Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാൽ പങ്കാളി അടുത്തില്ലെങ്കിലും മാനസികമായ ആശ്വാസം നൽകും; പങ്കാളിക്കോ സന്തോഷമുണ്ടാകില്ല... വേദന കുറക്കാനും അത്രത്തോളം സുഖകരമായതിനാല്‍ നിങ്ങള്‍ എപ്പോഴും ഇതിനോടൊപ്പമായിരിക്കും!!

12 AUGUST 2021 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...

കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം... മാര്‍ച്ച് 3 ലോക കേള്‍വി ദിനം

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്... അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും

ഗർഭകാലത്ത് ഏറ്റവും സുഖകരമായി ഉറങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നന്നായി വിശ്രമിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പ്രെഗ്നന്സി പില്ലോ. സാധാരണ തലയിണകളില്‍ നിന്ന് വ്യത്യസ്തമായി നീളവും മൃദുത്വവും വളരെ കൂടുതലാണെന്നതാണ് പ്രെഗ്നന്സി പില്ലോകളുടെ ഏറ്റവും വലിയ പ്രത്യേകത.

എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുള്ളൂ. ഒരുപക്ഷെ ഗർഭ കാലയളവിൽ മുഴുവന്‍ ഈ പില്ലോ ഉപയോഗിക്കുന്നത് നിങ്ങളുടെ പങ്കാളിയ്ക്ക് സന്തോഷമുണ്ടാക്കിയെന്നു വരില്ല, കാരണം മറ്റൊന്നുമല്ല, ഈ പില്ലോ ബെഡ് ന്‍റെ നല്ലൊരു ഭാഗം കൊണ്ട് പോകും, മാത്രമല്ല, അത്രത്തോളം സുഖകരമായതിനാല്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഈ പ്രെഗ്നന്സി പില്ലോയോട് ചേര്‍ന്ന് കിടക്കുകയും ചെയ്യും.

എന്നാല്‍ വേദന കുറയ്ക്കാനും നന്നായി ഉറങ്ങാനും പ്രെഗ്നന്സി പില്ലോകള്‍ വളരെയധികം സഹായിക്കും. അതുകൊണ്ട് ഈ സമയം ഏറ്റവും മനോഹരമാക്കാനായി ഒരു പ്രെഗ്നന്സി പില്ലോ വാങ്ങിക്കാന്‍ മടി വേണ്ട. അതിനു മുന്‍പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
​സാധാരണ പില്ലോയിൽ നിന്ന് വ്യത്യാസം


നിങ്ങളുടെ ശരീരത്തിന്‍റെ നീളത്തിനോപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ നീളത്തിലാണ് പ്രെഗ്നന്സി പില്ലോകള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇവ സാധാരണ തലയിണകളില്‍ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗര്ഭാകാലഘട്ടത്തില്‍ സ്വസ്ഥമായി വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യാന്‍ വളരെ പ്രയാസമാണ്. പ്രത്യേകിച്ച് പ്രസവത്തോട് അടുത്തുവരുന്ന മാസങ്ങളില്‍. ഈ സമയങ്ങളില്‍ ഒരു സാധാരണ പില്ലോ ഉപയോഗിച്ച് ആശ്വാസം കണ്ടെത്താന്‍ കഴിയില്ല. പലപ്പോഴും കാല്‍മുട്ടുകള്‍ക്കിടയില്‍ ഒരു പില്ലോ വെയ്ക്കുന്നത് ശരീരത്തിന് ആയാസം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്ത് സാധാരണ തലയിണ ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നത് പ്രതീക്ഷിച്ച ഫലം നല്‍കില്ല. പകരം, പ്രെഗ്നന്സി പില്ലോ ഉപയോഗിക്കുകയാണെങ്കില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ സുഖകരമായി വെച്ചുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ശരീര ഭാരം മുഴുവന്‍ ആ പില്ലോയ്ക്ക് മുകളിലേക്ക് മാറ്റാന്‍ കഴിയും. ദീര്‍ഘനേരം അസ്വസ്ഥതകള്‍ ഒന്നും തന്നെയില്ലാതെ വിശ്രമിക്കാന്‍ ഇത് സഹായിക്കും.

​ഗര്‍ഭാവസ്ഥയുടെ ആരംഭം മുതല്‍ തന്നെ പ്രെഗ്നന്സി തലയിണകള്‍ ഉപയോഗിക്കണമെന്നില്ല. ഭ്രൂണത്തിന് ഏകദേശം 20 ആഴ്ച പ്രായമാകുമ്പോള്‍ മുതല്‍ ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു. ഈ സമയത്ത് ശരീരഭാരം വര്‍ധിച്ചു തുടങ്ങുകയും ക്ഷീണം വര്‍ധിച്ചു തുടങ്ങുകയും ചെയ്യുന്ന സമയമാണ്. ലിഗമെന്റുകളില്‍ അധിക സമ്മര്‍ദ്ടം അനുഭവപ്പെടുകയും ചെയ്യും. ചെരിഞ്ഞു കിടക്കുന്ന സമയങ്ങളില്‍ വളര്‍ന്നു വരുന്ന വയറിന് സപ്പോര്‍ട്ട് നല്‍കാനും ഈ പില്ലോ സഹായിക്കും. പങ്കാളി അടുത്തില്ലെങ്കില്‍ മാനസികമായ ആശ്വാസം നല്‍കാനും ഇത് സഹായിക്കും.

ഗർഭിണികളായ മിക്ക സ്ത്രീകളിലും നടുവേദന, കാലിൽ വേദനയും നീരും, മലബന്ധം, വയറിന്‍റെ അമിതഭാരം കാരണം പെൽവിക് ഭാഗത്ത് ഭാരം അനുഭവപ്പെടല്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടുന്നു. ഇതുമൂലം നെഞ്ചെരിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരും. എന്നാല്‍ ഗർഭാവസ്ഥയില്‍ തലയിണ ഉപയോഗിക്കുന്നത് ഉറക്കക്കുറവ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം ലഘൂകരിക്കുന്നു. ഇത് ഉപയോഗിക്കുന്നത്കൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്. അവയിൽ ചിലത് താഴെ കൊടുക്കാം:

 

1.ഒൻപത് മാസത്തിനിടയിൽ നിങ്ങളുടെ ശരീരം മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ, ഗർഭധാരണത്തിന് മുമ്പുള്ള അതേ രീതിയില്‍ ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍ പ്രെഗ്നന്സി പില്ലോ ഉപയോഗിച്ച് ഉറങ്ങുന്നത് സുഖപ്രദമായ സ്ഥാനം കണ്ടെത്താനും നട്ടെല്ല് ശരിയായി നില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.

2.ഏറ്റവും സുഖകരമായി വശം ചെരിഞ്ഞുറങ്ങാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു ,ഇത് മികച്ച രക്തചംക്രമണം സാധ്യമാക്കുന്നു. ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നുകൊണ്ട് ഉറങ്ങുന്നത് നല്ലതല്ല എന്നാണ് വിദഗ്ദരുടെ പക്ഷം.

വേഗത്തില്‍ ഉറക്കത്തിലേയ്ക്ക് നീങ്ങാനും ദീര്‍ഘനേരം ആഴത്തില്‍ ഉറങ്ങാനും പ്രെഗ്നന്സി പില്ലോയുടെ ഉപയോഗം സഹായിക്കും.

പ്രസവശേഷം മുലയൂട്ടുന്ന സമയത്ത് കുഞ്ഞിനെ സുഖപ്രദമായ രീതിയില്‍ എത്തിക്കാനും മുലയൂട്ടുന്നത് ആയസകരമാക്കാനും ഈ പ്രെഗ്നന്സി പില്ലോ ഉപയോഗപ്രദമാണ്. സങ്കീര്‍ണമായ പ്രസവമാണെങ്കില്‍ അതിനോടനുബന്ധിച്ചുള്ള പ്രയാസങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.


ഗര്‍ഭിണികളായ എല്ലാവരിലും ശാരീരിക അസ്വസ്ഥതകളും പ്രയാസങ്ങളും ഒരുപോലെയാകണം എന്നില്ല. അതുകൊണ്ട് തന്നെ ഒരേ തരത്തിലുള്ള പ്രെഗ്നന്സി പില്ലോകള്‍ എല്ലാവര്ക്കും യോജിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഒരു പ്രെഗ്നന്സി പില്ലോ വാങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ആവശ്യം എന്താണെന്ന് മനസിലാക്കുകയും അതിനു അനുസൃതമായ പില്ലോ തിരഞ്ഞെടുക്കുകയും വേണം. മൂന്നു തരം പ്രെഗ്നന്സി പില്ലോകളാണ് നിലവിലുള്ളത്.

മെട്ടെണിറ്റി വെഡ്ജ്: നിങ്ങളുടെ വയറിനടിയിലോ പുറകിലോ അധിക സപ്പോര്‍ട്ട് ആവശ്യമുള്ള സ്ത്രീകൾക്ക് മികച്ചതാണ് ഇത്. കാല്‍മുട്ടുകള്‍ക്കിടയില്‍ ചേര്‍ത്ത് വെയ്ക്കാവുന്ന രീതിയില്‍ കോണ്ടൂര്‍ ചെയ്തിട്ടുള്ളതും ഇക്കൂട്ടത്തില്‍ ലഭിക്കും.

C – ഷേപ്പ് പില്ലോ: പുറകിലോ വയറിലോ കൂടുതൽ സപ്പോര്‍ട്ട് ആവശ്യമുള്ള സ്ത്രീകൾക്ക് ഇത് വളരെ നല്ലതാണ്. കാൽമുട്ടുകൾക്കിടയിൽ വച്ചുകൊണ്ട്, അരക്കെട്ട് നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും പെല്‍വിക് ഭാഗത്തെ ആയാസം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

U – ഷേപ്പ് പില്ലോ: ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പിന്തുണ തേടുന്ന സ്ത്രീകൾക്ക് U ആകൃതിയിലുള്ള തലയിണ ഉപയോഗിക്കുന്നതാണ് അനുയോജ്യം. ഇടുപ്പ് സുസ്ഥിരമായി നിലനിർത്തുന്നതിനൊപ്പം, ഇത് നട്ടെല്ലിനെയും സപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല മലര്‍ന്നു കിടന്നുകൊണ്ട് ഉറങ്ങാന്‍ ശീലിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ കാരണം അങ്ങനെ ചെയ്യാന്‍ കഴിയാതിരിക്കുന്നതിനാല്‍ ഈ ആകൃതിയിലുള്ള തലയിണ വളരെ ഉപയോഗപ്രദമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (1 hour ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (2 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (2 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (3 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (3 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (3 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (4 hours ago)

Malayali Vartha Recommends