Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സ്വകാര്യ ഭാഗത്ത് ഷേവിംഗ് ബ്ലേഡ് ഉപയോഗിയ്ക്കരുത്! കാരണം ഇത്... ക്രീമുകൾ ഉപയോഗിച്ചാലോ സംഭവിക്കുന്നത് മറ്റൊന്ന്

29 AUGUST 2021 11:33 AM IST
മലയാളി വാര്‍ത്ത

ശരീര ഭാഗങ്ങളില്‍ രോമം വളരുന്നത് സ്വാഭാവിമാണ്. ഇങ്ങനെ രോമം വളരുന്ന ഭാഗങ്ങളില്‍ സ്വകാര്യഭാഗവും ഉൾപ്പെടും. സ്വകാര്യ ഭാഗത്തെ രോമം നീക്കം ചെയ്യാത്തതായി ആരും തന്നെ കാണില്ല. ഒട്ടുമിക്ക ആളുകളും ഈ ഭാഗത്തെ രോമം മുഴുവനുമായും ഷേവ് ചെയ്ത് നീക്കാനും ശ്രമിയ്ക്കും. പ്രത്യേകിച്ചും സ്ത്രീകള്‍.

എന്നാല്‍ ഇതിനുവേണ്ടിയുള്ള ചില വഴികള്‍ പലപ്പോഴും പല അപകടങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് ആളുകളെ നയിക്കാനായി ഇത് വഴിയൊരുക്കും. ഇതെക്കുറിച്ച് ബാധവാന്മാർ അല്ലാത്തവർ ഇതൊന്നു വായിച്ചു നോക്കൂ...

സ്വകാര്യഭാഗത്തെ രോമം നീക്കാന്‍ പലരും ഷേവിംഗ് ബ്ലേഡുകള്‍ ഉപയോഗിയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇത് തീരെ നല്ല ശീലമല്ല. മുഖത്ത് ഷേവിംഗ് ബ്ലേഡുകള്‍ ഉപയോഗിയ്ക്കുന്നുണ്ടല്ലോ എന്നതാകും പറയുന്ന ന്യായം. മുഖത്തിത് ഉപയോഗിയ്ക്കുമ്പോഴും ചെറിയ രീതിയില്‍ മുറിവുകള്‍ ഉണ്ടാകാറുണ്ട്. മുഖത്തെ പുറംപാളിയിലെ മൃതകോശങ്ങളും ഇതു പോലെ ഷേവ് ചെയ്യുമ്പോള്‍ നീങ്ങുന്നു. മാത്രമല്ല, മുഖം എപ്പോഴും കാറ്റും വെളിച്ചവും കൊളളുന്ന ഇടമായതിനാല്‍ തന്നെ പെട്ടെന്ന് തന്നെ മുറിവുകള്‍ ഉണങ്ങാനും സാധ്യത ഏറെയാണ്.

എന്നാല്‍ സ്വകാര്യഭാഗത്ത് ഇത്തരം ബ്ലേഡുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇവിടുത്തെ കൂടുതല്‍ സെന്‍സിറ്റീവായ ചര്‍മത്തില്‍ മുറിവുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ മുറിവുകള്‍ അണുബാധകള്‍ക്ക് വഴിയൊരുക്കുന്നു.

മാത്രമല്ല, ഈ ഭാഗത്ത് അന്തരീക്ഷത്തിലെ കാറ്റും വെളിച്ചവും നേരിട്ട് അടിയ്ക്കാത്തതിനാല്‍ തന്നെ മുറിവുകള്‍ ഉണങ്ങാനും ഏറെ സമയം പിടിയ്ക്കും. ഇത്തരം ഇടമായതിനാല്‍ തന്നെ ഈ ഭാഗത്ത് ഏല്‍ക്കുന്ന മുറിവുകള്‍ കൂടുതല്‍ ഗുരുതരമാകുന്നു. ഇത് ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നത് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഈ ഭാഗത്തെ രോമം പൂര്‍ണമായും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് വാസ്തവം. സ്വകാര്യ ഭാഗത്തെ സംരക്ഷണമാണ് ഈ രോമത്തിന്റെ ധര്‍മം. പങ്കാളിയുമായുള്ള ബന്ധത്തിലും മറ്റും ഘര്‍ഷണം ഒഴിവാക്കി സ്വകാര്യഭാഗത്തില്‍ മുറിവേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്ന ഒന്നാണ് ഇവിടുത്തെ രോമം.

ഇതു പോലെ തന്നെ ഈ ഭാഗത്തെ ശരീരോഷ്മാവ് കൃത്യമായി സംരക്ഷിയ്ക്കാനും ഈ രോമത്തിന് സാധിയ്ക്കും. ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്ക്കാനും ഈ രോമം സഹായിക്കുന്നു. ഇത് ശരീരത്തിന് ആകര്‍ഷകമായ ഗന്ധം നല്‍കുന്നു. ഇതിനാല്‍ തന്നെ ഈ ഭാഗത്തെ രോമം അനാവശ്യ രോമത്തിന്റെ ഗണത്തില്‍ പെടുത്തേണ്ടതല്ല.

സ്വകാര്യ ഭാഗത്തെ രോമം പൂര്‍ണമായി നീക്കം ചെയ്യേണ്ട ആവശ്യമില്ല. ഇത് ട്രിം ചെയ്ത് നിര്‍ത്തിയാല്‍ മതിയാകും. ഇതിനായി ഷേവിംഗ് ബ്ലേഡുകളുടെ ആവശ്യമില്ല. ട്രിമ്മര്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇത് ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ ട്രിം ചെയ്യാന്‍ കത്രിക ഉപയോഗിയ്ക്കാം. എന്നാല്‍ ഇത് ചര്‍മത്തില്‍ മുറിവുണ്ടാക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടതും ആവശ്യമാണ്.

ഇതുപോലെ ഈ ഭാഗത്തെ രോമം നീക്കം ചെയ്യാന്‍ പല തരം ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ പൂര്‍ണമായും സുരക്ഷിതം എന്നു പറയാനാകില്ല. ഇവയിലെ കെമിക്കലുകള്‍ പലര്‍ക്കും അലര്‍ജിയും ചര്‍മ പ്രശ്‌നങ്ങളുമെല്ലാം വരുത്തും. ഇതിനാല്‍ തന്നെ കഴിവതും ഇത്തരം വഴികളോ ഇതു പോലെ വാക്‌സിംഗ് പോലുള്ള മാര്‍ഗങ്ങളോ ഉപയോഗിയ്ക്കരുത്. ഈ ഭാഗത്തെ രോമം ട്രിം ചെയ്ത് ഈ ഭാഗം വൃത്തിയായി സൂക്ഷിയ്ച്ചാല്‍ മതിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (15 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends