Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്ലെങ്കിലും ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ....

17 SEPTEMBER 2014 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഏത് ആഘോഷം വന്നാലും നാട്ടില്‍ കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറയുന്നത് പോലെയാണ് കുടിയന്മാരുടെ കാര്യം. ആര് വേണോ ഭരിച്ചോട്ടെ അവര്‍ക്കെല്ലാവര്‍ക്കും ഒറ്റ കാര്യത്തിന്, അതായത് ഖജനാവ് നിറയ്ക്കാന്‍ കുടിയന്മാരെ വേണം. ആദര്‍ശങ്ങള്‍ മാറി മാറി പറയുമ്പോള്‍, ഈ കുടിയന്മാര്‍ ഒറ്റ ദിവസം കൊണ്ട് മാനസാന്തരം വന്ന് ഇനി കുടിക്കേണ്ട എന്നു തീരുമാനിച്ചാല്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാകും. അത് കൊണ്ടാണ് സമ്പൂര്‍ണ മദ്യ നിരോധനം പറയുമ്പോഴും ഘട്ടം ഘട്ടം എന്നു നിറുത്തി നിറുത്തി പറയുന്നത്. ബിവറേജസ് എന്ന പൊന്‍മുട്ടയിടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലാന്‍ പറ്റുമോ?

ഹര്‍ത്താല്‍ ഉള്‍പ്പെടെ ഏത് ആഘോഷം വന്നാലും ഈ കുടിയന്മാരാണ് സര്‍ക്കാരിനെ സമ്പന്നമാക്കുന്നത്. അവര്‍ മരിച്ച് കുടിക്കുന്ന പൈസ കൊണ്ടാണ് സാറുന്മാര്‍ക്ക് പോലും ശമ്പളം കൊടുക്കുന്നത്.
ഈ കുടിയന്മാരില്‍ തന്നെ പല വിഭാഗമുണ്ടല്ലോ. ബിയര്‍ കുടിയന്മാര്‍, കമ്പനി നല്‍കുന്ന കുടിയന്മാര്‍, ചടങ്ങ് കുടിയന്മാര്‍, ആഘോഷ കുടിയന്മാര്‍, പാര്‍ട്ടി കുടിയന്മാര്‍, ഒളിച്ചുകുടിയന്മാര്‍ എന്നു തുടങ്ങി മുഴുക്കുടിയന്മാര്‍ വരെയുണ്ട്. ഇവരില്‍ തന്നെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടിയന്മാര്‍ മുതല്‍ ഹൈ ടെക് കുടിയന്മാര്‍ വരെയുണ്ട്. സ്വഭാവത്തിന്റെ കാര്യത്തില്‍ കുടിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ ദാരിദ്യരേഖക്ക് താഴെയായിരിക്കും. കുടിച്ചു കഴിഞ്ഞാല്‍ തറയാകുന്നവരും ഡീസന്റാകുന്നവരും വിരളമല്ല. എങ്കിലും ബഹുഭൂരിപക്ഷരും മാന്യരും സംയമനം പാലിക്കാന്‍ ശ്രമിക്കുന്നവരുമാണ്. പറഞ്ഞിട്ട് കാര്യമില്ല. ഈ തറയാകുന്ന വളരെ ചെറിയ സമൂഹമാണ് കുടിയന്മാരുടെ പേര് ഇല്ലാതാക്കിയത്. ഒരു കുടിയന്‍ എന്നു കേട്ടാല്‍ എല്ലാവരുടേയും മനസില്‍ വരുന്ന ചിത്രവും അതാണ്.
വല്ലപ്പോഴും കുടിക്കുന്നവര്‍ മുതല്‍ മുഴുക്കുടിയന്‍മാര്‍ വരെ ഈ കുടിയന്മാരുടെ കണക്കെടുത്താല്‍ ഭരിക്കുന്ന സര്‍ക്കാരിനെ അധികാരത്തിലേറ്റിയ വോട്ടര്‍മാരില്‍ ഏതാണ്ട് നല്ലൊരു ശതമാനം വരും. കുടിയന്മാരുടെ ഇടയില്‍ ജാതിയോ മതമോ പ്രായമോ തൊട്ടുകൂടായ്മയോ ഒന്നുമില്ല. ഈ കുടിയന്മാര്‍ സംഘടിച്ചാല്‍ ഒരു പക്ഷേ അവരായിരിക്കും കേരളം ഭരിക്കുന്നത്. 
ആനയ്ക്ക് തന്റെ ബലം അറിയാത്തതു പോലെയാണ് കുടിയന്മാരുടെ കാര്യവും. തങ്ങള്‍ ജയിപ്പിച്ച സര്‍ക്കാരിന് കുടിയന്മാരുടെ കാര്യത്തില്‍ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. ഒരു പരാതിയോ പരിഭവമോ ഇല്ല. ഭരിക്കുന്ന ഏത് സര്‍ക്കാരും വരുമാനം കൂട്ടാന്‍ ആദ്യം ചെയ്യുന്നത് മദ്യത്തിന്റെ നികുതി കൂട്ടുക എന്നതാണ്. ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് വില കൂട്ടി കുടിയന്മാരുടെ എണ്ണം കുറയ്ക്കുക എന്നതാണ്. പക്ഷെ ഇതൊന്നുമല്ല ലക്ഷ്യം. എത്ര കൂട്ടിയാലും ഇവിടെ സമരം ചെയ്യാത്ത ഒരേ ഒരു വിഭാഗമാണ് കുടിയന്മാര്‍. ഓരോ തവണ മദ്യം വാങ്ങാന്‍ പോക്കറ്റ് തപ്പുമ്പോഴും സ്വയം ശപിക്കുമൊന്നു മാത്രം. അല്ലാതെ എന്തിന് ഒരു പ്രതിഷേധം പോലുമേ കാണിക്കില്ല.
ഭരിക്കുന്നവരും ഭരിപ്പിക്കുന്നവരും തമ്മിലുള്ള അടി കാരണം ചങ്കിലടിച്ചതും കുടിയന്മാര്‍ക്കാണ്. പറഞ്ഞുപറഞ്ഞ് സകല ബാറുകളും പൂട്ടും.
ഏത് സാധനത്തിനാണ് അതിന്റെ അതേ വിലയെക്കാള്‍ നികുതി നല്‍കേണ്ടി വരുന്നത്. അത് മദ്യത്തിനു മാത്രം. ഭരിക്കുന്ന സര്‍ക്കാരുകള്‍ കുടിയന്മാര്‍ കുടി ഉപേക്ഷിക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൂട്ടി ഇപ്പോള്‍ ഒറ്റയടിക്ക് 20 ശതമാനം കൂട്ടി മൊത്തം 135 ശതമാനമാക്കി. എങ്കിലും ഇവിടെ കൊടിപിടിക്കാന്‍ പോയിട്ട് ഒരു കമന്റ് പറയാന്‍ പോലും ആരുമില്ല.
കുടിവെള്ളത്തിനും മദ്യത്തിനും ഒരുമിച്ചാണ് നികുതി കൂട്ടിയത്. വെള്ളത്തിന് കൂട്ടിയത് ആകട്ടെ തുശ്ചമായ 2 രൂപയാണ്. എന്നാല്‍ ഒരു ഫുള്‍ വാങ്ങണമെങ്കില്‍ ഇനി ഏകദേശം 80 രൂപ അധികം കൊടുക്കണം. വെള്ളത്തിന് കൂട്ടിയ തുശ്ചമായ തുകയ്ക്ക് എതിരെ പ്രതികരിക്കാന്‍ നാടു മൊത്തം ഇളകി കഴിഞ്ഞു. എന്നാല്‍ വെള്ളമടിക്കുള്ള വെള്ളത്തിന് 80 രൂപ കൂട്ടിയതിനെതിരെ പ്രതികരിക്കാന്‍ ഒരു കുടിയന്മാരും ഇല്ല എന്ന ധര്‍മ്മ സങ്കടത്തിലാണ് ഇപ്പോള്‍ ഈ കുടിയന്മാര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (14 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (40 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (59 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends