Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...


ആ പെണ്‍കുട്ടി സത്യം അറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത് പോസ്റ്റ് ചെയ്യില്ലായിരുന്നു: അവര്‍ അത്രയും വൃത്തികേട് പറഞ്ഞിട്ടും, അത് തെറ്റാണെന്ന് മനസിലായിട്ടും ആ പെണ്‍കുട്ടി മാപ്പ് പറയാന്‍ തയാറായില്ല; സദാചാര ആക്രമണം നടത്തിയ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കി: സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ഭീഷണിയും...

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും മികച്ച ലൈംഗികജീവിതത്തിനും വീഗന്‍ ജീവിതചര്യ കൗതുകമായി പുതിയ പഠനഫലം... ഗുണങ്ങളും ദോഷങ്ങളും

12 OCTOBER 2020 03:16 PM IST
മലയാളി വാര്‍ത്ത

തടിയല്പം കൂടിയില്ലേ എന്നാരെങ്കിലും സംശയം പറഞ്ഞാൽ പിന്നെ ഡയറ്റുകൾക്ക് പുറകെ പോകുന്നവരാണ് മികക്കവാറും ആളുകൾ . ആദ്യമേ പറയട്ടെ , വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഡയറ്റ്. സ്വന്തം ശരീരപ്രകൃതി, ജീവിതശൈലി, ആരോഗ്യം തുടങ്ങി നമ്മുടെ ജോലിയും സാമ്പത്തികാവസ്ഥയും വരെ ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കൂ.

ഇനി വീഗൻ ഡയറ്റ് എന്താണെന്നു നോക്കാം. തികഞ്ഞ സസ്യാഹാരികളാണ് വീഗനുകൾ ..ബോളിവുഡിലെയും മറ്റും പല സെലിബ്രിറ്റികളും ഈ ഡയറ്റാണ് ചെയ്ത് വരുന്നത്...

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും വീഗൻ അല്ലെങ്കിൽ സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെൻഡ്.... മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് ഒരു സർവേഫലം പറയുന്നു....

വീഗനിസം ഒരു ഡയറ്റ് എന്നതിലപ്പുറം ഒരു ജീവിതരീതിയും ഫിലോസഫിയുമാണ്. മത്സ്യം, മാംസം, മുട്ട എന്നിവയാണ് വെജിറ്റേറിയൻസ് സാധാരണയായി ഒഴിവാക്കുന്ന ഭക്ഷണം. എന്നാൽ ഇവ കൂടാതെ പാൽ, തേൻ, മീനെണ്ണ എന്നിങ്ങനെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഭക്ഷണവും കഴിക്കില്ല വീഗൻസ്. പരിസ്ഥിതി പ്രശ്നങ്ങളും മൂല്യങ്ങളും കണക്കിലെടുത്ത് തുകലോ തുകലുൽപന്നങ്ങളോ ഇവർ ഉപയോഗിക്കില്ല

വീഗൻ ഡയറ്റ് തൂക്കം കുറയ്ക്കാൻ മാത്രമല്ല, തൂക്കം കൂടാതെ നോക്കാനും സഹായിക്കും.വീഗൻ ആകുന്നത് സെറോടോണിന്റെ അളവ് കൂട്ടുകയും സന്തോഷവും ലൈംഗികാസക്തിയും വർധിപ്പിക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, സീറിയലുകൾ, പയറു പരിപ്പ് വർഗങ്ങൾ, നട്സ്, സോയയിൽ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകൾ, ന്യൂട്രീഷനൽ യീസ്റ്റ് എന്നിവ വീഗൻ ഡയറ്റിൽ ഉപയോഗിക്കാം.

മാംസവും മീനും വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് പ്രോട്ടീൻ ലഭ്യത കുറയാം. ഇതു പരിഹരിക്കാൻ ധാന്യങ്ങളും പയർ പരിപ്പു വർഗങ്ങളും മുളപ്പിച്ചു കഴിക്കുന്നത് നല്ലതാണ്. പോഷക ആഗീകരണശേഷി കൂട്ടാനായി പുളിപ്പിച്ച ഭക്ഷണം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിൻ, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്.

പ്രമേഹം ഉള്ളവർക്ക് വീഗൻ ഡയറ്റ് നല്ലതാണ്. വാതരോഗികളിലെ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റ് സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അർബുദ സാധ്യത കുറയ്ക്കാനും വീഗൻ ഡയറ്റ് സഹായിക്കും

ഭൂമി ശാസ്ത്രപരമായി വെജിറ്റേറിയന്‍ ഭക്ഷണ രീതിക്ക് അനുയോജ്യമായ പ്രദേശമാണ് ഇന്ത്യ. കാര്‍ഷിക സമൃദ്ധിയുള്ള പ്രദേശവും. പക്ഷെ പഴം, പച്ചക്കറി എന്നിവക്ക് പുറമെ പാല്‍, പാലുത്പന്നങ്ങള്‍, ധാന്യം, നട്ട്‌സ് എല്ലാം വെജിറ്റേറിയന്‍ ഡയറ്റില്‍ ഉള്‍പ്പെടും. എന്നാൽ വീഗൻ ഡയറ്റിൽ മാംസം, പാല്‍, പാലുത്പന്നങ്ങള്‍, ജലാറ്റിന്‍, തേന്‍, ആല്‍ബുമിന്‍, മോര്, തൈര് എന്നിവ ഉപയോഗിക്കാറില്ല . ആരോഗ്യത്തിന് അതിപ്രധാനമായ ഘടകങ്ങള്‍ ഉള്‍പ്പെട്ട ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതിനാല്‍ ന്യുട്രീഷ്യന്‍ ലെവലില്‍ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

മൽസ്യം, മാംസം, പാലുൽപന്നങ്ങൾ എന്നിവയിലാണ് കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് . ശരീരത്തിനു വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. അതിനാല്‍ ഇവ ഉപേക്ഷിച്ചാല്‍ ശരീരത്തിന് വേണ്ട കോളിൻ എന്ന ഘടകം ലഭിക്കാതെ വരുകയും തുടര്‍ന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്‍റെ മറ്റ് വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കാനിടയുണ്ട്. അതിനാൽ ആവശ്യമായ സപ്പ്ളിമെന്റുകൾ എടുക്കേണ്ടത് ആവശ്യമായി വരും

ഇന്ത്യയില്‍, വീഗനാകുന്നതിലും നല്ലത് വെജിറ്റേറിയന്‍ ആക്കുന്നതാണ്. വീഗന്‍ രീതികളിലേക്ക് മാറുന്നവര്‍, സോയ മില്‍ക്, ആല്‍മണ്ട് മില്‍ക്, കാഷ്യു നട്ട് മില്‍ക് എന്നിവയൊക്കെ ഡയറ്റിന്റെ ഭാഗമാക്കേണ്ടി വരും. ലഭ്യത, വില തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടാകും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്തംബര്‍ 27 ന് ഫലമറിയാം  (18 minutes ago)

ഒറിജിനല്‍ തോല്‍ക്കുന്ന ഡിസൈനുകളുമായി വ്യാജന്മാര്‍  (33 minutes ago)

ഒമാന്‍ 67 റണ്‍സിന് പുറത്ത്... ഞായറാഴ്ച് പാകിസ്താന്റെ അടുത്ത മത്സരം ഇന്ത്യയുമായാണ്  (55 minutes ago)

പിപി തങ്കച്ചന്റെ സംസ്‌കാരം നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും  (1 hour ago)

തൊഴിലിൽ സ്ഥാനക്കയറ്റം, വാഹനഭാഗ്യം, എല്ലാ കാര്യങ്ങളിലും കുടുംബത്തിൻ്റെ പിന്തുണ  (1 hour ago)

അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍  (1 hour ago)

6 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ പ്രിയ ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി  (1 hour ago)

ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല....  (1 hour ago)

. എട്ട് മരണം, 20 പേര്‍ക്ക് പരുക്ക്  (2 hours ago)

കനത്ത സുരക്ഷ... നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....  (2 hours ago)

യുവതിയുടെ കിടപ്പറരംഗം ഒളിച്ചിരുന്നു പകര്‍ത്തി ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റില്‍  (9 hours ago)

ഫോറസ്റ്റ് ഓഫിസില്‍ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം  (9 hours ago)

75 യാത്രക്കാരുമായി പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു  (9 hours ago)

വിവാഹ അഭ്യർത്ഥന നിരസിച്ചത്തിലുള്ള പക, കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ  (12 hours ago)

ഹജ്ജ് വിമാന നിരക്ക് ന്യായമാകണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍... കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയ്ക്കും കത്തയച്ചു....  (12 hours ago)

Malayali Vartha Recommends