Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുസംഘം ഉദ്യോഗസ്ഥരുടെ ശ്രമം

23 SEPTEMBER 2014 03:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇടതുപക്ഷ സഹയാത്രികരായ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ എതിരാക്കി സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി. കഴിഞ്ഞ ദിവസം വാഹന പരിശോധനയുടെ പേരില്‍ തിരുവനന്തപുരം കാഞ്ഞിരംകുളത്ത്‌ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിക്കാനിടയായ സംഭവം സിപിഎമ്മിന്റെ തന്ത്രത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന പ്രചരണം അതിശക്തമാണ്‌.
സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു നല്ല ശതമാനം സിപിഎം വിശ്വാസികളാണ്‌. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഇവരെ തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഇടതുസഹയാത്രികര്‍ തുടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും സമയബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല. മന്ത്രിസഭ തീരുമാനമെടുത്ത്‌ 24 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കണമെന്നാണ്‌ നിയമമെങ്കിലും ഒരു മാസം കഴിഞ്ഞാലും ഉത്തരവ്‌ ഇറങ്ങാത്ത അവസ്ഥയാണുള്ളത്‌.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നത്‌ നിത്യസംഭവമാണ്‌. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന പരാതികള്‍ കൃത്യമായി പരിഹരിക്കാറില്ല. പല അപേക്ഷകളും അകാരണമായി നിരസിക്കുന്നു. തങ്ങള്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ അപേക്ഷ നിരസിക്കപ്പെടുമ്പോള്‍ അപേക്ഷകര്‍ക്ക്‌ ആരോടും പരാതി പറയാന്‍ കഴിയാതെ വരുന്നു. ഇക്കാര്യം മുഖ്യമന്ത്രി അറിയുന്നില്ല.
പോലീസുകാരാണ്‌ ഇപ്പോള്‍ നിയമം കൈയിലെടുക്കുന്നത്‌. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇതിന്‌ ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്നുമുള്ള പ്രചരണമാണ്‌ നടക്കുന്നത്‌. സര്‍ക്കാരാകട്ടെ ഇത്തരം പ്രചരണങ്ങള്‍ക്ക്‌ കുട പിടിക്കുന്ന തരത്തിലാണ്‌ പെരുമാറുന്നത്‌. സര്‍ക്കാരിന്‌ മുമ്പില്‍ പൊതുജനങ്ങളാണ്‌ ഇപ്പോള്‍ ശത്രുക്കള്‍. മദ്യനയം രൂപം നല്‍കിയത്‌ ജനങ്ങളാണെന്ന മട്ടിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നത്‌.
സര്‍ക്കാരിനെ ജനങ്ങള്‍ക്ക്‌ എതിരാക്കാന്‍ ഇതിലും മികച്ചൊരു അവസരമില്ലെന്ന മട്ടിലാണ്‌ ഇടതുപക്ഷ ജീവനക്കാര്‍ പെരുമാറുന്നത്‌. സിപിഎം സംസ്ഥാന നേതൃത്വം തന്നെ സര്‍ക്കാരിനെതിരെ നീങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ സെക്രട്ടറിയേറ്റ്‌ ഫ്രാക്ഷനിലുളള ജീവനക്കാരുടെ യോഗം വിളിച്ച്‌ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ കൈകൊള്ളാന്‍ നിര്‍ദ്ദേഷിച്ചതായാണ്‌ വിവരം.
ഏതായാലും സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌. സര്‍ക്കാരിനാകട്ടെ കൈവിട്ട മട്ടാണ്‌. ഒന്നിലും ദിശാബോധമില്ലാത്ത തരത്തിലാണ്‌ മന്ത്രിമാര്‍ പോലും പ്രതികരിക്കുന്നത്‌. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ തന്നെയാണ്‌ മാധ്യമ പ്രചരണങ്ങളും നടക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാതിരുന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത വിധത്തില്‍ ഉമ്മന്‍ചാണ്ടി ആശങ്കയിലാകുമെന്ന പ്രചരണവും ശക്തമാണ്‌. ഏതായാലും പാകിസ്ഥാനില്‍ സര്‍ക്കാരിനെ പട്ടാളം മറിക്കുന്നതുപോലെ കേരളത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ മറിക്കുന്ന കാഴ്‌ച കാണാന്‍ കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (13 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (39 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (58 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends