Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തലകറക്കം രോഗമല്ല ലക്ഷണം മാത്രം

19 AUGUST 2016 12:02 PM IST
മലയാളി വാര്‍ത്ത

പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം.
പല സന്ദര്‍ഭങ്ങളിലും തലകറക്കം ഒരു വില്ലനായി നമ്മുടെ ജീവിതത്തില്‍ കടന്നു വരാറുണ്ട്. പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ലാതെ കടന്നുവരുന്ന ഇത്തരം തലകറക്കം നാം ഗൗരവമായി എടുക്കാറുമില്ല. തലകറക്കം ഒരു രോഗത്തെക്കാള്‍ ഉപരി രോഗലക്ഷണമാണ്.
പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്. രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത് അനുഭവപ്പെടുന്നത്.
ലക്ഷണങ്ങള്‍
നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള പരിസരവും വസ്തുക്കളുമെല്ലാം കറങ്ങുന്നതായി തോന്നുന്ന അവസ്ഥയാണ്തലകറക്കം. ഛര്‍ദ്ദി, ഓക്കാനം, കാതിനുള്ളില്‍ മണി മുഴങ്ങുന്ന ശബ്ദം, കണ്ണുകള്‍ പുറത്തേക്കു തള്ളുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം തലകറക്കത്തോട് അനുബന്ധിച്ചുണ്ടാവാം.
കാരണങ്ങള്‍ 
തലകറക്കത്തിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ചെവിയിലെ ആന്തരികഭാഗത്തുള്ള പ്രശ്‌നങ്ങളാണ്. ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നത് ചെവിക്കുള്ളിലെ ലെബ്രിന്ത് എന്ന അപ്പാരറ്റസാണ്. ലെബ്രന്ത്‌സിന് ശരീരത്തു ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്.
എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഉടന്‍ ലെബ്രിന്തിലാണ് ആദ്യം ആ സന്ദേശമെത്തുന്നത്. ഇവിടെനിന്നും വിവരങ്ങള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിക്കുന്നു.
ഇങ്ങനെ വെസ്റ്റിബുലര്‍ നേര്‍വിലും അവിടെനിന്നും ബ്രെയിന്‍സ്‌റ്റെമിലും സെറിബല്ലത്തിലും സന്ദേശങ്ങള്‍ എത്തുന്നു.
മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശങ്ങള്‍ സെറിബല്ലത്തില്‍ എത്തുമ്പോള്‍ മാത്രമാണ് നമ്മള്‍ വിചാരിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്നത്. അതിനാല്‍ ചെവിയിലെ ആന്തരികഭാഗം ശരീരത്തിലെ ഒരു പ്രധാന അവയവമാണ്.
ചെവിക്കുള്ളിലെ രോഗങ്ങള്‍
ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും തലകറക്കത്തിന് കാരണമായിത്തീരാം. ചെവിക്കുള്ളിലെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ബെനിഗന്‍ പൊസിഷണല്‍ പ്രോക്‌സിമല്‍ വെര്‍ട്ടിഗോഗ്ഗ.
ശ്വാസനാളത്തിലെ അണുബാധ, തലയ്ക്കുള്ളിലെ ചെറിയ പ്രഹരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന് ഇടയാക്കാം.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം തലകറക്കമാണ്. പെട്ടെന്ന് ശരീരം ചലിപ്പിക്കുക, തല മുകളിലോട്ടും താഴോട്ടും ആക്കുക, കിടക്കുക തുടങ്ങിയ സമയങ്ങളിലാണ് തലകറക്കമുണ്ടാവുന്നത്.
ലെബ്രിന്തിറ്റസ് 
ചെവിയുടെ ആന്തരികഭാഗത്തുണ്ടാവുന്ന മറ്റൊരു രോഗമാണ് ലെബ്രിന്തിറ്റസ് . നീര്‍ക്കെട്ട്, ശ്വാസനാളത്തിലെ അണുബാധ, നേര്‍വ് ഡിറ്റീറിയേഷന്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണമാകുന്ന അവസ്ഥകള്‍. ലെബ്രിന്തിറ്റസ് രോഗത്തിന്റെയും പ്രധാനലക്ഷണം തലകറക്കമാണ്.
മറ്റു കാരണങ്ങള്‍
നാഡീവ്യൂഹത്തിലെ തകരാറുകളുടെ പ്രധാനലക്ഷണമായും തലകറക്കം കാണപ്പെടുന്നു. അപസ്മാരം, കഴുത്തിനേല്‍ക്കുന്ന മുറിവുകള്‍, ചെന്നിക്കുത്ത്, തലയിലെ മുഴകള്‍ തുടങ്ങിയവയാണ് നാഡീവ്യൂഹത്തിലെ തകരാറുകള്‍ക്കു കാരണം.
ഓക്കാനം, ലഹരിപദാര്‍ഥങ്ങളുടെ അമിതഉപയോഗം, ഇന്‍സോമ്‌നിയ, തലയില്‍ പെരുപ്പ് അനുഭവപ്പെടുക, അമിതമായി വിയര്‍ക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും തലകറക്കമുണ്ടാവാം.
അമിത രക്തസ്രാവം, ഭയപ്പാട് ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ ഉണ്ടാകുന്ന മന്ദതയെ തലകറക്കമായി കണക്കാക്കരുത്. മാര്‍ച്ച് നടക്കുന്ന സന്ദര്‍ഭങ്ങളിലും മറ്റും തലകറങ്ങിവീഴുന്നത് ഭയപ്പെടേണ്ട അവസ്ഥയല്ല.
ഇത് ഒരു രോഗലക്ഷണമായി കണക്കാക്കേണ്ടതില്ല. മുകളില്‍പ്പറഞ്ഞ മറ്റെല്ലാതലകറക്കവും ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമാവാം. അതിനാല്‍ വിശദമായ വൈദ്യപരിശോധന ആവശ്യമാണ്.
പരിശോധനയിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാധ്യമാകൂ. അതിനാല്‍ തലകറക്കത്തെ നിസാരമായി കാണേണ്ട ഒന്നല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends