പ്രമേഹരോഗിയിലെ ആസ്തമ അകറ്റാം

ആസ്തമ രോഗത്തിന് 296ല്‍ പരം മരുന്നുകളാണുള്ളത്, രോഗതീവ്രതയുള്ളപ്പോള്‍ അലാരിയക്യൂ, ഗ്രിന്‍ഡെലിയ ക്യു , ബ്‌ളാറ്റ ക്യു എന്നിവയില്‍ യോജിച്ചവ കണ്ടെത്തി കോണ്‍സ്റ്റിടൂഷന്‍ മരുന്നുകളായ ആര്‍സ് അല്‍ബ് ആര്‍സ് ഐയോഡ് സ്പീയാക് , സ്‌പോഞ്ചിയ, ഹെപാര്‍, ആന്റ് റ്റാര്‍ട്ട് ആന്റ് ആര്‍സ് കാലിയാര്‍സ് കാലി കാര്‍ബ് കാലി ബിച്ച് നാറ്റ് സള്‍ഫ്, റസ്‌റ്റോക്‌സ് മെഡോറിനം, ഡ്രോസ്‌ക്രാ സാമ്പക്കസ് എന്നിവയുമായി യോജിച്ചവ അതിസൂക്ഷ്മമായ പൊട്ടെന്‍സിയില്‍ ശ്രദ്ധാപൂര്‍വമുള്ള ഇടവേളകളില്‍ നല്‍കിയാല്‍ ആസ്തമ രോഗശമനം ക്രമേണ ഉണ്ടാക്കാം.
കുട്ടികളിലെ ശ്വാസംമുട്ടല്‍ രോഗത്തെ മെബ്രയ്‌നസ് ക്രൂപ്പ് എന്നു പറയാം. ഇളുപ്പുരോഗമെന്നും പറയുന്ന ഇത്തരം രോഗങ്ങള്‍ക്ക് അകോണൈറ്റ്, ഹെപാര്‍, സ്‌പോഞ്ചിയ മരുന്നുകളുടെ 200ാമത്തെ ആവര്‍ത്തനം രോഗതീവ്രത കണക്കിലെടുത്ത് അരമണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂറിടവിട്ട് ഓരോന്നില്‍ നിന്നും രണ്ടുപ്രാവശ്യം വീതം നല്‍കിയാല്‍ രോഗശമനം ഉണ്ടാക്കാം. ഒരു എമര്‍ജന്‍സി മരുന്നായി ഈ മൂന്നു മരുന്നുകളെ വിശേഷിപ്പിക്കാം. മരുന്നിനോടൊപ്പം മുകളില്‍ സൂചിപ്പിച്ച ക്യു എന്ന മദര്‍ടിംഗ്ചര്‍ ഒരു തുള്ളി മുതല്‍ അഞ്ചു തുള്ളി വരെ ഒരു നേരം അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പ്രായമനുസരിച്ചു നല്‍കാം. ബ്രോങ്കിയല്‍ ആസ്തമയ്ക്ക് 48 മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതില്‍ ആര്‍സ്ആല്‍ബ്, സിന്‍കോണ, ഡൂലിയാമെറ , സെനെഗ, സെപിയ, സ്‌പോഞ്ചിയ, സ്‌റ്റേണം മെറ്റ് എന്നിവയ്ക്കു പ്രാധാന്യമേറുന്നു. കുട്ടികളിലെ ഇത്തരം രോഗത്തിന് 36 മരുന്നുകള്‍ നിര്‍ദേശിക്കുമെങ്കിലും നാറ്റ് സള്‍ഫ്, പള്‍സാറ്റില, സാമ്പക്കസ് എന്നിവ ഏറെ പ്രയോജനപ്പെടും. ത്വക്രോഗം അമര്‍ന്നിട്ടുണ്ടാകുന്ന ആസ്തമയ്ക്ക് 16 മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ എപിസ്, ആര്‍സ്ആല്‍ബ്, സള്‍ഫ്, കാര്‍ബ് വെജ് ഫെറം, സോസിനം പള്‍സ് എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. പ്രമേഹരോഗിയിലെ ആസ്തമയ്ക്ക് നാട്രം സള്‍ഫ് ഫലപ്രദമാകും. തുമ്മലോടൊപ്പം ചുമ ഉള്ളവര്‍ക്ക് അഗാരിക്കസ് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha