Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

ഉറങ്ങുമ്പോൾ വായ തുറന്ന് കിടക്കുന്നത് ആണോ ശീലം? എങ്കിൽ സൂക്ഷിക്കുക; ഈ രോഗങ്ങൾ ഉണ്ടാവാൻ സാധ്യത

29 JANUARY 2023 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകും; ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണ് എക്മോ ചികിത്സ

കൊവിഡിന് സമാനമായ ലക്ഷണങ്ങൾ: എച്ച്3എൻ2 വൈറൽ പനിയെ തുടർന്ന് രാജ്യത്ത് ആദ്യമായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു...

സുബി മരിച്ചതോടെ ചർച്ചയായ ആ കരൾ രോഗം നടൻ ബാലയ്ക്കും? ജീവിതത്തിൽ ഒരു തുള്ളി മദ്യം പോലും കുടിയ്ക്കാത്തവർക്കും കരൾ രോഗം എങ്ങനെ വരുന്നു

പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിൽ എത്തി; യുവാവ് മരണമടഞ്ഞു; മനുഷ്യന്റെ തലച്ചോറ് തിന്നുന്ന അമീബ മൂക്കിലൂടെ പടരുന്നു; കോവിഡിനേക്കാൾ ഭീകരം!!! വെള്ളം തൊട്ടാൽ അത് സംഭവിക്കും; കരുതിയിരിക്കുക

വേനൽക്കാല രോഗങ്ങളെ കരുതിയിരിക്കണം!!! 70% വരുന്ന വയറിളക്കപ്രശ്നങ്ങളിലും ആന്റിബയോട്ടിക് ആവശ്യമില്ല; സ്വന്തമായി ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് അപകടം; ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന നിർദ്ദേശവുമായി ഐഎംഎ

 

നമ്മളിൽ പലരും ഉറക്കത്തില്‍ വായ തുറന്ന് കിടക്കുന്നത് പതിവാണ്. ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വായ എല്ലാം അടച്ച് കിടക്കുമെങ്കിലും പിന്നീട് വായില്‍കൂടിയാവും ശ്വാസം എടുക്കുക. അതിനര്‍ത്ഥം ആ വ്യക്തിയ്ക്ക് കൃത്യാമിയി ശ്വാസം ലഭിക്കുന്നില്ല എന്നതാണ്. കൂടാതെ ഇത്തരത്തില്‍ വായില്‍കൂടി ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.

വായയിലൂടെ ശ്വസിക്കുന്നതിന് കാരണം ഇതാണ്. മൂക്കിലൂടെ നന്നായി ശ്വസിക്കുവാന്‍ സാധിക്കാത്ത അവസരത്തിൽ പലപ്പോഴും വായയിലൂടെ ശ്വസിക്കുകയാണ് പതിവ്. നല്ല കഫക്കെട്ട് വരുന്നതിലൂടെ മൂക്ക് അടയുന്നതിന് കാരണമാകുന്നുണ്ട്. ഇനി മൂക്കിന്റെ ആകൃതി കൃത്യമല്ലെങ്കില്‍, എന്തെങ്കിലും വളവ് ഉണ്ടെങ്കില്‍ അത് ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇത് കൂടാതെ മൂക്കില്‍ ദശവളരുന്നത്, താടിയെല്ലിന്റെ വലുപ്പം എന്നിവയെല്ലാം മൂക്കിലൂടെ ശ്വസിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്.

എന്നാൽ മൂക്കിലൂടെ ശ്വസിക്കുന്നതാണ് എല്ലായ്‌പ്പോഴും നമ്മളുടെ ആരോഗ്യത്തിന് ഗുണകരം. മൂക്കടപ്പ് പോലുള്ള ബുദ്ധിമുട്ട് ഇല്ലാത്ത അവസരത്തില്‍ മൂക്കിലൂടെ ശ്വസിക്കുന്നത് മാത്രമാണ് നല്ലൊരു പരിഹാരം. ഇങ്ങനെ മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിക്കുകയും തുടർന്ന് നമ്മളുടെ ശ്വാസകോശങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ശരീരത്തിലേയ്ക്കും, ഹൃദയത്തിലേയ്ക്കും ഓക്‌സിജന്‍ എത്തിക്കുന്നത് ഈ നൈട്രജന്‍ ഓക്‌സൈഡ് തന്നെയാണ്. മൂക്കിലൂടെ ശ്വസിക്കുന്നത് ശ്വാസകോശം വരണ്ടുപോകാതെ തടയുന്നതിനും അന്തരീക്ഷത്തില്‍ നിന്നുള്ള അനാവശ്യമായ പൊടിപടലങ്ങള്‍ ഉള്ളിലേയ്ക്ക് കയറാതിരിക്കുവാനും സഹായിക്കും.

അതേസമയം തന്നെ വായയിലൂടെ ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. രാത്രി കിടക്കുമ്പോള്‍ വായയിലൂടെയാണ് ശ്വസിക്കുന്നതെങ്കില്‍ അയാള്‍ക്ക് കൂര്‍ക്കംവലി ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാർക്ക് നല്ല ഉറക്കം കിട്ടാതിരിക്കുവാനും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുവാനും കാരണമാകും. മാത്രമല്ല വായയിലൂടെ ശ്വസിക്കുന്നവര്‍ക്ക് വായ്‌നാറ്റം ഉണ്ടാകുവാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ഇവരുടെ പല്ലുകളുടെ ആരോഗ്യത്തിനും നശിക്കാനും, കണ്ണിനു ചുറ്റും കറുപ്പ് വരുവാനുള്ള സാധ്യതയും കൂടുതലാകുന്നു.

കുട്ടികൾ വായതുറന്ന് കിടന്നാലും പ്രശ്‌നമാണ്. നല്ല ഉറക്കം വന്നുകഴിഞ്ഞാല്‍ കുട്ടികള്‍ ചിലപ്പോള്‍ വായയും തുറന്ന് കിടക്കുന്നത് കാണാം. ഇങ്ങനെ കുട്ടികള്‍ കിടക്കുന്നുണ്ടെങ്കില്‍ ഇവരില്‍ സാധരണ കുട്ടികളില്‍ കാണുന്നതിനേക്കാള്‍ വളര്‍ച്ച വളരെ കുറവായിരിക്കുമെന്ന് മാത്രമല്ല, രാത്രിയില്‍ കരയുക, ചുണ്ടുകളെല്ലാം വരണ്ടു പോകുന്നതും രാവിലെ ഉറക്കം തൂങ്ങുന്നതുമെല്ലാം ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകാം.

വായയിലൂടെ ശ്വസിക്കുന്നതിലൂടെ നിരവധി അസുഖത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. വായയിലൂടെ ശ്വസിക്കുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും. ഇത്തരക്കാരില്‍ ജലദോഷപനി വരുവാനും സാധ്യത കൂടുതലാണ്. ആസ്മ, സ്‌ട്രെസ്സ്, ആകാംഷ് എന്നിങ്ങനെ പ്രശ്‌നങ്ങളും കണ്ടുവരുന്നു. അതുപോലെതന്നെ മോണരോഗങ്ങള്‍, പല്ലുകളില്‍ കേട്, തൊണ്ടയ്ക്കും ചെവിയ്ക്കും പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാകും. മാത്രവുമല്ല, പല്ലുകള്‍ പൊന്തുന്നതിനും ഇത് കാരണമാകുന്നുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (12 minutes ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (16 minutes ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (36 minutes ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (42 minutes ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (48 minutes ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (1 hour ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (2 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (2 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (3 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (3 hours ago)

രണ്ടു തവണ നോട്ടീസ് അയച്ചിട്ടും ഇത് വരെ ഹാജരായിട്ടില്ല; ആദായനികുതി ഓഫീസിലാണ് ഫാരിസ് ഹാജരാകാതിരുന്നത്; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഫാരിസ് അബൂബക്കറിനെ കുടുക്കാൻ അന്വേഷണ ഏജൻസികൾ  (3 hours ago)

പ്രവാസി ജീവനക്കാർക്ക് പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു.. അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് അവധികൾ ഇങ്ങനെ...അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം..  (3 hours ago)

സെക്രട്ടേറിയറ്റിലെ വലത് ഭാഗത്തുള്ള സമരഗേറ്റ് തുറന്നു; മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് തുറന്നത്; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്  (3 hours ago)

അതിജീവിത ആക്രമിക്കപ്പെട്ടപ്പോൾ ഇന്നസെൻറ് നിശ്ശബ്ദനായിരുന്നതായും അതിലുള്ള പ്രതിഷേധം മരണത്തിൻറെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരൻ.... പണ്ടു തൊട്ടേ മിക്ക മ  (3 hours ago)

അപകീർത്തിക്കേസിൽ വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധി അയോഗ്യനായ സാഹചര്യത്തിൽ തിടുക്കത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല; ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതി; നിർണായകമായ തീരുമാനവുമായി മുഖ്യ ഇലക്ഷൻ ക  (4 hours ago)

Malayali Vartha Recommends