Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ ഗ്രൂപ്പ്‌ പിളര്‍ന്നു, ഇനി ചാണ്ടി, സുധീരന്‍ ഗ്രൂപ്പുകള്‍, സുധീരനെ തള്ളി ചാണ്ടി

24 SEPTEMBER 2014 04:16 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രസ്‌താവനകള്‍ക്ക്‌ ചെവികൊടുക്കേണ്ടതില്ലെന്നും സര്‍ക്കാരിന്റെ നിലനില്‌പ്‌ ലാക്കാക്കി മുന്നോട്ടുപോകാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്‌ മന്ത്രിമാരുടെ തീരുമാനം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങല്‍ക്ക്‌ തുരങ്കം വയ്‌ക്കാന്‍ മാത്രമാണ്‌ സുധീരന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്‍െറ ജല്‌പനങ്ങള്‍ക്ക്‌ കാതോര്‍ത്താല്‍ സര്‍ക്കാര്‍ താഴെ പോകുമെന്നുമാണ്‌ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള എ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍. ഫലത്തില്‍ എ ഗ്രൂപ്പ്‌ പിളര്‍ന്ന്‌ രണ്ടായി. എ ഗ്രൂപ്പിന്‌ രണ്ട്‌ നേതാക്കളുണ്ടായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും സുധീരനും.
സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വിഎം സുധീരന്‍, ,സിപിഎമ്മില്‍ വിഎസ്‌ അച്യുതാനന്ദന്‍ പിന്തുടരുന്ന പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസില്‍ പറിച്ചു നടുകയാണെന്ന്‌ ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച്‌ ഹൈകമാന്റിനോട്‌ പരാതി പറഞ്ഞില്ലെങ്കിലും പൊതുവെ ദുര്‍ബലാവസ്ഥയിലുള്ള ഹൈകമാന്റിന്‌ ഒന്നും ചെയ്യാനാവുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. മദ്യനയത്തില്‍ പിന്തുടര്‍ന്ന നയം തന്നെയാണ്‌ നികുതി വര്‍ധനവിന്റെ കാര്യത്തിലും സുധീരന്‍ പിന്തുടരുന്നതെന്ന്‌ ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
സുധീരനുമായി സംസാരിക്കാന്‍ പോലും ഉമ്മന്‍ചാണ്ടിക്ക്‌ വിമുഖതയാണെന്ന്‌ ഉമ്മന്‍ചാണ്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരിക്കലും ഇത്തരമൊരവസ്ഥ ഒരു കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. അതേ സമയം സുധീരനും ഇതേ പരാതി തന്നെയാണുള്ളത്‌. കേരളീയരേ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുമായി ആലോചിക്കുന്നില്ലെന്നും ഇത്‌ ശരിയായ കീഴ്‌വഴക്കമല്ലെന്നും സുധീരന്‍ പറയുന്നു. സര്‍ക്കാര്‍ പാര്‍ട്ടിയെ തള്ളി മുന്നോട്ടു പോയാല്‍ സര്‍ക്കാരിന്‌ അധികനാള്‍ ആയുസ്സുണ്ടാവില്ലെന്ന്‌ കെ.പി.സി.സിയിലെ ഒരുന്നതന്‍ പറഞ്ഞു.
മദ്യനിയന്ത്രണം നടപ്പിലാക്കുന്നതിന്‌ മുമ്പേ സാമ്പത്തിക പ്രതിസന്ധി എങ്ങനെയുണ്ടായി എന്നാണ്‌ സുധീരന്റെ ചോദ്യം. അതായത്‌ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്‌ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ പാര്‍ട്ടി വിശ്വസിക്കുന്നു. നികുതി പിരിച്ചെടുക്കാതെ വന്‍കിടക്കാരായവര്‍ക്കു വേണ്ടി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുകയാണെന്നും സുധീരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ആഡംബര നികുതി ഏര്‍പ്പെടുത്തുന്നതിനോട്‌ സുധീരന്‌ വിയോജിപ്പില്ല. എന്നാല്‍ അത്‌ പാര്‍ട്ടി അറിഞ്ഞു വേണമെന്ന്‌ സുധീരന്‍ പറയുന്നു. നയപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ പാര്‍ട്ടി അറിഞ്ഞിരിക്കണമെന്ന പിടിവാശിയാണ്‌ സുധീരന്‍ പിന്തുടരുന്നത്‌. എന്നാല്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയുമായി ആലോചിച്ച്‌ നടപ്പിലാക്കാനാവില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌.
അതായത്‌ സര്‍ക്കാരും പാര്‍ട്ടിയും രണ്ടു വഴിക്കാണ്‌ നീങ്ങുന്നത്‌. ഇത്‌ ഗുരുതരമായ ഭരണ പ്രതിസന്ധിക്ക്‌ കാരണമാകുമെന്ന്‌ പ്രമുഖ നേതാക്കള്‍ പറയുന്നു. ഇതിനിടയില്‍ ഹസനെ പോലുള്ള നേതാക്കള്‍ സമാധാനത്തിന്‌ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (13 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (39 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (58 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends