Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ടീസ്‌ കൊടുക്കാതെ ബാറുകള്‍ പൂട്ടാനുള്ള തീരുമാനം പൊളിച്ചത്‌ സുധീരന്‍

26 AUGUST 2014 03:58 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

നോട്ടീസ്‌ പോലും കൊടുക്കാതെ ബാറുകള്‍ പൂട്ടി പ്രസ്‌തുത നടപടി കോടതിയില്‍ നിന്നും റദ്ദാക്കി ബാര്‍ ഉടമകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിച്ചത്‌ വി.എം. സുധീരന്‍. ബാര്‍ ഉടമകളുടെ ഭാഗം കേള്‍ക്കാതെ അവരുടെ സ്ഥാപനങ്ങള്‍ ഏകാധിപത്യപരമായി പൂട്ടാനുള്ള തീരുമാനം പുറത്തുവന്നപ്പോള്‍ തന്നെ വി.എം. സുധീരന്‍ അപകടം മണത്തിരുന്നു. ബാര്‍ ഉടമകളെ സഹായിക്കാനുള്ള തീരുമാനം ഉണ്ടായത്‌ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്നു തന്നെയാണ്‌. എക്‌സൈസ്‌ മന്ത്രി കൊ.ബാബുവിന്റെ പിന്തുണ തീരുമാനത്തിനുണ്ടായിരുന്നു.
ബാറുകള്‍ പൂട്ടുകയാണെങ്കില്‍ 15 ദിവസത്തെ നോട്ടീസ്‌ സമയം നല്‍കണമെന്നാണ്‌ അബ്‌കാരി നിയമത്തിന്റെ വിദേശമദ്യചട്ടം 36 അനുശാസിക്കുന്നത്‌. എന്നാല്‍ ആരെയും കേള്‍ക്കാതെ ബാര്‍ പൂട്ടാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. അങ്ങനെ വന്നാല്‍ ബാര്‍ ഉടമകള്‍ക്ക്‌ കേടതിയെ സമീപിച്ച്‌ തീരുമാനം റദ്ദാക്കാം. നോട്ടീസ്‌ കൊടുക്കാതെ ബാര്‍ പൂട്ടാനുള്ള തീരുമാനം പുറത്തുവന്നപ്പോള്‍ തന്നെ കെ.സി.ബി.സി രംഗത്ത്‌ വന്നിരുന്നു. പൂട്ടികിടക്കുന്ന 418 ബാറുകള്‍ മാത്രം തുറക്കേണ്ടതില്ലെന്നു മാത്രമാണ്‌ യുഡിഎഫ്‌ തീരുമാനിച്ചത്‌. എന്നാല്‍ തുറന്നു കിടക്കുന്ന ബാറുകള്‍ കൂടി പൂട്ടാനുള്ള തീരുമാനം മുഖ്യമന്ത്രിയാണ്‌ പ്രഖ്യാപിച്ചത്‌. യുഡിഎഫ്‌ സര്‍ക്കാരിലെ ചില പ്രമുഖരുടെ ബന്ധുക്കളെ ലക്ഷ്യമിട്ടാണ്‌ ഇത്തരമൊരു തീരുമാനം മുഖ്യമന്ത്രി എടുത്തത്‌. ഇവരില്‍ ചിലര്‍ ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിലകൊണ്ടിരുന്നു. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ കൂടുതലും ക്രൈസ്‌തവ മതവിശ്വാസികളുടേതാണ്‌. ബാര്‍ തുറക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാട്‌ സ്വീകരിച്ചത്‌ മെത്രാന്മാരാണ്‌. തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പൂട്ടുന്നതിലൂടെ ക്രൈസ്‌തവ മതമേലധ്യക്ഷന്‍മാരെ പ്രതിസന്ധിയിലാക്കാനും മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞു.
നോട്ടീസ്‌ കൊടുക്കാതെ ബാര്‍ പൂട്ടുന്ന നടപടിയെ ബാര്‍ ഉടമകള്‍ രഹസ്യമായി സ്വാഗതം ചെയ്‌തിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിഷ്‌പ്രയാസം ബാറുകള്‍ തുറക്കാമെന്നായിരുന്നു ഉടമകളുടെ കണക്കുകൂട്ടല്‍. ഇതിനുവേണ്ടി ചില ശ്രമങ്ങള്‍ ബാര്‍ ഉടമകള്‍ തന്നെ നടത്തിയിരുന്നു. വി.എം.സുധീരന്‍ ഇതിനു പാരവയ്‌ക്കാതിരിന്നെങ്കില്‍ ബാറുകള്‍ എക്കാലവും തുറന്നു പ്രവര്‍ത്തിക്കുമായിരുന്നു.
എ.ജിയുടെ ഓഫീസ്‌ ഉള്‍പ്പെടെയും നിര്‍ണ്ണായസ്ഥലങ്ങലില്‍ സുധീരന്‌ ചാരന്മാരുണ്ട്‌. മന്ത്രിമാരുടെ ഓഫീസിലും അദ്ദേഹത്തിന്‌ ആളുകളുണ്ട്‌. ഇവരാണ്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന്‌ അറിയുന്നു. ബാര്‍ ഉടമകളുമായി ചേര്‍ന്ന്‌ സര്‍ക്കാരിലെ ഉന്നതര്‍ എടുത്ത രഹസ്യതീരുമാനം സുധീരന്‌ ചോര്‍ത്തി നല്‍കിയത്‌ മന്ത്രിമാരുടെ ഓഫിസുകളിലെ ചാരന്മാരാണ്‌.
സുധീരന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച്‌ തന്റെ ആശങ്ക പങ്കുവച്ചതോടെയാണ്‌ നോട്ടീസ്‌ കൊടുക്കാന്‍ തീരുമാനിച്ചത്‌. എ.ജിയും ഇതുതന്നെ ഉപദേശിച്ചു. ഇതിനിടെ ഓണക്കാലത്ത്‌ തങ്ങള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ബാര്‍ പൂട്ടുന്നതിന്‌ 15 ദിവസം മുമ്പ്‌ നോട്ടീസ്‌ നല്‍കണമെന്നാണ്‌ എ.ജി. സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ഉപദേശം. ഇതിനിടയില്‍ ബാര്‍ ഉടമകള്‍ക്ക്‌ കേടതിയെ സമീപിച്ച്‌ സ്റ്റേ കരസ്ഥമാക്കാമെന്നതാണ്‌ മറ്റൊരുവഴി. ബാര്‍ പൂട്ടിയ ശേഷം നിയമ നടപടിക്ക്‌ നീങ്ങുന്നത്‌ ബാര്‍ ഉടമകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു. പഞ്ചനക്ഷത്ര ബാറുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും മറ്റ്‌ ബാറുകള്‍ പൂട്ടുകയും ചെയ്യുന്നത്‌ വിവേചനപരമാണെന്ന്‌ ബാര്‍ ഉടമകള്‍ കോടതിയില്‍ വാദിക്കും. ഭരണഘടനാ പരമായി നോക്കുമ്പോള്‍ വിവേചനം കോടതി അനുവദിക്കുകയില്ല. അങ്ങനെ വരുമ്പോള്‍ ബാര്‍കേസില്‍ ബാര്‍ ഉടമകള്‍ ജയിക്കാനാണ്‌ സാധ്യത. മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും സുധീരന്‍ എതിരായതിനാല്‍ ബാര്‍ ഉടമകള്‍ക്ക്‌ അവരുടെ പിന്തുണയുണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (12 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (38 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (57 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends