Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഗ്യാസ്ട്രബിള്‍ നിസ്സാരമായി കാണരുത്

17 SEPTEMBER 2016 03:45 PM IST
മലയാളി വാര്‍ത്ത

ഇടക്കിടെ വരുന്ന നെഞ്ചുവേദന പലപ്പോഴും നമ്മളെ അസ്വാസ്ഥരാകാറുണ്ട്.മിക്ക നെഞ്ച് വേദനകളും ഗ്യാസ്ട്രബ്ള്‍ മൂലം ഉണ്ടാകുന്നതാണ്.എന്നാല്‍ നെഞ്ചുവേദനയുണ്ടായാല്‍ ഗ്യാസാണെന്ന് കരുതി തള്ളി കളയാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെഞ്ചുവേദന അനുഭവപ്പെടുമ്പോള്‍ വിയര്‍പ്പ് പൊടിയുകയോ, കൈകളിലേക്ക് വേദന പടരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് .
പുതിയ തലമുറയെ വിടാതെ പിടികൂടിയിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനിയാണ് ഗ്യാസ് ട്രബിള്‍ .പഴയ കാലത്തെ ജീവിത രീതികളില്‍ നിന്നും പാടെ വ്യത്യസ്തമാണ് ഇന്നത്തെ ജീവിതവും കാഴ്ചപ്പാടും. തിരക്കുകളുടെ ലോകത്തില്‍ ഭക്ഷണം കഴിക്കുന്നതിനു പോലും ആര്‍ക്കും സമയമില്ല. അധികപേരുടെയും അസുഖങ്ങള്‍ക്ക് കാരണവും ഇത് തന്നെയാണ് .ഇന്ന് ഗ്യാസ് ട്രബിള്‍ ഒരു സാധാരണ അസുഖമായി മാറിയിരിക്കുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, കലശലായ ഏമ്പക്കം തുടങ്ങി പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകും.


ഗ്യാസ്ട്രബ്‌ളിന്റെ പ്രധാന കാരണങ്ങള്‍
ഭക്ഷണ ക്രമീകരണമില്ലായ്മ വയറിനു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു . ഭക്ഷണ ക്രമീകരണം വരുത്തുന്നതോടെ തന്നെ മിക്ക അസുഖങ്ങള്‍ക്കും പരിഹാരമാകും. ഭക്ഷണം സമയമെടുത്തു ചവച്ചരച്ചു വേണം കഴിക്കാന്‍. .നമ്മള്‍ സാവധാനം ചവച്ചരച്ച് കഴിക്കുമ്പോള്‍ വയറില്‍ വായു നിറയുന്നത് തടയുന്നു. ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്ക്ക് സാധാരണ ഭക്ഷണരീതി പിന്തുടരുന്നവരേക്കാള്‍ വയറില്‍ വായു നിറയാന്‍ ഇടയാക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കുകയും ഗ്യാസ് ട്രബ്‌ളിന് ഇടയാക്കുകയും ചെയ്യുന്നു
വെറുതെ ചിന്തിച്ചിരിക്കുമ്പോള്‍ ച്യുയിഗം തിന്നുകൊണ്ടിരിക്കുന്ന ശീലമുള്ളവരാണ് നമ്മുടെ യുവതലമുറ. ച്യുയിഗം തിന്നുന്ന ശീലങ്ങളും നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ അട്ടിമറിക്കുന്നു. മധുരവും, ഐസ്‌ക്രീം എന്നിവ ഭക്ഷിക്കുന്നതും വായു വയറില്‍ നിറയുന്നതിനിടയാക്കുന്നു.
മദ്യം ,കൂള്‍ ഡ്രിംഗ്‌സ് എന്നിവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഗ്യാസ് ട്രബിള് ഭയക്കുന്നവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. . പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന വസ്തുവാണ് സോര്‍ബിറ്റോള്‍ . ഇത് കുടലില്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ഉല്‍പ്പാദിപ്പിക്കുന്ന ബാക്ടീരിയയാണ് ഗ്യാസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോര്‍ബിറ്റോള്‍ മൂലമുണ്ടാകുന്ന ഗ്യാസ് ട്രബിള് ഇല്ലാതാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ദീര്‍ഘനേരം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. പഞ്ചസാരയ്ക്കു പകരം മധുരത്തിനായി ഉപയോഗിക്കുന്ന പ്രക്ടോസ്, ലാക്ടോസ്,റബിനോസ് എന്നിവയും ഇതേ പ്രശ്‌നങ്ങളിടയാക്കുന്നവയാണ്. അതിനാല്‍ ഇത്തരം വസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.


ഗ്യാസ് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ?
ചില പച്ചക്കറികള്‍ ഗ്യാസ് വര്‍ധിപ്പിക്കാറുണ്ട്. ക്യാബേജ്, കോളി ഫഌര്‍ , ബീന്‍സ്, ഉള്ളി, പൂര്‍ണമായി വേവിക്കാത്ത ഉരുളക്കിഴങ്ങ്, കടല, മുള്ളങ്കി എന്നിവ ഗ്യാസ്ഉണ്ടാക്കുന്നവയാണ്. പഴവര്‍ഗങ്ങളില്‍ ആപ്പിള്‍, പഴം, ഓറഞ്ചും പാലുല്‍പ്പന്നങ്ങളായ ഐസ്‌ക്രീം, ടാന്‍ഡ് മില്‍ക്ക് എന്നിവയും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കിടയാക്കും. ബീര്‍, ഡയറ്റ് സോഡ, പഞ്ചസാരയുള്ള പഴച്ചാര്‍, വൈനും ഗ്യാസ് വര്‍ധിപ്പിക്കുന്നവയാണ്. ഇതില്‍ ബീവറേജസില്‍ ഫ്രാക്ടോസ്, സോര്‍ബിറ്റോള്‍ ഉപയോഗിക്കുന്നതിനാലാണ് ഗ്യാസ് ഉല്‍പ്പാദിക്കുന്നത്. എല്ലാതരത്തിലുള്ള സ്‌നാക്‌സും ഗ്യാസിനെ പേടിക്കുന്നവര്‍ ഒഴിവാക്കേണ്ടതാണ്.


ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ കട്ടി തൈര്, വെണ്ണ, പഞ്ചസാരയില്ലാത്ത പഴച്ചാര്‍, വെളുത്ത അരി, പൂര്ണ്ണമായി വേവിച്ച ഉരുളക്കിഴങ്ങ്, മുട്ട, മീന്‍, കൊഴുപ്പ് ഒഴിവാക്കിയ ചിക്കന്‍, കാരറ്റ്, വെജിറ്റബിള്‍ സൂപ്പ്, എന്നിവയെല്ലാം ഗ്യാസില്ലാത്ത ഭക്ഷണങ്ങളാണ്.
ഭക്ഷണങ്ങളില്‍ പഞ്ചസാര ഒഴിവാക്കുന്നത് ഗ്യാസില്ലാതിരിക്കാന്‍ നല്ലതാണ്. ഗ്യാസ് കുറയ്ക്കാന്‍ മറ്റൊരു നല്ല വഴി നടത്തമാണ്. അരകിലോമീറ്റര്‍ ദൂരമെങ്കിലും ഒരു ദിവസം നടന്നാല്‍ ഗ്യാസിന് കുറവുണ്ടാകും. ജ്യൂസ് കുടിക്കുമ്പോള്‍ സ്‌ട്രോ ഒഴിവാക്കണം. ഇത് വയറില്‍ വായു നിറയുന്നതിനിടയാക്കും. ഇതിനൊക്കെ പുറമെ നമ്മുടെ മാനസിക സമ്മര്‍ദ്ദവും, ആശങ്കയും,ഭയവും ഗ്യാസ് വര്‍ധിപ്പിക്കുന്നതിന് കാരണങ്ങളാണ്.
രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുക, കുരുമുളകും ജീരകവും പൊടിച്ച് ഇഞ്ചി നീരില്‍ ചേര്‍ത്ത് കഴിക്കുക, തുളസിയില ,പുതിനയില എന്നിവ ചവയ്ക്കുകയോ തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുകയോ ചെയ്യുക,ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുക , കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുക,കട്ടത്തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, എന്നിവയെല്ലാം ഗ്യാസില്ലാതിരിക്കാന്‍ നല്ലതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends