Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

സൂക്ഷിക്കണം, ശ്വാസകോശ കാന്‍സര്‍ ... ഈ മിഥ്യാധാരണകൾ ചിലപ്പോൾ നിങ്ങളുടെ ജീവനെടുത്തേക്കാം

29 DECEMBER 2021 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...

ലോകത്തേറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ശ്വാസകോശ കാന്‍സര്‍. അടുത്തകാലംവരെ തീരെ ചികിത്സയില്ലാത്ത ഒന്നായാണിത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന്, രോഗചികിത്സയില്‍ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ഇതോടെ, തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാനായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ശ്വാസകോശ കാന്‍സറും ഇടംപിടിച്ചു


സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, 2018-2019 കാലഘട്ടത്തിൽ അമേരിക്കയിൽ ഉണ്ടായത് രണ്ടു ലക്ഷത്തി പതിട്ടായിരത്തി അഞ്ഞൂറ്റി ഇരുപത് പുതിയ ശ്വാസകോശ അർബുദ കേസുകളും 142,080 അനുബന്ധ മരണങ്ങളും ആണ്

 

ആഗോളതലത്തിൽ, 2020-ൽ, സ്തനാർബുദത്തിന് ശേഷം ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് ശ്വാസകോശ അർബുദം, 2.21 ദശലക്ഷം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഇത് 1.8 ദശലക്ഷം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു

വ്യാപകമാണെങ്കിലും, ശ്വാസകോശ അർബുദം സാധാരണയായി തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില തെറ്റിദ്ധാരണകൾ ഇവയാണ് .

 

1. പുകവലിക്കാരിൽ മാത്രമേ ശ്വാസകോശാർബുദം ഉണ്ടാകൂ


സിഡിസിയുടെ അഭിപ്രായത്തിൽ, യുഎസിൽ ശ്വാസകോശ അർബുദം ബാധിച്ചവരിൽ 10 മുതൽ 20% പേരും ഒരിക്കലും പുകവലിക്കാത്തവരോ ജീവിതത്തിൽ 100 ൽ താഴെ മാത്രം സിഗരറ്റുകൾ വലിക്കുകയോ ചെയ്തവരാണ് .

ഓരോ വർഷവും, പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം കൂടിവരുകയാണ് ചെയ്യുന്നത്. അതേസമയം സെക്കൻഡ് ഹാൻഡ് പുകവലികാരണം ഉണ്ടായിട്ടുള്ള കാൻസർ കൂടിയിട്ടുമുണ്ട് . മറ്റൊരാളുടെ സിഗരറ്റിന്‍ തുമ്പത്തുനിന്നും വരുന്ന പുക ശ്വസിക്കുന്നത്, പുകവലിക്കുന്നവരെക്കാള്‍ അപകടമാണ്


2. അപകടസാധ്യത കുറയ്ക്കാൻ ഒരു മാർഗവുമില്ല എന്നതാണ് വ്യാപകമായ മറ്റൊരു തെറ്റിദ്ധാരണ

"ശ്വാസകോശ ക്യാൻസർ ആർക്കും വരാമെന്നത് ഒരു വസ്തുത ആണ് എങ്കിലും രോഗ സാധ്യത കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്," പുകവലി തടയലും പുകവലി നിർത്തലുമാണ് അതിൽ ഏറ്റവും പ്രധാനം . ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ പോലുള്ള ലഹരിവസ്തുക്കള്‍ പൂർണമായും ഒഴിവാക്കുക . ചിട്ടയായ വ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള പ്രഭാതനടത്തവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിര്‍ത്തും. ......


3. പ്രായമായവരിൽ മാത്രമേ ശ്വാസകോശ അർബുദം ഉണ്ടാകൂ എന്നതാണ് പലരും വിശ്വസിക്കുന്നത് ,എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് . അടുത്ത കാലത്ത് ഇറങ്ങിയ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം 50 വയസ്സിന് താഴെയുള്ള കൂടുതൽ ചെറുപ്പക്കാർക്ക് ശ്വാസകോശ അർബുദം ഉണ്ടാകുന്നുണ്ട് , പ്രത്യേകിച്ച് സ്ത്രീകൾക്കും കാൻസർ സാധ്യതത കൂടുന്നു എന്നതും ശ്രദ്ധ അർഹിക്കുന്ന വിഷയമാണ്

 

4. തിരക്കേറിയ സിറ്റിയിലെ താമസം ശ്വാസകോശ ക്യാൻസറിന് കരണമാകില്ല എന്നതും തെറ്റിദ്ധാരണയാണ് .ഗതാഗതം മൂലമുണ്ടാകുന്ന മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് നല്ല തെളിവുകളുണ്ട്..


നൈട്രജൻ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, സൂക്ഷ്മ കണികകൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നതാണ് ... പ്രൊഫഷണൽ ഡ്രൈവർമാർക്കിടയിൽ ശ്വാസകോശ അർബുദം മൂലമുള്ള മരണനിരക്ക് ഗണ്യമായി വർദ്ധിക്കുന്നതിന്റെ കാരണം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുകയാണ് .

ഖനനം, കെമിക്കൽ, മെറ്റലർജിക്കൽ, കപ്പൽ നിർമ്മാണം, മരപ്പണി വ്യവസായങ്ങൾ എന്നിവയും കാൻസർ സാധ്യത ഉണ്ടാക്കുന്നുണ്ട്


5. പലരും പറഞ്ഞു കേൾക്കുന്ന ഒരു പല്ലവിയുണ്ട് 'വർഷങ്ങളായി ഞാൻ പുകവലിക്കുന്നു, ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, അതുകൊണ്ടു തന്നെ ഇപ്പോൾ നിർത്തുന്നതിൽ അർത്ഥമില്ല' ..ഈ വാദം ഒരു കാരണവശാലും ശരിയല്ല .. വർഷങ്ങളായുള്ള പുകവലി തീർച്ചയായും ആരോഗ്യം നശിപ്പിക്കും . ശ്വാസകോശ അർബുദം കൂടാതെ, ഹൃദ്രോഗം, ഓസ്റ്റിയോപൊറോസിസ്, പ്രമേഹം എന്നിവയുൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കും കാരണമാകാറുണ്ട്

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് ട്രസ്റ്റഡ് സോഴ്സ് ന്റെ റിപ്പോർട്ട് ഇങ്ങനെയാണ് ...“നിങ്ങൾക്ക് എത്ര വയസ്സായി എന്നോ എത്ര നാളായി നിങ്ങൾ പുകവലിക്കുന്നു എന്നോ വിഷയമല്ല, എപ്പോൾ വേണമെങ്കിലും പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങൾ പുകവലി ഉപേക്ഷിചാൽ അത് നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും '


6. കഞ്ചാവ് വലിക്കുന്നത് ശ്വാസകോശ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നില്ല എന്നതും ചെറുപ്പക്കാർക്കിടയിൽ പ്രചരിക്കുന്ന മറ്റൊരു അബദ്ധ ധാരണയാണ്

കഞ്ചാവും ശ്വാസകോശ അർബുദവും തമ്മിലുള്ള ബന്ധത്തിനുള്ള എപ്പിഡെമിയോളജിക്കൽ തെളിവുകൾ പരിമിതവും പരസ്പരവിരുദ്ധവുമാണ്. എന്നിരുന്നാലും മരിജുവാനയുടെ ദീർഘകാല ഉപയോഗം ചെറുപ്പക്കാരിൽ ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കും

 

7. നിങ്ങൾക്ക് ശ്വാസകോശ അർബുദം ഉണ്ടെങ്കിൽ, നിങ്ങൾക്ക് പുകവലി തുടരാം എന്നുപറയുന്നതും സത്യമല്ല. പുകവലി ഉപേക്ഷിക്കുന്നതിന്റെ നേട്ടങ്ങൾക്കൊപ്പം, പുകവലി ഉപേക്ഷിക്കുന്ന ശ്വാസകോശ അർബുദമുള്ള ആളുകൾക്ക് ചികിത്സ ഫലവത്താകാനുള്ള സാധ്യത വർധിക്കും

 

. 8 . ശ്വാസകോശ അർബുദ ശസ്ത്രക്രിയ ക്യാൻസർ പടരുന്നു..ഏറെ തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ് ഇത് .ശ്വാസകോശ കാൻസർ ശസ്ത്രക്രിയ ശ്വാസകോശ അർബുദം വ്യാപിക്കുന്നില്ല, എന്നാൽ ശസ്ത്രക്രിയ വൈകുന്തോറും അർബുദം പടരാനുള്ള സാധ്യതയും ഏറുന്നു

ശ്വാസകോശ ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ ശ്വാസകോശ അർബുദ ശസ്ത്രക്രിയ നടത്തിയാൽ ക്യാൻസർ ഭേദമാക്കാൻ കഴിയും . മാത്രമല്ല ട്യൂമർ വലുതോ, ലോക്കോ-റീജിയണൽ വ്യാപനമോ ഉണ്ടെങ്കിലോ, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കീമോതെറാപ്പി അല്ലെങ്കിൽ ഇമ്മ്യൂണോതെറാപ്പി പോലുള്ള അനുബന്ധ തെറാപ്പി, രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും

 

9 . ടാൽക്കം പൗഡർ ശ്വസിക്കുന്നത് ശ്വാസകോശ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.. ചില പഠനങ്ങൾ അനുസരിച്ച് ടാൽക്ക് ഖനനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ അൽപ്പം ഉയർന്ന അപകടസാധ്യത കാണിക്കുന്നുണ്ട് , പക്ഷേ റേഡിയോ ആക്ടീവ് ഗ്യാസ്, റഡോൺ പോലെയുള്ള ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന ധാതുക്കൾ , മറ്റ് ഭൂഗർഭ വസ്തുക്കൾ എന്നിവയാണ് കാൻസർ സാധ്യത ഉണ്ടാകാനുള്ള കാരണങ്ങളായി തെളിയിക്കപ്പെട്ടിട്ടുളത് . അതിനാൽ ടാൽക്കം പൗഡർ ശ്വസിക്കുന്നത് ശ്വാസകോശ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണ്

 

10. ശ്വാസകോശ അർബുദം ഉണ്ടെങ്കിൽ, രോഗലക്ഷണങ്ങൾ പ്രകടമാകും എന്നതും തെറ്റിദ്ധാരണയാണ് .ശ്വാസകോശ അർബുദം പലപ്പോഴും ഒരു ലക്ഷണമില്ലാത്തവരിലും കാണാറുണ്ട് .. ചില കേസുകളിൽ വളരെ ചെറിയ ശ്വാസകോശരോഗ ലക്ഷണങ്ങൾ മാത്രം കാണാറുണ്ടെങ്കിലും ഇത് യഥാർത്ഥ ചികിത്സ ലഭിക്കാതിരിക്കാൻ കാരണമാകുന്ന സംഭവങ്ങൾ നിരവധിയാണ്

ഉയർന്ന അപകടസാധ്യതയുള്ളവരിൽ ശ്വാസകോശ അർബുദ പരിശോധന നടത്തണമെന്ന് പറയുന്നതിന്റെ . കാരണമിതാണ് . പുകവലിക്കാത്തവരിൽ പോലും ഇടയ്ക്കുള്ള പരിശോധന ഗുണം ചെയ്യും

 


11 . ശ്വാസകോശാർബുദം എപ്പോഴും മാരകമാണ് എന്ന് പറയുന്നതും തെറ്റാണ്. ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്തിയാൽ “60%-ത്തിലധികം പേർക്കും രോഗശമനം ഉണ്ടാകും

 

1 2. ആന്റിഓക്‌സിഡന്റ് സപ്ലിമെന്റുകൾ ശ്വാസകോശ അർബുദത്തിൽ നിന്ന് സംരക്ഷിക്കുന്നു നു പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരേ ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല
കാൻസർ ഉണ്ടാക്കുന്ന മ്യൂട്ടേഷനുകളോ മറ്റ് ജനിതക വൈകല്യങ്ങളോ ഉൾപ്പെടുന്ന ഡിഎൻഎ കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിൽ ആന്റിഓക്‌സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

 

കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി എന്നിവ പോലുള്ള നിരവധി ഭക്ഷണ ആന്റിഓക്‌സിഡന്റുകൾ ശ്വാസകോശ അർബുദത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് സൂചിപ്പിക്കുന്ന കുറച്ച് പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. , എങ്കിലും ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.

 

14 . ശ്വാസകോശ അർബുദത്തിനുള്ള ഒരേയൊരു അപകട ഘടകം പുകവലിമാത്രമാണ് .. ഈ ധാരണ തികച്ചും തെറ്റാണ് . പുകവലി ശ്വാസകോശ അർബുദ സാധ്യത വര്ധിപ്പിക്കുമെന്നതിൽ സംശയമില്ല. അതേസമയം കുടുംബ ചരിത്രം, വായു മലിനീകരണം, റഡോൺ എക്സ്പോഷർ, ആസ്ബറ്റോസ് എക്സ്പോഷർ, നെഞ്ചിലെ മുൻ റേഡിയേഷൻ ചികിത്സകൾ , വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയും ശ്വാസകോശ അർബുദ സാധ്യത വര്ധിപ്പിക്കുന്നവയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (4 minutes ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (21 minutes ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (1 hour ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (1 hour ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (3 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (3 hours ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (4 hours ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (4 hours ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (4 hours ago)

Malayali Vartha Recommends