Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

ഹെർണിയയും ലക്ഷണങ്ങളും

26 JULY 2018 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

വൃക്കകൾ തകരാറിലായാൽ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.   ഏത് പ്രായക്കാർക്കും ഹെർണിയ വരാൻ സാധ്യതയുണ്ട് .നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു   രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം.കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ,വേദന,നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും.കടുത്ത വയറുവേദന,കോച്ചിവലിവ്,ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.   ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.ഹെർണിയയുടെ സ്ഥാനമനുസരിച്ച് ഇൻഗ്വിനൽ,ഫിമൊറൽ,അംബിലിക്കൽ,ഡയഫ്രമാറ്റിക്,ഇൻസിഷണൽ,എപ്പിഗാസ്ട്രിക്,ഹയറ്റൽ എന്നിങ്ങനെ തരം തിരിക്കാം   ഇൻഗ്വിനൽ ഹെർണിയ പുരുഷന്മാരിലാണ് ഇതു കൂടൂതലും കണ്ടുവരുന്നത്.മിക്കപ്പോഴും ശരീരത്തിന്റെ ഇരുഭാഗത്തും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യും.ഇൻഗ്വിനൽ ഹെർണിയ രണ്ടുരീതിയിൽ കാണപ്പെടാം-ഇൻഡയറക്റ്റ്,ഡയറക്റ്റ്.   ഇൻഡയറക്റ്റ് ഹെർണിയ - ഇൻഗ്വിനൽ കനാലിലേക്ക് കുടൽഭാഗം തള്ളിവരുന്നതാണ് ഇതിനു കാരണം.ജന്മനാലുള്ള തകരാറുകളാണ് ഇതിനു കാരണം.തള്ളിനിൽക്കുന്ന കുഴൽഭാഗം വൃഷണസഞ്ചിയിൽ വരെ എത്താറുണ്ട്. ഡയറക്ട് ഹെർണിയ-ഇൻഗ്വിനൽ കനാലിന്റെ പേശീ ദൗർബല്യംമൂലമാണ് ഡയറക്ട് ഹെർണിയ ഉണ്ടാകുന്നത്.മധ്യവയസ്സിലാണ് ഈ രോഗം കൂടുതൽ പ്രത്യക്ഷപ്പെടുക.   ഫിമൊറൽ ഹെർണിയ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഹെർണിയയാണിത്. ഇൻഗൈ്വനൽ ഹെർണിയ പോലെതന്നെ അരയ്ക്കു താഴെയായാണ് ഇതും കാണപ്പെടുന്നത്.കാലിലെ പ്രധാന രക്തക്കുഴലായ ഫിമൊറൽ ധമനി കടന്നുപോകുന്ന ഫിമൊറൽ കനാലിലേക്കാണ് ഹെർണിയ തള്ളിവരുന്നത്.തുടയുടെ മുകൾഭാഗത്താണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നത്.ഈ ഭാഗത്തെ പേശികളുടെ ദൗർബല്ല്യം കാരണമാണ് സ്ത്രീകളിൽ രോഗം കൂടൂതൽ കണ്ടു വരുന്നത്.   അംബിലിക്കൽ ഹെർണിയ നവജാതശിശുക്കളിൽ ജന്മനാൽ തന്നെ കാണപ്പെടുന്ന ഒന്നാണ് അംബിലിക്കൽ ഹെർണിയ.അപൂർവ്വമായി മുതിർന്നവരിലും ഇത്തരം ഹെർണിയ കാണാം.പൊക്കിളിന്റെ ഭാഗത്തെ പേശീകൾക്കിടയിലൂടെ ആന്തരാവയവങ്ങൾ തള്ളിവരുന്ന അവസ്ഥയാണിത്. പൊക്കിളിന്റെ ഭാഗം വീർത്തുവരിക, വളർന്നിട്ടും പൊക്കിളിന്റെ ഭാഗം വീർത്തുതന്നെയിരിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങൾ.സാധാരണ രണ്ടു വയസ്സാകുമ്പോഴേക്കും ഇത് താനെ മാറും.മൂന്നു വയസ്സ് കഴിഞ്ഞിട്ടും ഹെർണിയ നിലനിൽക്കുകയാണെങ്കിൽ ശസ്ത്രക്രിയ വേണ്ടി വരും.   ഡയഫ്രമാറ്റിക് ഹെർണിയ ഉദരഭിത്തിയുടെ ബലക്ഷയത്തിലൂടെ ഉദരത്തിൽനിന്നും നെഞ്ചിനകത്തേക്ക് അവയവങ്ങൾ തള്ളുന്നതിന്റെ ഫലമായി ശ്വാസതടസം ഉണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തിനുള്ളിൽ കാണപ്പെടുന്നതിനാൽ ഇത്തരം ഹെർണിയയിൽ പുറമേ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല.     എപ്പിഗാസ്ട്രിക് ഹെർണിയ നെഞ്ചിനു മധ്യത്തിലായും ഉദരത്തിനു മുകളിലുമായാണ് ഇത് കാണപ്പെടുക. പുരുഷന്മാരിലാണ് വെൻട്രൽ ഹെർണിയ അധികമായും കണ്ടുവരുന്നത്. വയറിലെ ദുർബലമായ പേശികളിലൂടെ കുടൽ ഭാഗങ്ങൾ തള്ളിവരുന്നതാണ് ഇതിനു കാരണം. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, പുളിച്ചു തികട്ടൽ തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ഇവരിൽ പ്രധാനമായും ഉണ്ടാകുന്നത്.[3] 20-50 വയസ്സുള്ളവരിലാണ് കൂടുതൽ കണ്ടുവരുന്നത്.പേശിയിലൂടെ കൊഴുപ്പ് കലകളാണ് തുടക്കത്തിൽ തള്ളി വരുന്നത്.പിന്നീട് കുടലും തള്ളി വരുന്നു.   ഇൻസിഷണൽ അഥവാ വെൻട്രൽ ഹെർണിയ മുൻപ് ശസ്ത്രക്രിയ ചെയ്ത സ്ഥലത്തെ പേശികൾക്കിടയിലൂടെ കുടൽ ഭാഗങ്ങൾ പുറത്തേക്കു തള്ളിവരുന്നതാണ് ഇൻസിഷണൽ ഹെർണിയ. ശസ്ത്രക്രിയ ചെയ്ത സ്ഥലത്തെ പേശികൾക്ക് പഴയ ബലമുണ്ടാകാത്തതാണ് ഇതിനു കാരണമാകുന്നത്.ഈ ഭാഗത്ത് സമ്മർദ്ദം കൂടുമ്പോൾ ആന്തരാവയവം പുറത്തേക്ക് തള്ളി വരും.   ഹയറ്റൽ ഹെർണിയ ആമാശയത്തിന്റെ മുകൾഭാഗം അന്നനാളത്തോട് ചേർന്ന് ഉദരത്തിൽനിന്നും നെഞ്ചിലേക്കുകയറുകയാണ് ഹയറ്റൽ ഹെർണിയയിൽ സംഭവിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളും പുറമേ പ്രകടമാകണമെന്നില്ല.ഹയറ്റൽ ഹെർണിയ സ്ലൈഡിംഗ് നോൺ-സ്ലൈഡിംഗ് എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. ജീവിത ശൈലീ മാറ്റത്തിലൂടെ ഹയറ്റൽ ഹെർണിയ ഒരു പരിധി വരെ തടയാനാവും    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (5 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (15 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (34 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

Malayali Vartha Recommends