ഹോര്‍മോണ്‍ ഗുളികകള്‍ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും
ഹോര്‍മോണ്‍ ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഇവര്‍ക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും ഹൃദ്രോഹ സാധ്യത കുറയ്ക്കുവാനും ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പി സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം രക്തം കട്ട പിടിച്ചുള്ള പക്ഷാഘാതം, സ്താനാര്‍ബുദം അണ്ഡാശയ അര്‍ബുദം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
അതുകൊണ്ടു തന്നെ ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പിക്കായി ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഒരു ഡോക്ടറം കണ്ടു ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യവശ്യമാണ്.
https://www.facebook.com/Malayalivartha