരിക്കും ചിത്രത്തിലെ നായകനെന്ന് സൂചനയുണ്ട്. കേന്ദ്ര കഥാപാത്രത്തിന്റെ ജോലി എന്തായിരിക്കണമെന്ന് ശ്രീനി തീരുമാനിച്ചിട്ടില്ല. ഒരുപക്ഷേ പത്ര പ്രവര്‍ത്തകനായിരിക്കും. ഏതായാലും ശ്രീനിയുടെ അടുത്ത സിനിമ മലയാളി സമൂഹത്തെ ഞെട്ടിക്കുമെന്നു തന്നെ കരുതണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha