Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്

ഓസ്റ്റിയോപെറോസിസ് അപകടകാരിയോ?

25 JULY 2018 03:03 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലീ രോഗങ്ങള്‍ പ്രായ പരിധിവിട്ട് താഴേ ക്കിറങ്ങിവരികയാണ്. അറുപതിനുമേല്‍ പ്രായമുള്ളവരെ പിടികൂടിയിരുന്ന ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഇപ്പോള്‍ ചെറുപ്പക്കാരുടെ പ്രശ്നങ്ങളാണ്. അതുപോലെതന്നെയാണ് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ഓസ്റ്റിയോ പൊറോസിസും. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നം ഇപ്പോള്‍ നാല്‍പ്പതുവയസ്സു കഴിഞ്ഞവരില്‍ സാധാരണയാണ്. ആധുനിക ജീവിതശൈലയിയാണ് ഓസ്റ്റിയോപെറോസിസ് (അസ്ഥിക്ഷയം) ഇത്രയ്ക്ക് വ്യാപകമാകാന്‍ കാരണമായത്. വ്യായാമരഹിതമായ ജീവിതരീതികളും അനാരോഗ്യകരമായ ഭക്ഷണവും പുകവലിയും മദ്യപാനവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അസ്ഥികളുടെ ആരോഗ്യം തകരാറിലാക്കുന്ന ഘടകങ്ങളാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വളരെ സാധാരണ പ്രശ്നമാണെങ്കില്‍പ്പോലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ് ഓസ്റ്റിയോ പെറോസിസ്.

വൈറ്റമിന്‍ ഡിയുടെ കുറവ് പുരുഷന്മാരില്‍ ഓസ്റ്റിയോപെറോസിസിന് കാരണമാകും. വൈറ്റമിന്‍ ഡി ലഭിയ്ക്കണമെങ്കില്‍ അല്‍പനേരമെങ്കിലും സൂര്യപ്രകാശം ലഭിക്കണം. എന്നാല്‍ ഇപ്പോഴത്തെ കാര്‍-ഓഫീസ് സംവിധാനത്തില്‍ പലരും പുറത്തിറങ്ങുന്നത് അപൂര്‍വം. സൂര്യപ്രകാശം ലഭിക്കാതിരുന്നാല്‍ വൈറ്റമിന്‍ ഡി ലഭിക്കില്ല. ശരീരത്തിന് കാല്‍സ്യം ശരിയായി ഉപയോഗപ്പെടുത്താന്‍ വൈറ്റമിന്‍ ഡി അത്യാവശ്യം തന്നെയാണ്. വൈറ്റമന്‍ ഡി ഇല്ലെങ്കില്‍ കാല്‍സ്യം ലഭിക്കില്ല. എല്ലുതേയ്മാനം ഉണ്ടാവുകയും ചെയ്യും.

കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും എല്ലിന് ബലം കുറയുന്നത് സ്വാഭാവികമാണ്.

പുകവലി, മദ്യപാനം എന്നിവയും പുരുഷന്മാരില്‍ എല്ലുതേയ്മാനത്തിനുള്ള കാരണം തന്നെയാണ്. ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ കാല്‍സ്യത്തിന്റെ അളവു കുറയ്ക്കാനും ഇടയാക്കും.

കിഡ്‌നി പ്രശ്‌നങ്ങളുള്ളവരില്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം നഷ്ടപ്പെടാന്‍ ഇട വരുത്തും. എല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതിനു പുറമെ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ഇത് പ്രശ്‌നമുണ്ടാക്കും.


പ്രായം കൂടുന്തോറും സ്ത്രീകളിലെന്ന പോലെ പുരുഷന്മാരിലും എല്ലുകള്‍ക്ക് ബലം കുറയും. പ്രത്യേകിച്ച് 60കള്‍ പിന്നിടുമ്പോള്‍.

വ്യായാമക്കുറവും അമിതവണ്ണവും എല്ലു തേയ്മാനത്തിനുള്ള ഒരു പ്രധാന കാരണമാണ്. വണ്ണം കൂടുന്തോറും എല്ലുകളില്‍ ഇതേല്‍പ്പിക്കുന്ന ഭാരം മര്‍ദം കൂട്ടും. ഇത് എല്ലുതേയ്മാനത്തിന് കാരണമാകും. വ്യായാമക്കുറവ് എല്ലുകളുടെ ബലം കുറയ്ക്കും.

ആധുനിക ജീവിതത്തിന്റെ ഭാഗമായ ഫാസ്റ്റ്ഫുഡും അസ്ഥികളുടെ ആരോഗ്യം കുറയ്ക്കുന്ന ഘടകമാണ്. എല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ കാത്സ്യം ഫാസ്റ്റ്ഫുഡില്‍നിന്നു ലഭിക്കുകയില്ല. തന്നെയുമല്ല, ചോക്കലേറ്റ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്റെ ആഗിരണത്തെ തടയുകയുംചെയ്യും. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുകവലിക്കാരില്‍ അസ്ഥികളെ സംരക്ഷിക്കുന്ന ഹോര്‍മോണ്‍ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. പുകവലിക്കുന്ന സ്ത്രീകളില്‍ നേരത്തെതന്നെ ആര്‍ത്തവവിരാമമെത്തുന്നതിനും സാധ്യതയുണ്ട്. മദ്യം ഉപയോഗിക്കുന്നവരില്‍ കാത്സ്യം, ജീവകം ഡി എന്നിവയുടെ അഭാവം ഉണ്ടാകാം. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതും തടുര്‍ച്ചയായ വീഴ്ചകള്‍ക്കും അസ്ഥികളുടെ പൊട്ടലിനും കാരണമാകാം.

അസ്ഥിയ്ക്ക് പൊട്ടലുണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോപൊറോസിസ് കണ്ടെത്താന്‍ ഡെക്സാസ്കാനിങ് ഉപകരിക്കുന്നു. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളും നേരത്തെതന്നെ അണ്ഡാശയം നീക്കംചെയ്തവരും വര്‍ഷത്തിലൊരിക്കല്‍ ഡെക്സാസ്കാനിങ് ചെയ്യുന്നത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. സാധാരണ എക്സ്റേ പരിശോധനയില്‍ 30 ശതമാനത്തിലേറെ അസ്ഥിക്ഷയം സംഭവിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളു. ദീര്‍ഘനാളായി സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍, പുകവലിക്കാര്‍, ശരീരം മെലിഞ്ഞവര്‍ തുടങ്ങിയവരെല്ലാം ഒരു വാര്‍ഷിക ഡെക്സാ സ്കാനിങ് പരിശോധന നടത്തുന്നത് നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (11 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (7 hours ago)

Malayali Vartha Recommends