Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടി കുറയുന്നതിനും സൗന്ദര്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കാനുമെല്ലാം നം ശീലിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുപോലെ നമ്മൾ ഒഴിവാക്കേണ്ട കുറെ ശീലങ്ങളും

08 FEBRUARY 2019 11:47 AM IST
മലയാളി വാര്‍ത്ത

ആരോഗ്യകാര്യത്തിൽ എല്ലാവരും ഇപ്പോൾ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. തടി കുറയുന്നതിനും സൗന്ദര്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കാനുമെല്ലാം നം ശീലിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുപോലെ നമ്മൾ ഒഴിവാക്കേണ്ട കുറെ ശീലങ്ങളും ഉണ്ട് . ഒഴിവാക്കേണ്ട ശീലങ്ങളിൽ ഒന്നാണ് രാവിലത്തെ ബെഡ്‌കോഫി .പകരം രാവിലെ നല്ലപോലെ തിളപ്പിച്ച ചൂടുവെള്ളം കുടിക്കാം. ഒപ്പം ഒരല്ലി വെളുത്തുള്ളി കൂടി കഴിച്ചാൽ ഗുണം ഇരട്ടിക്കും. വെളുത്തുള്ളി പച്ചയായോ ചുട്ടെടുത്തോ കഴിക്കാം

. പ്രത്യേകിച്ച് പുരുഷന്മാർക്ക് ഇത് ഇരട്ടി ഫലം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത് . വെളുത്തുള്ളി രക്തപ്രവാഹം ശക്തിപ്പെടുത്തുമെന്നതിനാൽ ഉദ്ധാരണപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഗുണം ചെയ്യും. പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുകയെന്നു തെളിഞ്ഞിട്ടുണ്ട്. ചവച്ചരച്ചു കഴിയ്ക്കുക, ഒപ്പം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കുക ..എന്നാൽ വെളുത്തുള്ളിയുടെ അച്ഛാ മനം ഇഷ്ട്ടപ്പെടാത്തവർക്ക് ചുട്ടെടുത്ത് കഴിക്കാം .


ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച വഴിയാണ് രാവിലെ വെളുത്തുള്ളിയും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. ഇത് ബിപി, ഹൈ കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തി ഒരു പരിധി വരെ ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു .

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ഘടകം മികച്ച ആന്റിഓക്‌സിഡണ്ടാണ് . കുടല്‍ ക്യാന്‍സര്‍, വയറ്റിലെ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ലംഗ്‌സ് ക്യാന്‍സര്‍ തുടങ്ങിയ പല ക്യാന്‍സറുകളും വരാതിരിയ്ക്കാനും വന്നവര്‍ക്ക് ഇതിനെ ചെറുക്കാനും സഹായിക്കുന്ന ഒരു വഴിയാണ് വെളുത്തുള്ളിയും ചൂടുവെള്ളവും വെറുംവയറ്റില്‍ ശീലമാക്കുന്നത്. വെളുത്തുള്ളി നുറുക്കി 5-10 മിനിറ്റു വച്ചാൽ ഇതിലെ അലിന്‍ അലിസിനായി മാറുന്നു. അലിസിനാണ് വെളുത്തുള്ളിയ്ക്ക് പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. അലിസിന്‍ രക്തസമ്മര്‍ദത്തിന് ഇടയാക്കുന്ന ആന്‍ജിയോസ്റ്റിന്‍ എന്ന പ്രോട്ടീനിനെ തടസപ്പെടുത്തുന്നത് ബിപി കുറയ്ക്കും. ഇതു കൂടാതെ വെളുത്തുള്ളിയിലെ പോളിസള്‍ഫൈഡുകള്‍ ഹൈഡ്രജന്‍ സള്‍ഫൈഡുകളായി രൂപാന്തരപ്പെടും.ഇതും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്

പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ല മറുമരുന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിയ്ക്കുന്നത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ദിവസവും 10 ഗ്രാം പച്ചവെളുത്തുള്ളി നുറുക്കി കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിനൊപ്പം ചൂടുവെള്ളവും കൂടിയാകുന്നത് ഗുണം വര്‍ദ്ധിപ്പിയ്ക്കും.

തടി കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് വെറുംവയറ്റില്‍ വെളുത്തുള്ളിയും ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. വയര്‍ വന്നുവീര്‍ക്കുന്നതു തടയാനും ഇതു നല്ലൊരു വഴിയാണ്.

ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചർമ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. മെറ്റബോളിസം ഉയര്‍ത്താനും ശരിയായ ദഹനത്തിനുമെല്ലാം ചൂടുവെള്ളം ഏറെ നല്ലതാണ്.

എല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു

അതുകൊണ്ട് ഇനി എന്നും രാവിലെ ഒരു അല്ലി വെളുത്തുള്ളിയും കൂടെ ഒരു ഗ്ലാസ് നല്ല ചൂടുവെള്ളവും കുടിച്ചു നോക്കൂ..ആരോഗ്യവും പ്രതിരോധശേഷിയും വർധിച്ചു ഉന്മേഷം വർധിക്കുന്നത് നേരിട്ട് അനുഭവിച്ചറിയൂ
കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഏറ്റവും നല്ല മരുന്നാണ് വെള്ളം. ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.

വെള്ളം അമിതമായ കൊഴുപ്പും ശരീരത്തിലെ ടോക്സിനുകളും പുറന്തള്ളാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം. രാവിലെ എഴുന്നേറ്റ ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഡയറ്റ് ചെയ്യുന്നവരും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends