കാര്യം നടത്തിയശേഷം ശരീരം ചോദിച്ചാല്‍ ഇനി അകത്താവും ഊണ്

ശുപാര്‍ശകള്‍ നടത്തികൊടുത്ത ശേഷം പെണ്ണിനോട് ശരീരം ആവശ്യപ്പെടുന്നവര്‍ ജാഗ്രതൈ, നിങ്ങള്‍ കൈക്കൂലി വാങ്ങിയിരിക്കുന്നു. കൈക്കൂലി വാങ്ങുന്നവര്‍ പല തരക്കാരുണ്ട്. പണമായും പണ്ടമായും കൈക്കൂലി വാങ്ങുന്നവര്‍ക്ക് പുറമേയുള്ളവരാണ് കൂടുതല്‍ അപകടകാരികള്‍. അവര്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്നു കാര്യങ്ങള്‍ പുരുഷാരെക്കാള്‍ പെട്ടെന്ന് നടത്തികൊടുക്കും. സുന്ദരിയാണെങ്കില്‍ പറയുകയേ വേണ്ട. സുന്ദരികള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയട്ടെ പലരും കാര്യം നടത്താന്‍ അത്യാവശ്യം ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകും. വേഷവിധാനത്തിലും മറ്റും വിട്ടു വീഴ്ചകള്‍ നടത്താന്‍ പുതിയ തലമുറ മടിക്കുന്നില്ലെന്ന സത്യം മറക്കാനാവില്ല
ലൈംഗിക താത്പര്യത്തോടെ സേവനങ്ങള്‍ നടത്തി കൊടുക്കല്‍ കൈക്കൂലിയുടെ പട്ടികയില്‍ പെടുത്തി ശിക്ഷാര്‍ഹമാക്കാനുള്ള ശുപാര്‍ശയക്ക് പാര്‍ലമെന്ററി സമിതിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമ കമ്മീഷനാണ് ശുപാര്‍ശ മുന്നോട്ടു വച്ചത്. സ്വകാര്യ മേഖലയിലെ അഴിമതിയും ക്രിമിനല്‍ കുറ്റമാക്കാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചിട്ടുണ്ട്. ഇവ പ്രാവര്‍ത്തികമാകുന്നതോടെ വന്‍ കുറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.
വിദ്യാസമ്പന്നമായ കേരളത്തില്‍ പോലും ലൈംഗിക താത്പര്യത്തോടെയുള്ള കാര്യം നടത്തല്‍ വ്യാപകമാണ്. സര്‍ക്കാര്‍ മേഖലയിലാണ് ഇത് ഏറ്റവും കുടുതലുള്ളത്. 1988 ലെ അഴിമതി തടയല്‍ നിരോധനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന നിയമഭേദഗതികളാണ് ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത്. ഒരു ലോക രാജ്യത്ത് ആദ്യമായാണ് ലൈംഗികാവശ്യങ്ങള്‍ കുറ്റകരമായി തീര്‍ന്നിരിക്കുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ലൈംഗിക സാധനങ്ങള്‍ ആവശ്യപ്പെടുന്നത് സ്ഥിരം പതിവാണ്, ലൈംഗിക സേവനങ്ങള്‍ക്ക് പണത്തെക്കാള്‍ വിലയുണ്ട്. ലൈംഗിക സേവനത്തിന് തയ്യാറായാല്‍ നടക്കാത്ത ഏതു കാര്യവും നടത്തി കൊടുക്കുന്നവരുമുണ്ട്. ഇത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല മറ്റ് ഭരണ തലങ്ങളിലുമുണ്ട്.
https://www.facebook.com/Malayalivartha