Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ഗ്യാസ്ട്രബിള്‍ ഒരു രോഗമല്ല. രോഗലക്ഷണമാണ്.....വയറു സംബന്ധമായ പല രോഗങ്ങളുടെയും ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാം

28 MAY 2019 11:10 AM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ പലപ്പോഴും ഗ്യാസിന്റെ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. കുടലിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍, നാം കഴിക്കുന്ന ആഹാരം, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഗ്യാസിനു കാരണമാവാം..

പലരും കരുതുന്നതുപോലെ ഗ്യാസ്ട്രബിള്‍ ഒരു രോഗമല്ല. രോഗലക്ഷണമാണ്. വയറു സംബന്ധമായ പല രോഗങ്ങളുടെയും ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാം.

കുടലിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍,ഹൃദ്രോഗം, ആമാശയത്തിലെ അണുബാധ, പെപ്റ്റിക് അള്‍സര്‍, ദഹനക്കേട്്, മരുന്നുകള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മാറ്റം തുടങ്ങി ഭക്ഷണത്തിലെ അപാകതകൾ വരെ ഗ്യാസിന് കാരണമാകാറുണ്ട്. 

എണ്ണമയമുള്ള ആഹാരം, ഫ്രൂട്ട് ജൂസ്, കാപ്പി എന്നിവയും ദഹനപ്രക്രിയയെ ബാധിക്കാമെന്നതിനാല്‍ ഗ്യാസ്ട്രബിളിനുള്ള സാധ്യത കൂടുതലാണ്. ശാരീരിക പ്രത്യേകത അനുസരിച്ച് പലർക്കും കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കുന്നത് ഗ്യാസിന് കാരണമാകാറുണ്ട് .


ആസ്പിരിൻ, ∙ സ്റ്റീറോയ്ഡുകൾ, ∙ എരിത്രോമൈസിൻ തുടങ്ങിയ മരുന്നുകളും ഗ്യാസ് ഉണ്ടാകാൻ കാരണമായേക്കാം

ഗ്യാസ് ഉണ്ടാകുന്നത് എങ്ങനെ?

ശരീരത്തിലെ ദഹനപ്രക്രിയപൂർണതയിൽ എത്താത്തതാണ് ഗ്യാസ്ട്രബിളിന് കാരണമാകുന്നത് . നാം കഴിക്കുന്ന ആഹാരം ചവച്ചരച്ച് വായിലെ ഉമിനീരുമായി ചേര്‍ന്ന് അന്നനാളത്തിലൂടെ ആമാശയത്തില്‍ എത്തുന്നു. ആമാശയത്തില്‍വച്ച് എന്‍സൈമുകളുടെയും ദഹനരസങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇത് കുഴമ്പു രൂപത്തിലാകുന്നു.

തുടര്‍ന്ന് ഇത് ചെറുകുടലില്‍ എത്തുന്നു. ഇവിടെവച്ച് ആഹാരത്തിലെ പോഷകങ്ങളെ ചെറു കുടലിന്റെ ഭിത്തികള്‍ വലിച്ചെടുക്കുകയും ദഹനപ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ പല കാരണങ്ങള്‍കൊണ്ടും ദഹനപ്രക്രിയ പൂര്‍ത്തിയാകണമെന്നില്ല..ഇങ്ങനെ ദഹിക്കപ്പെടാതെ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ വന്‍കുടലില്‍ എത്തിപ്പെടുന്നു.
തുടര്‍ന്ന് ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥേന്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ (ഉദാഹരണം: കിഴങ്ങുവര്‍ഗങ്ങള്‍, പയര്‍, പരിപ്പ്, കടല, പാല്‍) അത് പൂര്‍ണമായി ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതാണ് ഗ്യാസ്ട്രബിളിനു കാരണമായിത്തീരുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്‌ടോസ് എന്ന ഘടകം ചെറുകുടലില്‍ പൂര്‍ണമായി ആഗീകരണം ചെയ്യപ്പെടാതിരിക്കാം.

ആഗീരണം ചെയ്യപ്പെടാത്ത ലാക്‌ടോസ് വന്‍കുടലിലെത്തുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനായി മാറുന്നു. ഇങ്ങനെ ആന്തരിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഗ്യാസ് ഉണ്ടാകാം.

ലക്ഷണങ്ങൾ
അമിതമായ അധോവായു
∙ ഏമ്പക്കം
∙ പുളിച്ചുതികട്ടൽ
∙ വയറുവീർത്തിരിക്കുക
∙ നെഞ്ചെരിച്ചിൽ
ചിലരിൽ നെഞ്ചുവേദനയായും പുറം വേദനയായും അനുഭവപ്പെടാം
വയറിന്റെ പലഭാഗങ്ങളിലായുള്ള വേദന

ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ട് അധികമായി തോന്നുന്നവർ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇനി പറയാം

ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ
∙ മദ്യപാനം
∙ പുകവലി
∙ രാത്രി വൈകിയുള്ള ഭക്ഷണം
∙ വയറു നിറച്ചുള്ള ഭക്ഷണം
∙ പയറു വർഗ്ഗങ്ങൾ
∙ കിഴങ്ങുവർഗങ്ങൾ
∙ പാൽ
∙ മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ
∙ ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുക

ഭക്ഷണം കഴിഞ്ഞതിനു ശേഷം ഏറെ നേരം ദേഹമനാകാതെ ഇരിക്കുന്നതും ഗ്യാസ്‌ട്രബിളിന് കാരണമാകാറുണ്ട്. ശരിയായ വ്യായാമം ഗ്യാസ്ട്രബിൾ കുറയ്ക്കും . മാനസിക സമ്മർദ്ദവും ഗ്യാസിന് കാരണമാകാറുണ്ട്

രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ, ∙ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, ∙ തൂക്കകുറവ്, അമിതക്ഷീണം, ∙ വിശപ്പില്ലായ്മ എന്നിവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമാണ്.

വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (1 hour ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (4 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (5 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (5 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (5 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (6 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (6 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (6 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (6 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (6 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (7 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (7 hours ago)

Malayali Vartha Recommends