Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ സോപ്പിടണ്ട കേട്ടോ; പണി കിട്ടും ; സോപ്പ് ഉപയോഗിക്കുന്നവർ അറിയാൻ

29 AUGUST 2019 03:30 PM IST
മലയാളി വാര്‍ത്ത

രണ്ടു നേരവും കുളിക്കുന്ന ശീലമുള്ളവരാണ് നാം ഓരോരുത്തരും. കുളിക്കുമ്പോൾ സോപ്പ് തേയ്ച്ചു കുളിച്ചില്ലെങ്കിൽ നമ്മുക്ക് തൃപ്തി വരില്ല. ശരീരത്തിലെ ബാക്ടീരിയകളെ അകറ്റാനും അഴുക്ക് കളയാനുമൊക്കെയാണ് സോപ്പ് ഉപയോഗിക്കുന്നത് .നന്നായി സോപ്പ് പതപ്പിച്ച്‌ കുളിക്കുന്നവർ ശ്രദ്ധിക്കുക. അമിതമായ സോപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്ന ദോഷങ്ങൾ ചെറുതല്ല. ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം നമ്മുടെ ശരീരത്തിന് ദോഷം വരുത്തും. ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയും. നമ്മുടെ ശരീരത്തിൽ ദഹന പ്രക്രിയക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ആവശ്യം വേണ്ടുന്ന സൂക്ഷമാണുക്കൾ സോപ്പിന്റെ അമിത ഉപയോഗത്താൽ നശിക്കുന്നു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം, ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ കൂടുതൽ കഴിച്ചാൽ പിന്നെ നിത്യവും ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗം തുടങ്ങിയവ മൂലം ശരീരത്തിന് അവശ്യം വേണ്ട സൂക്ഷമാണുക്കള്‍ നശിക്കാൻ കാരണമാകുന്നു.

ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തേണ്ടത് വരണ്ടചര്‍മം ഉള്ളവരാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്തി ഈര്‍പ്പം സൂക്ഷിച്ചു സംരക്ഷിക്കുന്നത് ചില സൂക്ഷ്മകണികകളാണ്. ഈ പ്രത്യേകതരം കണികകളുടെ കുറവു മൂലമാണ് വരണ്ടചര്‍മം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ സോപ്പുപയോഗിച്ചാല്‍ ചര്‍മം പൂര്‍ണമായി വരണ്ടു വെടിച്ചുകീറി എക്സിമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. ഇത്തരക്കാര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുന്നതാണ് നല്ലത്. ഗ്ലിസറിനോ വെജിറ്റബിള്‍ ഓയിലുകളോ അടങ്ങിയ സോപ്പ് കുളിക്കാന്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ പയറു പൊടിയോ കടലമാവോ പോലുള്ള പ്രകൃതിദത്തമായവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ആന്റി ബാക്ടീരിയൽ സോപ്പുകൾക്ക്‌ പകരം സാധാരണ സോപ്പുകൾ ഉപയോഗിച്ചാൽ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ്‌ ഉപയോഗിച്ചുള്ള കുളിയാണ്‌ നല്ലത്‌. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത്‌ അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ധാരാളമാണ്‌.ഈ വസ്തുത തിരിച്ചറിയുകയും സോപ്പ്‌ അമിതമായി ഉപയോഗിക്കുന്നത്‌ നിർത്തുകയും വേണം. ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരം സാധാരണ സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും. സ്വാഭാവികമായ ഗാർഹിക അന്തരീക്ഷത്തിൽ ആന്റി ബാക്ടീരിയൽ സോപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യം തന്നെയില്ല. അമ്പതു വയസിനു ശേഷം അധികം സോപ്പുപയോഗിക്കുന്നതും നല്ലതല്ല. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends