Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍: 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം.

12 AUGUST 2018 12:23 PM IST
മലയാളി വാര്‍ത്ത

പ്രതിരോധത്തെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് അഭികാമ്യം . അതുകൊണ്ട് തന്നെ 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം

പുരുഷന്മാരുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. പലപ്പോഴും രോഗം നിര്‍ണ്ണയിക്കാന്‍ വൈകുന്നത് തന്നെയാകും രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌

സാധാരണ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുള്ളത്. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ഇത് വരില്ല എന്നൊന്നും പറയാനാവില്ല.

ദിനംപ്രതി ഇന്ത്യയില്‍ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രോസ്റ്റേറ്റ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നത് തന്നെയാണ് ഈ മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാനകാരണം. പ്രോസ്റ്റേറ്റ് കാന്‍സര്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കാന്‍ കഴിയുന്നത്‌ എന്നൊന്ന് നോക്കാം.

മറ്റു കാന്‍സറുകളെ അപേക്ഷിച്ചു വളരെ സാവധാനത്തിലാണ് പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത്‌. ആദ്യ ഘട്ടം തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ സാധിച്ചാല്‍ നൂറു ശതമാനം രോഗിക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കും.

50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ( Prostate Specific Antigen ( PSA )എന്ന ടെസ്റ്റ് നടത്തുന്നത് രോഗം നിര്‍ണ്ണയിക്കാന്‍ ഏറെ സഹായകമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാന്‍ സാധിക്കും. എന്നാല്‍ ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് കാൻസറിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടര്‍മ്മാര്‍ പ്രോസ്റ്റേറ്റ് ബയോപ്സിക്ക് നിഷ്കഷിക്കാറുണ്ട്. അതുപോലെ പ്രധാനമാണ് അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ വന്നിട്ടുണ്ടോ എന്നതും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ രോഗത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്.

എപ്പോഴുമുള്ള ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, മൂത്രതടസ്സം, തുടകള്‍ക്കും എല്ലുകള്‍ക്കും വേദന, കാലില്‍ നീര്‍ക്കെട്ട്, പുറംവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്നും ഉറപ്പിക്കാന്‍ സാധിക്കില്ല. പ്രോസ്റ്റേറ്റക്ടമി സര്‍ജറി, ഹോര്‍മോണ്‍ തെറാപ്പി,കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയാണ് പൊതുവേയുള്ള ചികിത്സാരീതികള്‍. രോഗിയുടെ പ്രായം, രോഗത്തിന്റെ വ്യാപനം എന്നിവ കണക്കാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.
പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ശസ്ത്രക്രിയ തന്നെയാണ്. പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതല്‍ പടരാതിരിക്കാന്‍ ഹോര്‍മോണ്‍ തെറാപ്പിയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും അധികമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു ചികിത്സാരീതിയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (32 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (41 minutes ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (50 minutes ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (1 hour ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (2 hours ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (2 hours ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (2 hours ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (2 hours ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (2 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (2 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (3 hours ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (3 hours ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....  (3 hours ago)

Malayali Vartha Recommends