Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്

08 AUGUST 2018 02:48 PM IST
മലയാളി വാര്‍ത്ത

ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് വളരെ വ്യത്യസ്തമായ അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് . ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിന് തടസ്സം വരുമ്പോഴാണ് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത്. ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.

സാധാരണയായി കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുന്നതിന് മുന്‍പ് ശരീരം വ്യക്തമായ സൂചനകൾ തരാറുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരുന്നാൽ വേണ്ട മുൻകരുതലുകൾ എടുക്കാൻ കഴിയും. അതിലൂടെ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ തിരിച്ചുപിടിക്കാനും.

പള്‍സില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ആദ്യ ലക്ഷണം. പള്‍സില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. നാഡീമിടിപ്പ് നിലച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുമ്പോഴാണ് കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് . ശരീരത്തിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിന് ഭംഗം വരുന്നതാണ് പൾസ്‌ കുറയുന്നതിന് കാരണമാകുന്നത്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.ഹൃദയമിടിപ്പില്‍ മാറ്റം സംഭവിച്ചാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് മാറുന്നു

തലചുറ്റലും ബോധക്ഷയവും

തലചുറ്റലും ബോധക്ഷയവും പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഹൃദയസ്തംഭനം സംഭവിച്ച് കഴിഞ്ഞാല്‍ ബോധക്ഷയവും അതിനോടനുബന്ധിച്ച് തന്നെ ഉണ്ടാവുന്നു.

നെഞ്ച് വേദന
ഹൃദയാഘാറ്റത്തിന്റെ പ്രധാന ലക്ഷണമാണ് നെഞ്ച് വേദന . അതേപോലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുമ്പോഴും ഇതേ നെഞ്ച് വേദന ഉണ്ടാവുന്നു. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾക്കു വളരെ കാര്യമായ പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്

. മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും പലപ്പോഴും ഹൃദയസംതംഭന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളോടൊപ്പം നെഞ്ച് വേദന കൂടി അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

കിതപ്പ്

ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും പലരിലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം.

ഹൃദയമിടിപ്പിലെ തകരാറുകള്‍ പലരിലും ഇത്തരം തകരാറുകള്‍ നേരിയതല്ലെ ഏന്ന് കരുതി വിട്ടു പോവുന്നുണ്ട്. എന്നാല്‍ ഇതാണ് ഏറ്റവും അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നത്. ഹൃദയമിടിപ്പിലെ തകരാറുകളാണ് പ്രധാനമായും ഹൃദയസ്തംഭനത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് മരണത്തിലേക്ക് പലരേയും എത്തിക്കുന്നത്. ഹൃദയമിടിപ്പിന് തകരാറു സംഭവിക്കുന്നതിലൂടെ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് മൂലം പലപ്പോഴും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍
ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് ശ്രമിക്കണം. ഹൃദയധമനീ രോഗം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.

ഇത് മൂലം രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പെട്ടെന്നുള്ള മരണം സംഭവിക്കുന്നതിന് ഉ കാരണമായേക്കാം..


ഹൃദയമിടിപ്പിലെ താളം തെറ്റല്‍
ഹൃദയസംബന്ധമായ രോഗങ്ങള്‍ മാത്രമല്ല ഹൃദയമിടിപ്പിലെ താളം തെറ്റലും ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഹൃദയമിടിപ്പിലുണ്ടാവുന്ന വൈകല്യങ്ങള്‍ ഹൃദയത്തിന്റെ അറകളിലുണ്ടാവുന്ന വീക്കം എന്നിവയെല്ലാം കാർഡിയാക്ക് അറസ്റ്റിനു കാരണമാകാറുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (8 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (10 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (19 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (23 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (26 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (45 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends