Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ കൈമുട്ടും കാൽമുട്ടും ഇരുണ്ട നിറത്തിലാണോ? എങ്കിൽ ഈ പൊടികൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ...

17 AUGUST 2021 08:41 PM IST
മലയാളി വാര്‍ത്ത

ചർമ്മ സംരക്ഷണത്തിന് എല്ലാവരും പ്രാധാന്യം നൽകുന്നതാണ്... എന്നാൽ നമ്മളിൽ പലരും അവഗണിക്കുന്ന ഒന്നാണ് കാൽമുട്ടുകളുടേയും കൈമുട്ടുകളുടേയും ഭാഗം. ശരീരത്തിലെ ഈ ഭാഗത്തെ ചർമത്തിന് താഴെയുള്ള സന്ധികൾ പലപ്പോഴും പ്രായത്തിനനുസരിച്ച് മന്ദീഭവിക്കുന്നതും കൂടുതൽ വരൾച്ചയുടെ ലക്ഷണങ്ങൾ നേരിടുകയും ചെയ്യുന്നതാണ്.

ഇത്തരം കാരണങ്ങൾ കൊണ്ട്തന്നെ ഇവിടുത്തെ ചർമത്തിൽ നിറവ്യത്യാസം ഉണ്ടാവുക സാധാരണമാണ്. മറ്റുള്ള ഭാഗങ്ങളിലെ പോലെ തന്നെ നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്ന പ്രവർത്തി ഈ ഭാഗത്തും കൃത്യമായി ചെയ്തില്ലെങ്കിൽ കാലക്രമേണ ചർമത്തിലെ നിറം ഇരുണ്ടതായി മാറാൻ സാധ്യതയുണ്ട്.

പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വ്യത്യാസമില്ലാതെ ഈ രണ്ട് മേഖലകളിലും എളുപ്പത്തിൽ നിറവ്യത്യാസം പ്രകടമായേക്കാം. ഇത്തരം ഘട്ടങ്ങളിൽ ഈ ഭാഗത്തെ നിങ്ങളുടെ ചർമ്മത്തിൻ്റെ സ്വാഭാവിക നിറം വീണ്ടെടുക്കാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ ചില പ്രകൃതിദത്ത സ്‌ക്രബുകൾ ഉപയോഗിക്കാം... ഇതിനു സഹായകമായ മൂന്ന് സ്‌ക്രബുകൾ ഇന്നിവിടെ പരിചയപ്പെടാം.

 

നാരങ്ങാനീര് - തേൻ സ്ക്രബ്

നാരങ്ങ നീര് ഏറ്റവും പ്രകൃതിദത്തമായതും ചർമത്തിന് സ്വാഭാവിക നിറം പകരുന്നതുമായ ഒരു ഏജന്റാണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഈ ചേരുവ ഉപയോഗിച്ച് ഒരു സ്ക്രബ് നിർമ്മിക്കുന്നത് ചർമ്മത്തിന് നഷ്ടപ്പെട്ട പിഎച്ച് അളവ് നിയന്ത്രിച്ചുനിർത്താനും നിറം തിരികെ കൊണ്ടുവരാനും സഹായിക്കും. തേൻ ഈ സ്‌ക്രബിലെ സ്വാഭാവിക ഹ്യൂമെക്ടന്റാണ്, ഇത് ചർമത്തിന് ഈർപ്പവും തിളക്കവും നൽകും. അതിനാൽ വാർദ്ധക്യ സഹജമായ ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. ഓട്സ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ ഗുണകരമാണ്.

ആവശ്യമായ ചേരുവകൾ

> 1 നാരങ്ങ
> 1 ടീസ്പൂൺ ഓട്സ്


> 1 ടീസ്പൂൺ തേൻ
> ഒരു നുള്ള് ഉപ്പ്

രീതി

ഒരു പാത്രത്തിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് രണ്ട് ചേരുവകളും കൂട്ടിക്കലർത്തി നന്നായി ഇളക്കുക. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്ട്സും ഒരു നുള്ള് ഉപ്പും ചേർക്കുക. വൃത്താകൃതിയിലുള്ള ചലനങ്ങളിൽ നിങ്ങളുടെ കാൽമുട്ടുകളിലും കൈമുട്ടുകളിലും പത്ത് മിനിറ്റ് സ്‌ക്രബ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി ഉണക്കുക. കറ്റാർവാഴ ജെൽ അല്ലെങ്കിൽ ഷിയ ബട്ടർ ഉപയോഗിച്ച് ചർമ്മത്തിന്റെ ഈ ഭാഗത്ത് ഈർപ്പം പകരാം. അത്ഭുതകരമായ ഫലങ്ങൾ നേടുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ ഈ പ്രക്രിയ ആവർത്തിക്കുക.

ഈ ചർമ്മ പ്രശ്നങ്ങൾക്ക് രക്ത ചന്ദനം കൊണ്ട് പരിഹാരം


പഞ്ചസാരയും ഒലിവ് ഓയിലും

പഞ്ചസാര, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്‌ക്രബ് നിങ്ങളുടെ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുകയും ആവശ്യമായ ജലാംശം പകർന്നുകൊണ്ട് ചർമ്മത്തിൻ്റെ നിറവ്യത്യാസം പരിഹരിക്കുകയും ചെയ്യും.

തുല്യ അളവിൽ പഞ്ചസാരയും ഒലിവ് ഓയിലും ചേർത്ത് നല്ല മിശ്രിതം തയ്യാറാക്കുക. ഇത് നിങ്ങളുടെ കാൽമുട്ടുകളിലും കൈമുട്ടുകളിലും പ്രയോഗിച്ച് ഏകദേശം 5 മിനിറ്റ് വരെ നന്നായി മസാജ് ചെയ്യുക. ഒരുതവണ കണക്കെ ആഴ്ചതോറും ഇത് ആവർത്തിച്ചാൽ കൂടുതൽ ഗുണം ചെയ്യും എന്നുറപ്പ്.

ആപ്പിൾ സൈഡർ വിനാഗിരിയും തൈരും

ആപ്പിൾ സൈഡർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ഗുണങ്ങളും തൈരിലെ ലാക്റ്റിക് ആസിഡുകളും ചേരുമ്പോൾ ഇത് നിങ്ങളുടെ കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും ചർമ്മത്തെ വൃത്തിയാക്കാനും തിളങ്ങുന്ന ചർമസ്ഥിതി വെളിപ്പെടുത്താനും വഴിയൊരുക്കുന്ന ഒരു പ്രകൃതിദത്ത മാർഗമായി മാറുന്നു. തൈര് ചേർക്കാതെ ആപ്പിൾ സിഡെർ വിനെഗർ കുറച്ച് വെള്ളത്തോടൊപ്പം കലർത്തി നിങ്ങളുടെ കൈമുട്ടുകളിലും കാൽമുട്ടുകളിലും ഇടയ്ക്കിടെ നേരിട്ട് ഒര പുരട്ടുന്നതും നിറവ്യത്യാസം കുറയ്ക്കുന്നതിന് മികച്ച രീതിയിൽ ഗുണം ചെയ്യുന്നതാണ്.

1 ടീസ്പൂൺ തൈരും 1 ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും കൂട്ടിചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ ചർമ്മത്തിൽ പുരട്ടുക. ഇത് 15 മിനിറ്റ് സൂക്ഷിച്ചശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ നടപടിക്രമം ആഴ്ചയിൽ 3-4 തവണ എന്ന കണക്കെ ആവർത്തിച്ച് പ്രയോഗിച്ചാൽ ഉറപ്പായും നിങ്ങൾ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ ലഭിക്കുമെന്ന് ഉറപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends