Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭധാരണ ശേഷിയെ ബാധിക്കും; ബീജത്തെ നശിപ്പിക്കും; സ്വകാര്യഭാഗങ്ങളിൽ സോപ്പ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്; ആ ശീലം അനാരോഗ്യത്തിലേക്ക് നയിക്കും

25 AUGUST 2021 02:42 PM IST
മലയാളി വാര്‍ത്ത

സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെ കടമയാണ്. പലരും സോപ്പ് ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കാറുണ്ട്. എന്നാൽ ഈ ശീലം അപകടമാണെന്ന് നിങ്ങൾക്കറിയാമോ?

സ്ത്രീ ശരീരത്തില്‍ വജൈന വൃത്തിയായി സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വൃത്തിയാക്കുവാൻ വേണ്ടിസോപ്പ് ഉപയോഗി ക്കുമ്പോൾ അപകടകരമായ മറ്റ് ഫലങ്ങൾ ആയിരിക്കും നമുക്കുണ്ടാവുക.

സ്ത്രീ ശരീരത്തില്‍ അണുബാധകള്‍ ഏറ്റവും എളുപ്പത്തില്‍ ബാധിക്കുന്ന ഒന്നാണ് യോനീഭാഗം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഈ ഭാഗം വൃത്തിയാക്കുവാൻ.

പല സ്ത്രീകളും സ്വകാര്യഭാഗം വൃത്തിയാക്കുന്നത് സോപ്പ് ഉപയോഗിച്ചാണ് . എന്നാൽ ഇങ്ങനെ ചെയ്യരുത് കേട്ടോ. സോപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും അതിനെ എങ്ങനെ പരിഹരിക്കണമെന്നും നമുക്കൊന്ന് അറിഞ്ഞിരിക്കാം .                  

 

ആരോഗ്യകരമായ ബാക്ടീരിയകള്‍ വജൈനല്‍ ഭാഗത്ത് അത്യാവശ്യമായി വേണ്ടവയാണ്. പക്ഷേ സോപ്പ് ഉപയോഗിച്ച് ഈ ഭാഗം വൃത്തിയാക്കുമ്പോൾ ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം മറക്കണ്ട ചെയ്യുന്നതെന്ന കാര്യം മറക്കണ്ട.

ഇത് അണുബാധ പോലുള്ള പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നു . അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സോപ്പ് ഉപയോഗിച്ച് വളരെ നേരം സ്വകാര്യ ഭാഗം കഴുകുന്നത് പലപ്പോഴും ഗര്‍ഭധാരണ ശേഷിയെ വരെ ബാധിക്കും. വജൈനല്‍ ഓപ്പണിംഗിലൂടെ പലപ്പോഴും സോപ്പിലുണ്ടാവുന്ന കെമിക്കലുകള്‍ ഉള്ളിലേക്കെത്തുന്നുണ്ട്. ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിക്കും.

സോപ്പ് ബീജത്തെ നശിപ്പിക്കുന്നു എന്ന കാര്യം എത്രപേർക്കറിയാം. സോപ്പുപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ കഴുകുന്നത് പലപ്പോഴും ബീജത്തെ നശിപ്പിക്കുന്നു. കൂടുതല്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് ബീജം ആല്‍ക്കലൈന്‍ ഉള്ള ഭാഗമാണ് .

പക്ഷേ സോപ്പ് ഉപയോഗിക്കുന്നതിലൂടെ അത് യോനീ ഭാഗത്തെ അസിഡിക് ആക്കി മാറ്റുന്നു. ഇത് ഗര്‍ഭധാരണത്തിന് തടസ്സമാകും . ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുവാൻ.

വജൈനല്‍ ഡ്രൈനസ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും സോപ്പ് സ്വകാര്യ ഭാഗത്ത് ഉപയോഗിക്കരുത്. ഈ അവസ്ഥ ഉണ്ടായിരിക്കുന്ന സമയത്ത് സ്ത്രീകളില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ഈ ഭാഗത്ത് പലപ്പോഴും നീറ്റലും അസ്വസ്ഥതയും പലർക്കും അനുഭവപ്പെടും. ഇവരില്‍ സെക്‌സ് വളരെയധികം വേദനാജനകമാവുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ളവരും സോപ്പ് ഉപയോഗിക്കരുത്.

അപ്പോൾ പിന്നെ ഉയർന്ന അടുത്ത ചോദ്യം എങ്ങനെ വൃത്തിയാക്കാം എന്നതാണ്. സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ചൊറിച്ചിലോ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചു വേണം കഴുകാൻ. തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ഒരു ഉപദേശം സ്വീകരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends