ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ വ്യായാമം ചെയ്യേണ്ട
വ്യായാമം ചെയ്യാന്‍ പൊതുവെ മടി ഉള്ളവരാണോ നിങ്ങള്‍? എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മതി. ലണ്ടനിലെ ശാസ്ത്രജ്ഞര്‍ മധ്യവയസ്‌കരായ രണ്ടായിരത്തിമുന്നൂറോളം പേരെ 20 വര്‍ഷമായി തുടര്‍ച്ചയായി നിരീക്ഷിച്ചു നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയത്.കഠിന വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന താപനിലയും അത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും ചൂടുവെള്ളത്തില്‍ കുളിച്ചാലും ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.
പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന കുറവാണ്.ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ഒരാളുടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കുന്നു, രക്തസമ്മര്‍ദം സാധാരണ ഗതിയിലാകുന്നു. സ്ഥിരമായി ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയും കുറവാണ്.
40 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ സമയമെടുത്തുകൊണ്ടുള്ള കുളിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അപ്പോള്‍ ഇനി കുളിക്കാന്‍ തയ്യാറായിക്കോളു..
https://www.facebook.com/Malayalivartha