Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിനെ കൊല്ലാൻ  ഒറ്റമൂലികൾ ! ഒരിക്കലും വിശ്വസിക്കരുത്...‘ടെക്നിക്കുകൾ’ കൊണ്ടുള്ള ചികിത്സ വേണ്ട... നാരങ്ങാവെള്ളം, പപ്പായ ഇല, ആടലോടകം; കരിഞ്ചീരകം.. പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ

27 MAY 2021 12:05 PM IST
മലയാളി വാര്‍ത്ത

കോവിഡ് പടരുന്നതിനേക്കാൾ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പടർന്നു കയറുന്നത് കോവിഡിനെ തുരത്താനുള്ള ഒറ്റമൂലികളാണ്... വരാനിരിക്കുന്ന മൂന്നാം തരംഗത്തെപ്പറ്റിയൊക്കെ ഉള്ള ആധികാരികമായ വർത്തകൾക്കൊപ്പം കോവിഡിനെ പ്രതിരോധിക്കാനുള്ള ഒറ്റമൂലികളെക്കുറിച്ചുള്ള വാർത്തകളും ധാരാളം

 


വൈറസിന്റെ പിഎച്ച് നിലയെക്കാളും ഉയർന്ന ഭക്ഷണങ്ങൾ കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാം എന്നാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. വൈറസിന് അങ്ങനെയൊരു പിഎച്ച് മൂല്യമില്ല എന്നതാണ് വാസ്തവം. നാരങ്ങ, അവക്കാഡോ, മാമ്പഴം, വെളുത്തുള്ളി തുടങ്ങി സന്ദേശത്തിൽ പറയുന്നവയെല്ലാം ശരീരത്തിന് നല്ലതു തന്നെയാണ്. എന്നാൽ കോവിഡ് ചികിത്സയുടെ മരുന്നുകളല്ല ഇതൊന്നും...

 

 

 


കോവിഡ് പോസിറ്റീവ് ആയവർ രാവിലെ 10 മണിക്ക് മുൻപും വൈകുന്നേരം 5 മണിക്കു ശേഷവും അര മണിക്കൂർ വീതം വെയിൽ കൊണ്ടാൽ നെഗറ്റീവ് ആകുമെന്ന പ്രചരണത്തിനും ഒരു ശാസ്ത്രീയ അടിത്തറയുമില്ല..കോവിഡ് വൈറസിനെ തുരത്താൻ ‘ടെക്നിക്കുകൾ’ ഒന്നുംതന്നെ ഇല്ല ... തെറ്റായ അറിവ് വെച്ച് കോവിഡ് ചികിത്സിക്കാൻ ശ്രമിക്കരുതെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു

 

അതുപോലെ ചെറു ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാൽ ശ്വാസകോശത്തിലെത്തുന്നതിനു മുൻപ് വൈറസിനെ ‘കൊല്ലാം’ എന്നതാണ് വൈറൽ സന്ദേശങ്ങളിൽ ഒന്ന്. കോവിഡ് രോഗലക്ഷണങ്ങൾ തോന്നിയാൽ നാരങ്ങാവെള്ളം കൊണ്ട് നേരിട്ടേക്കാം എന്ന് കരുതുന്നത് ആപത്തിനെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ് .

 

 

 

 

കരിഞ്ചീരകം,ഇഞ്ചി,വെളുത്തുള്ളി, മല്ലി എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചുമാത്രം കോവിഡ് നെഗറ്റീവ് ആകാം എന്ന പ്രചാരണത്തിൽ ഒരു കാരണവശാലും വീണുപോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പപ്പായയുടെ ഇല മുതൽ ആടലോടകം വരെ ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇവയ്‌ക്കൊന്നിനും തന്നെ കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 

 

എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് കുഴപ്പമൊന്നും ഇല്ല എന്ന സമാധാനമുണ്ട്. എന്നാൽ എൻ 95 മാസ്‌ക്കുകൾ എങ്ങനെ കഴുകിയുണക്കാം, തേച്ച് ഉപയോഗിക്കാം എന്ന വിഷയങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നത് ബ്ലാക്ക് ഫംഗസ് ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാം

 

 

 


എൻ 95 മാസ്‌ക്കുകൾ 20 മിനിറ്റ് സോപ്പുവെള്ളത്തിൽ ഇട്ടശേഷം വെയിലത്ത് വയ്ക്കണമെന്നും അതല്ല നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കരുതെന്നും പറയുന്നവരേറെ. ഈർപ്പമുള്ള മാസ്ക് ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരുത്തിയേക്കാം എന്ന വാദം കൂടി വന്നതോടെ മാസ്ക് കഴുകേണ്ടത് എങ്ങനെയെന്ന നിർദേശങ്ങളുമായി മെസേജുകളുടെ ഒഴുക്കായി.

 

 

 

എന്നാൽ എൻ95 മാസ്കുകൾ ഒരു കാരണവശാലും കഴുകി തേച്ച് ഉപയോഗിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കാരണം ഇതിലെ പോളിപ്രോപിലിൻ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് ഫിൽറ്ററേഷനിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് നഷ്ടപ്പെടുത്തും.

 


അത്യാവശ്യമെങ്കിൽ, സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ടു എൻ95മാസ്ക് പരിമിതമായി പുനരുപയോഗിക്കാം. എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കിൽ പോലും ഒരു എൻ 95മാസ്ക് പരമാവധി 5 തവണയേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല.

 

ഓരോ ഉപയോഗത്തിനും ഇടയിൽ കുറഞ്ഞത് 72 മണിക്കൂർ ഇടവേള എങ്കിലും വേണം. കാരണം ഇതിനകം മാസ്കിൽ വൈറസ് ഉണ്ടെങ്കിൽ 72 മണിക്കൂർ ഇടവേളയിൽ വൈറസ് തന്നെ നശിച്ചു പോകും എന്ന അനുമാനത്തിൽ ആണ് 72 മണിക്കൂറിനു ശേഷം മാസ്‌ക്ക് ഉപയോഗിക്കാം എന്ന് പറയുന്നത് . അതുതന്നെ ഒഴിവാക്കുന്നതാണ് ഉചിതം

 

 

കോവിഡ് ന്യുമോണിയ മാറാൻ ചെയ്യേണ്ട കാര്യങ്ങൾ എന്ന പേരിലൊരു സന്ദേശവും സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാത്തരം ന്യുമോണിയയും ശ്വാസകോശത്തെ ഒരേപോലെയല്ല ബാധിക്കുന്നത് എന്നതിനാൽ ആവി പിടിക്കലോ മറ്റ് ശ്വസനവ്യായാമങ്ങളോ എല്ലായ്പ്പോഴും ഗുണം ചെയ്തെന്നു വരില്ല.

 

 

 

 

ഭൂരിഭാഗം പേർക്കും കിടത്തി ചികിത്സ അനിവാര്യമായി വരുന്നതിനാൽ ആശുപത്രിയിലേക്ക് മാറേണ്ട ഘട്ടം കൃത്യമായി മനസ്സിലാക്കി ആരോഗ്യപ്രവർത്തകരെ അറിയിക്കണം .വെറുതെ ആവി പിടിച്ചതുകൊണ്ടോ നാരങ്ങാ വെള്ളം കുടിച്ചത് കൊണ്ടോ ഒഴിവാക്കാവുന്ന ഒന്നല്ല ന്യുമോണിയ. ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിക്കഴിക്കുകയുമരുത്.

 

കോവിഡ് മൂന്നാം തരംഗം അധികം വൈകാതെ വരുമെന്നും ഇതിൽ ഏറ്റവും കൂടുതൽ ഗുരുതരമായി രോഗബാധിതരാവുക കുട്ടികളെയായിരിക്കും എന്നുമാണ് അടുത്തിടെ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്ന്.


എന്നാൽ പേടിയ്‌ക്കേണ്ട കാര്യമില്ല എന്നാണു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.. കുട്ടികളിൽ അണുബാധയ്ക്കും മരണത്തിനുമുള്ള സാധ്യത കുറവാണ് എന്നാണ് ഇതുവരെ കണ്ടത്. കോവിഡ് ബാധിച്ച് മരിച്ച കുട്ടികളും എണ്ണത്തിൽ വളരെ കുറവാണ്.

 

 

സ്വയം ചികിത്സ ഒഴിവാക്കുക,വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാക്കാതിരിക്കുക ,കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതെല്ലാമാണ് രോഗം വരാതിരിക്കാനും വന്നാൽ ഭേദമാകാനും കൈക്കൊള്ളേണ്ട നടപടികൾ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends