Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണം ഒഴിവാക്കിയാണോ നിങ്ങള്‍ ഡയറ്റ് ചെയ്യുന്നത്!? ഇത് ജീവനു തന്നെ അപകടകരമായി മാറാം; അറിഞ്ഞിരിക്കണം ഇതിന്റെ പിന്നിലെ കാരണങ്ങള്‍

23 AUGUST 2021 09:47 AM IST
മലയാളി വാര്‍ത്ത

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിത വണ്ണം. ഇതൊഴിവാക്കാന്‍ വേണ്ടി പലവിധത്തിലുള്ള ഡയറ്റ് പ്ലാനുകളും സ്വീകരിക്കാറുണ്ട്. പലരും ഭക്ഷണം ഒഴിവാക്കിയാണ് ഡയറ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിലും അപകടകരമായ ഒരു വഴി വേറെയില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കി ഡയറ്റ് ചെയ്യുമ്പോള്‍ ആരോഗ്യത്തിന് ദോഷം മാത്രമേ സംഭവിക്കൂ. ഭാരനിയന്ത്രണത്തിന് ഗുണകരമായ മാര്‍ഗമല്ല ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്.

ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്‌ബോള്‍ ലഭിക്കാതെയാവും. അത് ശരീരത്തെ തളര്‍ച്ചയിലേക്ക് നയിക്കും. ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായി ഈയവസരങ്ങളില്‍ വേണ്ടി വരുന്നു.

എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ ശരീരം ഉപയോഗിച്ച് തീര്‍ക്കും. ആ സമയത്ത് ശരീരത്തില്‍ പുതുതായി ഗ്ലൂക്കോസ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തടി കുറയ്ക്കാനുള്ള ശ്രമം തുടരുമ്‌ബോള്‍ ഊര്‍ജത്തോടൊപ്പം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയ്ക്കും കാരണമാവാം. ദീര്‍ഘകാലം ഇങ്ങനെ നീങ്ങിയാല്‍ അത് വിളര്‍ച്ച, മസിലുകളുടെ ബലക്ഷയം, പ്രതിരോധശേഷി കുറയല്‍, വയറിളക്കം, നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയിലേക്കും നീങ്ങാം.

ജീവനു തന്നെ അപകടകരമായി മാറാം. അതുകൊണ്ട് തന്നെ വ്യായാമമാണ് അമിതവണ്ണം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ വ്യായാമവും കൊഴുപ്പ് ഒഴിവാക്കികൊണ്ടുള്ള ഭക്ഷണവുമാണ് ആരോഗ്യകരമായ ഡയറ്റിങ്ങിലെ പ്രധാന ഘടകം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends