Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

പുരുഷന്റെ താടി സൗന്ദര്യ ലക്ഷണം മാത്രമല്ല ...മുഖ സംരക്ഷണത്തിനും ..പുതിയ പഠന റിപ്പോർട്ട്

14 MAY 2020 12:19 PM IST
മലയാളി വാര്‍ത്ത

നല്ല കട്ടിയുള്ള കറുത്ത താടി പുരുഷന്മാർക്ക് അഴക് മാത്രമല്ല വേണമെങ്കിൽ ഒരു ഇടിയൊക്കെ താങ്ങാനുള്ള കരുത്തും നൽകും.ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. താടിയുണ്ടായാൽ പല ഗുണങ്ങളുണ്ട്.നിങ്ങൾ താടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

സിംഹത്തിന്റെ സട യുടെ കാര്യം തന്നെ എടുക്കാം ...ഇടതൂർന്ന സട സിംഹത്തിന്റെ പൗരുഷം കൂട്ടുക മാത്രമല്ല ചെയ്യുന്നത്..ഇരപിടിക്കുമ്പോൾ ഇരയുടെ കൂർത്ത നഖങ്ങളും പല്ലും സിംഹത്തിന്റെ തൊണ്ടയിൽ അമരാതെ സംരക്ഷിക്കുന്നത് ഈ സടയാണ് . അതുപ്പോലെ മനുഷ്യനിലും താടിയെല്ലിനു ക്ഷതമേൽക്കുന്ന സാഹചര്യങ്ങളിൽ സംരക്ഷണം നൽകാൻ താടിക്ക് കഴിയും

പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനും പരിണാമ സിദ്ധാന്തത്തിന്റെ പിതാവുമായ ചാൾസ് ഡാർവിൻ ഇടതൂർന്ന ഭംഗിയുള്ള താടിയുടെ ഉടമ കൂടിയായിരുന്നു..അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിംഹത്തിന്റെ താടി ശാരീരിക സംരക്ഷണത്തിന് ഉതകുന്നതാണെങ്കിലും മനുഷ്യരിൽ അതങ്ങനെ അല്ല. പുരുഷന്റെ തടി സ്ത്രീകളെ ആകർഷിക്കാനുള്ള ഒരു അലങ്കാരമായിട്ടാണ് അദ്ദേഹം കണ്ടതെന്നാണ് ഇന്റഗ്രേറ്റീവ് ഓർഗനൈസേഷൻ ബയോളജി ജേണലിൽ ഉള്ള ഒരു പഠനത്തിൽ പറയുന്നത്
എന്നാൽ മറ്റ് ചില പഠനങ്ങൾ പറയുന്നത് പുരുഷന്മാർ തമ്മിലുള്ള മല്ലയുദ്ധത്തിൽ താടിയെല്ലിനു ക്ഷതമേൽക്കാതിരിക്കാൻ താടി സഹായകമാകും എന്നാണ് . ആദിമകാലത്തു നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾ സാധാരണമായതിനാൽ മനുഷ്യന്റെ അസ്ഥികൂടങ്ങളും പേശികളും ഇത്തരം മല്ലയുദ്ധങ്ങൾക്ക് സഹായകകരമാകും വിധത്തിൽ പരിണമിച്ചു

ഈ ആശയം പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞർ മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥിയുടെ ഘടനയോട് സാദൃ ശ്യമുള്ള മാതൃകകൾ ഉണ്ടാക്കി . ഇതിനായി അസ്ഥികഷ്ണങ്ങൾ ചെറിയ ഇഷ്ടികയുടെ വലുപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി മുറിച്ചതിനുശേഷം മനുഷ്യന്റെ തൊലിയോട് ഏകദേശ സാമ്യമുള്ള ആടിന്റെ തോലിൽ പൊതിഞ്ഞു.

പരീക്ഷണത്തിനായി ഇത്തരം മൂന്നു സാമ്പിളുകളാണ് എടുത്തിരുന്നത് .ഒന്നാമതായി രോമമുള്ള സാമ്പിളുകൾ..ഇതിൽ ആടിന്റെ രോമം ഒട്ടും മുറിക്കാതെ അസ്ഥിയിൽ പൊതിഞ്ഞു . ഇടിയുടെ ആഘാതം എത്രമാത്രം ഇത്തരം മോഡലുകൾക്ക് താങ്ങാൻ ആകുമെന്ന് പരീക്ഷിക്കാൻ ആയിരുന്നു ഇത് .

അതുപോലെ നീണ്ട രോമങ്ങൾ ഇല്ലെങ്കിലും രോമകൂപങ്ങൾക്ക് ഇത്തരം സംരക്ഷണം താടിയെല്ലുകൾക്ക് നൽകാൻ കഴിയുമോ എന്നറിയാനായി രോമം മുഴുവനായി മുറിച്ചു മാറ്റിയതും പകുതി മുറിച്ചുമാറ്റിയതുമായ രണ്ട് സാമ്പിളുകളും തയ്യാറാക്കി വെച്ചു. എന്നിട്ട് ഈ സാമ്പിളുകളിലേക്ക് ബലമുള്ളതും മൂർച്ചയുള്ളതുമായ ദണ്ഡ് വളരെ ശക്തിയോടെ എറിഞ്ഞു ..

കത്രിച്ചതോ പറിച്ചെടുത്തതോ ആയ ബണ്ടിലുകളേക്കാൾ 30% കൂടുതൽ ആഘാതം താങ്ങാൻ രോമമുള്ള സാമ്പിളിന് കഴിയുമെന്നാണ് പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞത്. മുറിച്ചു മാറ്റിയ സാമ്പിളുകൾക്ക് 95% നാശമുണ്ടായപ്പോൾ രോമമുള്ള സാമ്പിളിന് 45% കേടുപാട് മാത്രമേ സംഭവിച്ചുള്ളൂ ..ഇതിൽ നിന്നും മനസ്സിലായത് താടിയെല്ലുകൾക്ക് സംരക്ഷണം നൽകാൻ താടിരോമങ്ങൾ സഹായിക്കും എന്നാണ്

താടിയെല്ലുകൾക്ക് ക്ഷതമോ മുറിവോ ഇല്ലാതെ മുഖത്തിന്റെ പേശികൾക്ക് സംരക്ഷണം നൽകാൻ നീണ്ട താടിരോമങ്ങൾ സഹായകമാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നിരുന്നാലും ഇക്കാര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്. മനുഷ്യന്റെ താടി രോമങ്ങൾ ഓരോരുത്തരിലും വ്യത്യാസമാണ് . ഇതനുസരിച്ച് സംരക്ഷണത്തിന്റെ കാര്യത്തിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാകും എന്നതും തർക്കവിഷയമാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (33 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (2 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (4 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (5 hours ago)

Malayali Vartha Recommends