ക്യാന്‍സറിന് ക്രോകസ് പുഷ്പങ്ങളില്‍ നിന്ന് മരുന്ന് തയ്യാര്‍

എല്ലാതരം ക്യാന്‍സറുകളേയും ഇല്ലാതാക്കുന്ന മരുന്ന് തയ്യാര്‍.ക്രോകസ് പുഷ്പങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കോള്‍ച്ചിസൈന്‍ എന്ന പദാര്‍ത്ഥമാണ് മരുന്നിന്റെ അടിസ്ഥാനം.അഞ്ച് വര്‍ഷത്തിനുളളില്‍ ഒരു \'ക്യാന്‍സര്‍ സ്മാര്‍ട്ട് ബോംബ്\' വിപണിയിലെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മരുന്ന് മനുഷ്യശരീരത്തില്‍ നേരിട്ട് പ്രയോഗിക്കുമ്പോള്‍ വിഷത്തിന്റെ ഫലമുണ്ടാക്കിയേക്കാമെന്നതിനാല്‍ പ്രത്യേക രാസപദാര്‍ത്ഥം കുട്ടിച്ചേര്‍ത്താണ് ഈ ഔഷധം നിര്‍മ്മിക്കുന്നത്.
ബ്രാഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ലോറന്‍സ് പാറ്റേഴ്‌സനും സംഘവുമാണ് അര്‍ബുദത്തെ വേരോടെ പിഴുതെറിയുന്ന മരുന്ന് കണ്ടെത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഒറ്റത്തവണ പ്രയോഗിച്ചതിലൂടെ രക്താര്‍ബുദം ഒഴികെയുളള എല്ലാ അര്‍ബുദങ്ങള്‍ക്കും മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞു. ട്യുമറുകള്‍ക്ക് ഓക്‌സിജനും മറ്റ് അവശ്യ ഘടകങ്ങളും എത്തിക്കുന്ന രക്തക്കുഴലുകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ട്യൂമറുകളിലുളള എന്‍സൈമുകള്‍ മരുന്നിനൊപ്പമുളള രാസപദാര്‍ത്ഥത്തെ പ്രതിരോധിക്കുമ്പോഴാണ് പ്രവര്‍ത്തനം നടക്കുക. രക്താര്‍ബുദം ഒഴികെയുളള എല്ലാ തരം അര്‍ബുദങ്ങളെയും ഒറ്റത്തവണകൊണ്ട് ഭേദമാക്കാന്‍ കഴിവുളളതാണ് പുതിയ മരുന്ന് എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നതാണ് പുതിയ ക്യാന്‍സര്‍ സ്മാര്‍ട്ട് ബോംബിന്റെ ഏറ്റവും വലിയ മറ്റൊരാകര്‍ഷണം. പുതിയ മരുന്ന് അടുത്ത വര്‍ഷത്തോടെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha