Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെെറ്റ് ഷിഫ്റ്റിലാണോ നിങ്ങളുടെ ജോലി ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; തടി കേടാകാതെ കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

02 SEPTEMBER 2019 04:53 PM IST
മലയാളി വാര്‍ത്ത

പണ്ടൊക്കെ 12 മണിക്കൂർ ഉറക്കം .12 മണിക്കൂർ ജോലി എന്ന അവസ്ഥയായിരുന്നു. എന്നാൽ മാറുന്ന തൊഴിൽ സാഹചര്യങ്ങൾ തൊഴിലിന്റെ സമയത്തിനും മാറ്റങ്ങൾ കൊണ്ട് വന്നു. ഇപ്പോൾ പകൽ മാത്രമല്ല രാത്രിയും ജോലി ചെയ്യേണ്ടുന്ന മേഖലകളാണ് നമ്മുക്ക് ചുറ്റുമുള്ളത്. ആതുര സേവന രംഗം, ഡോക്ടർമാർ, മാധ്യമ രംഗം എന്നിങ്ങനെ പല തൊഴിലുകളും രാത്രിയിലും ജോലി ചെയ്യേണ്ടുന്ന അവസ്ഥയുണ്ട്. ചെയ്യുന്ന തൊഴിലിനോട് അത്ര മാത്രം ആത്മ സമർപ്പണം ഉള്ളവർ രാത്രിയെന്നോ പകലെന്നോയില്ലാതെ പ്രയത്നിക്കാൻ സജ്ജരാണ്‌. എന്നാൽ രാത്രിയിൽ ഉറക്കം കളഞ്ഞ് അദ്ധ്വാനിക്കുന്നവർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. എന്നാൽ രാത്രി ഡ്യൂട്ടി ചെയ്യുന്നവർ പകൽ നന്നയി ഉറങ്ങാറുണ്ട്. നെെറ്റ് ഡ്യൂട്ടി എടുക്കുമ്പോഴും പകൽ ഉറങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം തകരാറിലാകാതെ നോക്കാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം .

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ 24 മണിക്കൂർ ചട്ടക്കൂട്ടിൽ ക്രമപ്പെടുത്തിയിരിക്കുന്നത് തലച്ചോറിലെ ഹെെപ്പോത്തലാമസ് ആണ്. ശരീരത്തിന്റെ താളക്രമം നിയന്ത്രിക്കുന്ന ജെെവഘടികാരമാണ് ഹെെപ്പോത്തലാമസ്. ഉറക്ക ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം നിയന്ത്രിക്കുന്നതും മാറ്റാരുമല്ല. രാത്രി വെെകുന്തോറും മെലറ്റോനിന്റെ ഉൽപാദനം വർധിക്കുന്നുണ്ട് .പക്ഷേ രാത്രി കാലങ്ങളിൽ ഉണർന്നിരുന്ന് പണി ചെയ്യുന്നവരുടെ ബയോളജിക്കൽ ക്ലോക്കിന്റെ താളക്രമം തകരാറിലാകാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ഷിഫ്റ്റിന്റെ സമയക്രമം അടിക്കടി മാറുകയാണെങ്കിൽ. ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം, ഹെെപ്പർ ടെൻഷൻ, പ്രമേഹം, ആർത്തവ തകരാറുകൾ, പൊണ്ണത്തടി, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് രാത്രി പണി ചെയ്യുന്നവർ തീർച്ചയായും പകൽ ശരീരത്തിന് ആവശ്യമായ ഉറക്കം നൽകാൻ മറക്കരുത്. രാത്രിയിൽ ജോലി ചെയ്യുന്ന മുറിയിൽ നല്ല വെളിച്ചമുണ്ടായിരിക്കണം.ഈ വെളിച്ചം ഉറക്കത്തിന്റെ ഹോർമോണായ മെലറ്റോനിന്റെ ഉൽപാദനം കുറച്ച് ഉറക്കത്തെ അകറ്റി നിർത്താൻ സഹായിക്കും. പണിയെടുക്കുമ്പോൾ ശക്തമായി ഉറക്കം വന്നാൽ പണി നിർത്തിവച്ച് അൽപനേരം നടക്കുകയോ ലഘു വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ ശ്രമിക്കുക. 

.കടുപ്പത്തിലൊരു കാപ്പി കുടിച്ച് പണിക്ക് കയറിയാൽ താൽക്കാലികമായി ഉണർവ്വും ഉന്മേഷവുമൊക്കെ തോന്നുമെങ്കിലും ഉറക്കത്തെഅധിക നേരം അകറ്റി നിർത്താൻ കാപ്പിയ്ക്ക് കഴിയില്ല. മാത്രമല്ല ബിപി കൂടാൻ കാപ്പി വഴിയൊരുക്കും. ജോലിക്ക് ശേഷം ഉറങ്ങാൻ പോകുമ്പോൾ കാപ്പി പകലുറക്കം കുറയ്ക്കാനും കാരണമാകും. അത് കൊണ്ട് നെെറ്റ് ഷിഫ്റ്റ് ജോലിക്കാർ കാപ്പി, ചായ എന്നിവയുടെ ഉപയോ​ഗം പരമാവധി കുറയ്ക്കുക . കാപ്പി ചായ എന്നിവയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക. ജ്യൂസും പഴങ്ങളുമൊക്കെ ധാരാളം കുടിക്കാവുന്നതും കഴിക്കാവുന്നതുമാണ്. എണ്ണ പലഹാരങ്ങൾ ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുക. രാത്രിയിൽ കട്ടിയുള്ള ആഹാരവും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. രാത്രി ഡ്യൂട്ടി കഴിഞ്ഞവർ പകൽ സമയത്ത് ശാന്തമായ അന്തരീക്ഷത്തിൽ ആറോ എട്ടോ മണിക്കൂറെങ്കിലും നിർബന്ധമായി ഉറങ്ങിയിരിക്കണം.പകൽ ഉറങ്ങുമ്പോൾ മൊബെെൽ ഫോൺ ഓഫ് ചെയ്ത് ശേഷം ഉറങ്ങുക. കിടക്കുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായകമാണ്. ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends