Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

സമയക്കുറവ് മൂലം സൗന്ദര്യം നോക്കാൻ പോലും സമയമില്ലാത്തവർക്ക് എളുപ്പവഴി.. ആരോഗ്യ ഗുണങ്ങളോടൊപ്പം സൗന്ദര്യ ഗുണങ്ങളും ഒത്തു ചേർന്ന ആര്യവേപ്പില ശീലമാക്കിയാൽ യുവത്വം കാത്തുസൂക്ഷിക്കാം

08 OCTOBER 2020 03:44 PM IST
മലയാളി വാര്‍ത്ത

ആയുർവേദത്തിൽ ആര്യവേപ്പിനുള്ള സ്ഥാനം ചെറുതല്ല ..അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കുന്നതിലും ആര്യവേപ്പിന് കഴിയും. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് ഏറെ നല്ലതാണ് .

ആര്യവേപ്പില പലതരം അസുഖങ്ങള്‍ക്കും ആശ്വാസമാണ്. ദിവസം വെറുംവയറ്റില്‍ രണ്ട് ആര്യവേപ്പില കടിച്ചു ചവച്ചു തിന്നുന്ന ശീലമുണ്ടെങ്കിൽ രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ ഒഴിഞ്ഞു നിൽക്കാം

വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും. ചുമ, കഫക്കെട്ട്, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് ആര്യവേപ്പില രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആശ്വാസം നല്‍കും

പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. ആര്യവേപ്പിന്‍റെ രണ്ട് ഇല ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും.

വേപ്പില നീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക് രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും.

പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്. വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലു തേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനും നല്ലതാണ്. മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു കഴുകിയാല്‍ മതി.

ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും. വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും. മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ആര്യവേപ്പിനെ ഉപയോഗിക്കാം. അല്‍പ്പം വേപ്പ് ഇല അരച്ച് മഞ്ഞളോ, പനിനീരോ ചേര്‍ത്ത് മുഖത്തുപുരട്ടിയാല്‍ മുഖക്കുരുവിനും പരിഹാരമാകും

ആര്യവേപ്പ് ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്, അതിനാൽ അവ ചർമ്മ അണുബാധയെ ചെറുക്കുവാൻ വളരെ ഫലപ്രദമാണ്.

അള്‍സറിന്‍റെ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ ദിവസവും ആര്യവേപ്പില കഴിക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസവുമാണ് ആര്യവേപ്പില.

സമയക്കുറവ് മൂലം സൗന്ദര്യം നോക്കാൻ പോലും സാധിക്കാത്തവർക്കും ആര്യവേപ്പിന്റെ ഇല കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആയുർവേദം പറയുന്നത് . വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി മുഖം കഴുകുന്നത് മുഖത്തിനു നിറം കിട്ടുന്നതിനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കും

എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ വേപ്പ് ഇല ചവച്ച് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്ഭുതകരമായ ഗുണങ്ങൾ പകരുന്നതാണ്. വൈറൽ ഇൻഫ്ലുവൻസ ചികിത്സിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തൽ, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കൽ, ബലമുള്ള മുടി എന്നിവയ്ക്ക് വരെ വെറും വയറ്റിൽ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് ഗുണകരമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ പഠിപ്പുമുടക്ക്  (27 minutes ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (48 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (53 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (57 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (1 hour ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (2 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (2 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (3 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (3 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (4 hours ago)

Malayali Vartha Recommends