Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ചര്‍മരോഗമകറ്റാന്‍ ആര്യവേപ്പ്...

07 MARCH 2015 12:07 PM IST
മലയാളി വാര്‍ത്ത.

വീട്ടില്‍ നട്ടുവളര്‍ത്താവുന്ന ഔഷധച്ചെടികള്‍ നിരവധിയുണ്ട്. പനിക്കൂര്‍ക്ക, തുളസി, തുമ്പ, ആര്യവേപ്പ്, മഞ്ഞള്‍, ബ്രഹ്മി, ആടലോടകം...തുടങ്ങി പലതും. ചെടിച്ചട്ടിയിലോ പറമ്പിലോ ഇവ നട്ടുവളര്‍ത്തുകയാണെങ്കില്‍ പല ചെറുരോഗങ്ങളും വീട്ടില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കാം. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങി വളരുന്ന ഈ ചെടികള്‍ വീട്ടിലുണ്ടെങ്കില്‍ പല അസുഖങ്ങളും തുടക്കത്തിലേ തടയാം.
ആര്യവേപ്പിന്റെ ഇല ചതച്ചെടുത്ത നീര് സ്ഥിരം കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. ആര്യവേപ്പുള്ളിടത്തു മഹാമാരികള്‍ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യദായകമാണ്. വീടിന്റെ മുന്‍വശത്തു വേപ്പ് നട്ടു വളര്‍ത്തുന്നതും ഇതുകൊണ്ടു തന്നെ. ആര്യവേപ്പിന്റെ ഇലയും തൊലിയും ഉപയോഗിച്ചുള്ള ചില ചികിത്സാവിധികളാണ്
വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധശേഷി കൂടും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പിലനീര് വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക്‌രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും.
പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്.
എട്ടോ പത്തോ വേപ്പില ചവച്ചരച്ചു തിന്നാലും മതി. ചമ്മന്തിയാക്കി ചോറിനൊപ്പവും കഴിക്കാം.
വേപ്പിന്‍ തളിര് പിഴിഞ്ഞ നീര് അതിദാഹം, മോഹാലസ്യം, അത്യാഗ്നി ഇവ അകറ്റാന്‍ നല്ലതാണ്.
ഉണങ്ങിയ മഞ്ഞളും വേപ്പിലയും ഗോമൂത്രത്തില്‍ അരച്ചു പുരട്ടി രണ്ടു മണിക്കൂറിനുശേഷം ചെത്തിയില ഇട്ട് വെന്തവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുട്ടികളുടെ ചിരങ്ങും ചൊറിയും മാറും.
വേപ്പിലയും മഞ്ഞളും കൂടി അരച്ചു പുരട്ടുന്നതും കൊള്ളാം.
വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകിയാല്‍ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല.
വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലുതേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്.
മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാല്‍ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും.
വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകിയാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ കൊഴിയും.
ആര്യവേപ്പിന്റെ പഴുത്ത കായ്‌കൊണ്ട് സര്‍ബത്തുണ്ടാക്കി കഴിച്ചാല്‍ വയറ്റിലെ കൃമികളെ ഇല്ലാതാക്കാം. ഇലനീരില്‍ ഉപ്പുചേര്‍ത്തു കഴിക്കുന്നത് കുടല്‍കൃമികളെ നശിപ്പിക്കും.
വേപ്പിന്‍ തൊലി, ഗ്രാമ്പു/കറുവാപ്പട്ട ഇവ ചതച്ചു കഷായം വെച്ചു കുടിക്കുന്നത് പനിക്കുശേഷമുള്ള ക്ഷീണവും വിശപ്പില്ലായ്മയും അകറ്റാന്‍ ഉത്തമം. ധാന്യങ്ങളില്‍ അഞ്ചോ ആറോ വേപ്പില ഇട്ടുവച്ചാല്‍ കീടങ്ങളുടെ ഉപദ്രവം കുറയും. പച്ചക്കറികളില്‍ വേപ്പില ചതച്ച നീരു തളിച്ചാല്‍ കീടശല്യം കുറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (37 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (47 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (50 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (55 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends