Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോഡിബില്‍ഡറുടെ വയര്‍ തലതിരിഞ്ഞു, പൂര്‍വസ്ഥിതിയിലാകാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു!

03 MAY 2019 01:20 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യവും ആകാരവടിവുമൊക്കെ ശരിയാകാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുവാന്‍ ചിലര്‍ മടിക്കാറില്ല. അപ്രകാരം അതികഠിനമായ ഡയറ്റ് ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്നയാള്‍ക്ക് വിപരീതഫലം ചെയ്തു.

ബോഡി ബില്‍ഡിങ്ങിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ഈ ചെറുപ്പക്കാരനെ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ എത്തിച്ചു. ദിവസം 11 മണിക്കൂര്‍ വരെ ഇയാള്‍ ജിമ്മില്‍ ചെലവഴിച്ചിരുന്നു. തന്നെക്കാളും കരുത്തരായ ആളുകളെ കണ്ടപ്പോള്‍ അവരെപ്പോലെ ആകാനുള്ള ശ്രമങ്ങള്‍ നടത്തിയതായും ഇയാള്‍ പറയുന്നു. ഇതിനായി കണ്ടെത്തിയത് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ബോഡി ബില്‍ഡിങ്ങ് പരിശീലകനെ ആണ്.

ആദ്യമൊക്കെ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ നാലാം സ്ഥാനമായിരുന്നു ഇയാള്‍ക്ക് ലഭിച്ചിരുന്നത്. ഇത് ഒന്നാം സ്ഥാനത്ത് എത്തിക്കാനായി പിന്നീടുള്ള ശ്രമം. അങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ജിമ്മില്‍ പോയിരുന്നത് എല്ലാ ദിവസവുമാക്കി. മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പരിശീലനത്തിലായിരുന്നു പിന്നെ ജിം ട്രെയിനിങ്ങ്. പരിശീലകന്റെ നിര്‍ദേശം അനുസരിച്ച് ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങി.

ഡയറ്റ് തുടരുന്നതിനിടെ ഒരുദിവസം സിയാന് വയറുവേദന ആരംഭിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാനാണ് പറഞ്ഞത്. ക്രമേണ വയറുവേദന കുറഞ്ഞുതുടങ്ങിയപ്പോള്‍ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ഭക്ഷണശീലം മാറ്റിത്തുടങ്ങി. എന്നാല്‍ ജിം പരിശീലനവും ഡയറ്റിങ്ങും മുടക്കിയില്ല.

വീണ്ടും വയറുവേദന വന്നു. ഇത്തവണ മുന്‍പത്തേതു പോലെ ആയിരുന്നില്ല. വേദന കൊണ്ട് പുളഞ്ഞ സിയാനെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പന്‍ഡിക്‌സ് ആകും എന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് സിയാന്റെ വയര്‍ തലതിരിഞ്ഞുപോയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിലാണ് വയര്‍ പൂര്‍വസ്ഥിതിയിലായത്.

കഠിനമായ ഡയറ്റ് ആണ് തന്റെ ഈ അവസ്ഥക്ക് കാരണമെന്നും മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും സിയാന്‍ പറയുന്നു. ചികിത്സക്കും വിശ്രമത്തിനും ശേഷം സിയാന്‍ വീണ്ടും മത്സരവേദിയിലെത്തി. എന്നാല്‍ ഭക്ഷണക്രമീകരണത്തിന്റേയും പരിശീലനത്തിന്റേയും കാര്യത്തില്‍ മുന്‍പു സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഇയാള്‍ പറയുന്നു.

75 കിലോഗ്രാം തൂക്കമുള്ള ഒരു വ്യക്തി ഒരു ദിവസം കഴിയ്ക്കേണ്ടത് 56 ഗ്രാം പ്രോട്ടീനാണ് . എന്നാല്‍ കായിക താരങ്ങളും ബോഡി ബില്‍ഡര്‍മാരും വര്‍ക് ഔട്ടിനു ശേഷം പേശീ വര്‍ദ്ധനവ് ഉണ്ടാകേണ്ടതിനായി ഈ അളവിലും അധികം പ്രോട്ടീന്‍ കഴിയ്ക്കാറുണ്ട് . നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം ഉള്ള പഴവര്‍ഗങ്ങള്‍ , പച്ചക്കറികള്‍ , ധാന്യങ്ങള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് പ്രോട്ടീന്‍ മാത്രം അധികമായി കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . തുടര്‍ച്ചയായി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതും വയറ്റില്‍ നിന്നും പോകുവാന്‍ വളരെ സമയം എടുക്കുന്നതുമായ ക്രോണിക് കോണ്‍സ്റ്റിപേഷന്‍ എന്ന തരത്തില്‍ മലബന്ധം ഉണ്ടാകുന്നത് 'കുടല്‍ തിരിയല്‍ ' എന്ന സിഗ്‌മോയ്ഡ് വോള്‍വുലസ് എന്ന സ്ഥിതിയിലേയ്ക്ക് നയിയ്ക്കും .

കുടലിനുള്ളില്‍ തടസ്സം രൂപം കൊള്ളുകയും അതിന് വേണ്ട ചികിത്സ ചെയ്യാതിരിയ്ക്കുകയും ചെയ്യുമ്പോള്‍ അവിടേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമായി തീരുകയും ചെയ്യുകയുമാണ് ഉണ്ടാകുന്നത്. ഇത് രോഗിയില്‍ അതികഠിനമായ അണുബാധയ്ക്ക് ഇടയാക്കുകയോ മരണത്തിലേയ്ക്ക് നയിയ്ക്കുകയോ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends