Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓൺലൈനിലൂടെ വീട്ടിലിരുന്നാണോ പഠനവും ജോലിയും ? ഇക്കാര്യങ്ങൾ ദയവായി പാലിക്കുക

28 AUGUST 2021 03:46 PM IST
മലയാളി വാര്‍ത്ത

സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരാണ് എല്ലാവരും. കൊറോണ സാഹചര്യത്തിന് അനുസൃതമായി ഇപ്പോൾ പഠനവും ജോലിയും എല്ലാം വീട്ടിലാണ്. കുറേ മണിക്കൂറുകൾ ലാപ്ടോപ്പിനും മുന്നേ കുത്തിയിരിക്കേണ്ടുന്ന അവസ്ഥയാണ് പലർക്കും. വീട്ടിലിരുന്നു ഓൺലൈനായി പഠിക്കുന്നവരായാലും ജോലിചെയ്യുന്നവരായാലും പാലിക്കേണ്ടുന്ന കുറെ കാര്യങ്ങൾ ആണ് ഇനി നമ്മൾ അറിയുവാൻ പോകുന്നത്.

ഭയവും ആശങ്കകളും ഇല്ലാതെ വളരെ കൂളായിട്ട് ഇരുന്ന് ജോലികൾ ചെയ്യുക. മനസ്സിന് പരമാവധി ശാന്തത നൽകാൻ ശ്രമിക്കുക. ഓൺലൈനായാലും ഓഫ്ലൈനായാലും ജോലിസമയം പരിമിതപ്പെടുത്തുക . വീട്ടിൽ ജോലി ചെയ്യുന്നവർക്ക് ആരോഗ്യകരമായ ഒരു ദിനചര്യ ഉണ്ടായിരിക്കണം.

വളരെ വൈകി എഴുന്നേൽക്കുന്നതും വളരെ വൈകി കിടക്കുന്നതുമായ ശീലം അപ്പാടെ ഉപേക്ഷിക്കുക.ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ മൊബൈൽഫോൺ, ടി.വി., കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം മതിയാക്കുക.

 

 

വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക. ആരോഗ്യസ്ഥിതിയ്ക്കും ശീലത്തിനും അനുസരിച്ച് തലയിൽ എണ്ണ തേച്ച് കുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓൺലൈൻ ക്ലാസിനുവേണ്ടി തന്നെ മൊബൈൽ-ടാബ് ഉപയോഗം ഉള്ളതിനാൽ മറ്റു സമയങ്ങളിൽ അവയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

കുട്ടികൾ ഉൾപ്പെടെ വീട്ടിലെ അംഗങ്ങൾ എല്ലാവരും പാചകത്തിലും വീടുവൃത്തിയാക്കുന്നതിലും മറ്റും പങ്കാളികളാകാൻ ശ്രമിക്കുക. ഒഴിവുസമയങ്ങളിൽ വീട്ടിൽ കുട്ടികളും മുതിർന്നവരും വയോധികരുമെല്ലാം ചേർന്ന് കൃഷി ചെയ്യാം. സ്കൂളിൽ പോകുന്ന കാലത്തെ പോലെ തന്നെ രാവിലെ എഴുന്നേറ്റ്, കുളിച്ച്, ഭക്ഷണം കഴിച്ച് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ കുട്ടികൾ ശ്രദ്ധിക്കുക.

എല്ലാവരും ലളിതമായ, ലഘുവായ ആഹാരരീതി പിൻതുടരുക. വിശക്കുന്ന നേരത്ത് തന്നെ ഭക്ഷണം കഴിക്കുക. ഇഷ്ടമുള്ളതെന്തും കൊടുത്ത് വ്യായാമമില്ലാതെ കുട്ടികൾ അമിതവണ്ണമുള്ളവരാക്കാതിരിക്കുക. ആഹാരത്തിന്റെ അളവ്, ആരോഗ്യപ്രദമാക്കാൻ നോക്കുക.

ഓൺലൈൻ ഗെയിമുകൾക്ക് പകരം പുറത്തിറങ്ങി ഓടിക്കളിക്കാനും വ്യായാമം ചെയ്യാനും കുട്ടികളെ പ്രേരിപ്പിക്കുക. ദഹിക്കാനെളുപ്പമുള്ളതും സുഗമമായ മലശോധനയ്ക്ക് സഹായിക്കുന്നതുമായ ഭക്ഷണരീതി വേണം അവലംബിക്കാൻ.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരം കഴിക്കുന്ന സമയത്ത് മൊബൈൽഫോണും ടി.വിയും മാറ്റിവച്ച് വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends