Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ വൈറസ് വായുവിലൂടെയും പകരും ...അടച്ചിട്ട മുറികളില്‍ കോവിഡ് പ്രതിരോധത്തിന് ആറടി അകലം മതിയാകില്ല...

08 OCTOBER 2020 02:49 PM IST
മലയാളി വാര്‍ത്ത

കൊറോണ ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവകണികകളിലൂടെ മറ്റുളളവരിലേക്ക് രോഗം പകരാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ്-19 ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളിലുളള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുളളവർ ശ്വസിക്കുമ്പോൾ അവരെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് മനുഷ്യ ചര്‍മത്തില്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമേ ജീവിക്കാനാകൂ. അതേ സമയം കൊറോണ വൈറസിന് ഇത് 9 മണിക്കൂര്‍ നാലു മിനിറ്റാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തെത്തുന്ന വൈറസ് കണികകളോട് സാദൃശ്യം പുലര്‍ത്താന്‍ വൈറസുകളെ കഫം പോലെയുള്ള വസ്തുവുമായി കലര്‍ത്തി ചര്‍മത്തില്‍ തേച്ചപ്പോള്‍ ഇവയ്ക്ക് 11 മണിക്കൂര്‍ വരെ നിലനില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ ഈ രണ്ടു വൈറസുകളും 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിര്‍വീര്യമാകുമെന്നും പഠനത്തില്‍ കണ്ടെത്തി.

എന്നാൽ, വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ചുളള തെളിവുകൾ ബോധ്യപ്പെടുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വായുവിലൂടെ കൊറോണ വൈറസ് പകരുമോ എന്നതിനെക്കുറിച്ചുളള ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ്‌ ഡബ്ല്യുഎച്ച്ഒയിലെ ഗവേഷകർ പറഞ്ഞിട്ടുള്ളത് .

അതേസമയം അടച്ചിട്ട മുറികളിലും മറ്റും കോവിഡ് പകരാതിരിക്കാന്‍ ആറടി അകലം മതിയാകില്ലെന്ന് അമേരിക്കയിലെ യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). ഇത്തരം അകത്തളങ്ങളില്‍ കൊറോണ വൈറസിന് വായുവിലൂടെ ആറടി ദൂരത്തിനപ്പുറവും ഇരിക്കുന്നവരിലേക്ക് പകരാനാകുമെന്ന് സിഡിസി മുന്നറിയിപ്പ് നല്‍കുന്നു.

ആറടി അകലമെന്ന മാനദണ്ഡമാണ് തൊഴിലിടങ്ങളും റസ്റ്ററന്റുകളും സ്‌റ്റോറുകളുമൊക്കെ നിലവില്‍ പാലിക്കുന്നത്. ഈ സാമൂഹിക അകല മാനദണ്ഡം പിന്തുടര്‍ന്ന് ലോകമെങ്ങും സ്‌കൂളുകളും സിനിമ തിയേറ്ററുകളുമൊക്കെ തുറക്കാന്‍ തുടങ്ങുമ്പോഴാണ് സിഡിസിയുടെ പുതിയ നിലപാട് ആശങ്കയേറ്റുന്നത്

..കൊറോണ വൈറസിന് ചെമ്പ് പ്രതലങ്ങളില്‍ 4 മണിക്കൂറും, കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലെസ് സ്റ്റീലിലും 72 മണിക്കൂറും വരെ നിലനില്‍ക്കാനാകുമെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു.

ആവശ്യത്തിന് വെന്റിലേഷനില്ലാത്ത അടഞ്ഞ ഇടങ്ങളിലാണ് വായുവിലൂടെ കൊറോണ വൈറസ് പടരാന്‍ സാധ്യത കല്‍പ്പിക്കുന്നത്. കൊറോണ വൈറസിന്റെ വായുവിലൂടെയുള്ള പകര്‍ച്ച അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 239 ശാസ്ത്രജ്ഞര്‍ ജൂലൈയില്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ വൈറസിന് 26 അടി വരെ സഞ്ചരിക്കാനാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു

അതേസമയം കോവിഡ് രോഗികളില്‍ 63 ശതമാനവും 40ന് താഴെയുള്ളവര്‍ ആയതിനാൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം കൂടുന്നുണ്ടെന്നു അനുമാനിക്കാം .. രാജ്യത്ത് കോവിഡ്19 ബാധിച്ചവരിൽ 62.5 ശതമാനവും 40 വയസ്സിനു താഴെയുള്ളവർ ആണ് . എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളിൽ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണ് .

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 60 വയസ്സിനു മുകളിലുള്ളവർ വെറും ഒമ്പതു ശതമാനം മാത്രമായിരുന്നിട്ടും മരിച്ചതിൽ പകുതിയിലധികവും ഇവരാണ്. 21-30 വയസ്സിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 25.84 ശതമാനവും 31-40 വയസ്സിനിടയിലുള്ളവർ 22.48 ശതമാനവുമാണ് .

60-70 വയസ്സിനിടയിൽ ആശുപത്രിയിലെത്തുന്നവർ 6.56 ശതമാനമാണ് . 71-80 വയസ്സിനിടയിൽ 2.19 ശതമാനം. 81-90 വയസ്സിനിടയിൽ 0.51 ശതമാനം. അതിനു മുകളിലുള്ളവർ 0.09 ശതമാനം. മൊത്തം 9.35 ശതമാനം. എന്നാൽ, ഇവരിലെ മരണനിരക്ക് 53 ശതമാനം.

മരിക്കുന്നവരിലേറെയും രക്താതിസമ്മർദം, പ്രമേഹം, ഹൃദയം, കരൾ, വൃക്ക രോഗം എന്നിവയുള്ളവരാണ് ..
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 4.4 ശതമാനം പേർ മാത്രമാണ് 10 വയസ്സുവരെയുള്ള കുട്ടികൾ .. 10-20 വയസ്സിനിടയിൽ 9.82 ശതമാനവും 51-60 വയസ്സിനിടയിലുള്ളവരിൽ 9.82 ശതമാനവും രോഗബാധിതരായി...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends