Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഇന്ത്യയിൽ രക്​ത സമ്മർദ്ദ നിരക്ക് കൂടുന്നു

01 SEPTEMBER 2017 05:05 PM IST
മലയാളി വാര്‍ത്ത

ലോകത്താകമാനമുള്ള ഉയർന്ന രക്​തസമ്മർദ്ദം അനുഭവിക്കുന്ന യുവാക്കളിൽ പകുതിയും ഏഷ്യൻ രാജ്യങ്ങളിലാണ്​. ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങൾക്ക്​ ഉയർന്ന രക്​ത സമ്മർദ്ദമുണ്ട് . 226 ദശലക്ഷം യുവാക്കളാണ്​ ചൈനയിൽ രക്​തസമ്മർദ്ദം അനുഭവിക്കുന്നത്​. 1975നും 2015നും ഇടക്ക്​ ഒാരോ രാജ്യങ്ങളിലെയും ജനങ്ങളുടെ രക്​ത സമ്മർദ്ദത്തിലെ വ്യത്യാസം പഠന വിധേയമാക്കിയിരുന്നു. പുരുഷൻമാർക്കാണ്​ സ്​ത്രീകളേക്കാൾ രക്​തസമ്മർദ്ദം കൂടുതലെന്നും പഠനത്തിൽ തെളിഞ്ഞതായി ലണ്ടൻ ഇംപീരിയൽ കോളജിലെ ശാസ്​ത്രജ്​ഞർ പറയുന്നു.
വികസിത രാജ്യങ്ങളേക്കാൾ വികസ്വര, അവികസിത രാജ്യങ്ങളിലുള്ളവർക്കാണ്​ രക്​തസമ്മർദ്ദം കൂടുതൽ. ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ്​ പ്രായമാകുമ്പോൾ രക്​തസമ്മർദ്ദം ഉയർത്തുന്നതിനിടയാക്കും. അമിത വണ്ണവും രക്​തസമ്മർദ്ദം കൂടുന്നതി​ന് ​പ്രധാന കാരണമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍, കൊഴുപ്പ് അടിയല്‍, അമിതവണ്ണം, പുകവലി, മദ്യപാനം, മാലിന്യം നിറഞ്ഞ ഭക്ഷണം എന്നിവ അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. വ്യായാമം ഇല്ലാത്ത ജീവിത രീതിയാണ് ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നത്. ഉപ്പ്, മധുരം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ബേക്കറി, സംസ്‌കരിച്ച മാംസം എന്നിവയുടെ അമിതോപയോഗവും രക്തസമ്മര്‍ദ്ദ നിരക്ക് ഉയര്‍ത്തും.
120/80 ആണ് ഒരു സാധാരണ മനുഷ്യന്റെ രക്ത സമ്മർദ്ദം. .120 എന്നത് ഹൃദയം സങ്കോചിക്കുമ്പോഴും 80 എന്നത് ഹൃദയം വിശ്രമിക്കുമ്പോഴും ഉള്ള രക്ത സമ്മർദ്ദമാണ്. ഇതിനു മുകളിൽ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
രക്ത സമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?
∙ ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുവാന്‍ സാധിക്കും
∙ ആഹാരത്തിൽ പഴങ്ങൾ‍, പച്ചക്കറികൾ, അരി ആഹാരം എന്നിവ ഉള്‍പ്പെടുത്തുകയും കൊഴുപ്പുള്ള ആഹാര സാധനങ്ങൾ, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുകയും ചെയ്യുക
∙ അമിതവണ്ണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഒരു പ്രധാന കാരണമാകുമെന്നതിനാൽ സ്ഥിരമായ വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് പ്രധാനമാണ് .
മദ്യപാനം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയും, പുകവലി രക്തധമികളിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യും എന്നതിനാൽ പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends