Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഡെങ്കി പനിയുടെ സീസൺ കഴിയുന്നതിനോടൊപ്പം വൈറൽ പനിയും ചുമയും

31 JULY 2017 03:27 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതൽ ആളുകൾ ആശുപത്രിയിൽ പോകുന്നത് പനിയും ചുമയുമായാണ്. ഡെങ്കി പനിയുടെ സീസൺ കഴിയുന്നതിനോടൊപ്പം വൈറൽ പനിയും പടർന്നു പിടിക്കുന്നു. മഞ്ഞില്ല, തണുപ്പില്ല എന്നൊക്കെ നാം പറഞ്ഞാലും പലരുടേയും ശരീരം കാലാവസ്ഥ മാറിയതിനോട് പ്രതികരിക്കുന്നുണ്ട്. ജലദോഷവും പനിയും വിട്ടുമാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ അനുഭവപ്പെടും.

ശ്വാസകോശത്തിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന അന്യവസ്‌തുക്കള്‍, രോഗാണുക്കള്‍, പൊടി, ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവയെ ഫലപ്രദമായി ചുമച്ച്‌ പുറംതള്ളുവാന്‍ ശരീരത്തിന്‌ സ്വയമേ ഉള്ള കഴിവാണ് ചുമ.

ശ്വാസനാളം, ബ്രോങ്കൈകള്‍, ശ്വാസകോശത്തിലുടനീളം ശ്വാസകോശത്തിനെ ആഗിരണം ചെയ്യുന്ന നേരിയ സ്‌തരമായ പ്ലൂറ, അന്നനാളം, തൊണ്ട, വായ മൂക്ക്‌, ചെവി, എന്നിവിടങ്ങള്‍ ഏതെങ്കിലും രീതിയില്‍ പ്രകോപിക്കപ്പെട്ടാല്‍ അവയില്‍ നിന്നുമുള്ള ആവേഗം നാഡികള്‍ വഴി മസ്‌തിഷ്‌ക്കത്തിലെത്തുന്നു. മസ്‌തിഷ്‌ക്കത്തിലെ മെഡുല്ലയില്‍ ശ്വാസനിയന്ത്രണ കേന്ദ്രത്തിന്‌ തൊട്ടടുത്താണ്‌ ചുമയുടെ കേന്ദ്രം. നാഡീരോഗികള്‍, അബോധാവസ്‌ഥയില്‍ ഉള്ളവര്‍, മയക്കുമരുന്നുകളോ വിഷമോ അകത്തു ചെന്നവര്‍ എന്നിവര്‍ക്ക്‌ സാധാരണ ഫലപ്രദമായി ചുമയ്‌ക്കാന്‍ കഴിയാറില്ല .ചുരുക്കി പറഞ്ഞാൽ അപകടകാരികളായ വസ്തുക്കള്‍ ശ്വസനവ്യവസ്ഥയെ അപായപ്പെടുത്താതെ സംരക്ഷണം നല്‍കുന്ന പ്രതിഭാസമാണ് ചുമ.

പനിയും ജലദോഷവും ഏറ്റവും കുറഞ്ഞ തോതിലുള്ള അസുഖങ്ങളാണ്. സ്വാഭാവികമായും ശരീരം തനിയെ ഏകദേശം 7 ദിവസംകൊണ്ട് വൈറസിനെ എതിര്‍ത്ത് സുഖാവസ്ഥയിലെത്തിക്കോളും. ജലദോഷപ്പനി ചികിത്സിച്ചാല്‍ ഒരാഴ്ചകൊണ്ടുമാറും. ചികിത്സിച്ചില്ലെങ്കില്‍ 7 ദിവസംകൊണ്ടു മാറുമെന്ന് കേട്ടിട്ടുണ്ടല്ലോ.
ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുകയാണ് ചെയ്യേണ്ടത്. തിളപ്പിച്ച ശേഷം ചെറുചൂടോടെ ഇടയ്ക്കിടക്ക് വെള്ളം കുടിക്കുന്നത് പ്രധാനമായും മൂന്നു രീതിയിലാണ് ശരീരത്തിനു ഗുണം ചെയ്യുക. ഒന്ന്, പനിമൂലം കോശങ്ങളില്‍നിന്ന് നഷ്ടപ്പെടുന്ന ജലാംശത്തെ നികത്തുക (rehydration), രണ്ട്, രോഗാണുക്കളേയും അവയുടെ അവശിഷ്ടങ്ങളേയും മൂത്രംവഴി എത്രയും വേഗം പുറന്തള്ളുക, മൂന്ന്, മൂക്കുചീറ്റുമ്പോഴും ചുമച്ചുതുപ്പുമ്പോഴും കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ പാകത്തില്‍ അയഞ്ഞുകിട്ടുക.

ജലദോഷപ്പനിയോടുകൂടി വരുന്ന കഫത്തോടുകൂടിയ ചുമ, പനി മാറുന്നതോടെ മാറേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന ചുമ ശ്വസനവ്യവസ്ഥയിലെ രോഗാണുബാധയെയാണ് സൂചിപ്പിക്കുന്നത്. തൊണ്ടയിലോ (larynx) ശ്വാസനാളത്തിലോ (trachea) ശ്വാസകോശത്തിലേക്കു വായു കടന്നുപോകുന്ന വഴികളിലോ (bronchi) ആവാമിത്. ന്യൂമോണിയ (Pneumonia), ശ്വാസനാളത്തിലെ നീര്‍വീക്കം (bronchitis), മുഖത്തെ വായൂ അറകള്‍ക്കുള്ളിലെ നീര്‍വീക്കം (sinusitis), ക്ഷയം (tuberculosis) എന്നിവയുടെ ലക്ഷണങ്ങളിലൊന്നാണിത്തരം ചുമ. ശ്വാസനാളത്തില്‍ തടസ്സമുണ്ടാകുന്ന അസുഖമുള്ളവര്‍ക്ക് (Chronic Obstructive Pulmonary Disease- COPD)ഒപ്പം രോഗാണുബാധകൂടിയായാല്‍ കഫത്തോടുകൂടിയ ചുമ അധികരിക്കും.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകടകളിൽ നിന്ന് കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്ന പ്രവണത അത്ര നല്ലതല്ല. നിരോധിച്ച മരുന്നായ ഫിനൈല്‍ പ്രൊപനൊളമീന്‍ (Phenyl propanolamine) ഉള്‍പ്പെടെ തുടര്‍ച്ചയായ ദുരുപയോഗമായാല്‍ ശരീരത്തെ അപായപ്പെടുത്തുന്ന പല ചേരുവകളും ചേര്‍ന്ന മിശ്രിതമാണ് കഫ്‌സിറപ്പുകള്‍.

ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ കുറയാന്‍ തേന്‍, ഗ്ലിസെറിന്‍, നാരങ്ങാനീര് എന്നിവകൊണ്ടുള്ള ലളിതമായ ചുമമരുന്നാണ് കൊടുക്കേണ്ടതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യവിദഗ്ദ്ധര്‍ അവരുടെ വെബ്‌സൈറ്റില്‍ അഭിപ്രായപ്പെടുന്നു.
അലര്‍ജിക്കെതിരെയുള്ളവ, ചുമയെ കുറക്കുന്നവ, മൂക്കടപ്പിനെതിരെ പ്രവര്‍ത്തിപ്പിക്കുന്നവ കഫം അയഞ്ഞു കിട്ടാന്‍ സഹായിക്കുന്നവ എന്നീ പലതരം ചേരുവകളുടെ മിശ്രിതമാണ് മിക്ക ചുമ മരുന്നുകളും.

അലര്‍ജിയുടെ ഭാഗമായോ ജലദോഷപ്പനിയെത്തുടര്‍ന്നോ വിട്ടുമാറാത്ത ചുമ ഒരാഴ്ചയിൽ കൂടുതൽ നിന്നാൽ വൈദ്യസഹായം തേടണം. കഫമില്ലാത്ത അലര്‍ജിച്ചുമയ്ക്ക് കൊഡീന്‍ (Codein), ഫോള്‍കൊഡീന്‍ (Pholcodine) ഡൈഫെന്‍ ഹൈഡ്രാമിന്‍ (Dyphen hyrdamine), ഡെക്‌സോമെതോര്‍ഫാന്‍ (Dexomethorphan) എന്നിങ്ങനെ ചുമയെ പെട്ടെന്ന് പിടിച്ചിനിര്‍ത്തുന്ന മരുന്നുകൾ ഗുണം ചെയ്യും. കൊഡീന്‍, ഫോള്‍കൊഡീന്‍ എന്നിവ നാര്‍ക്കോട്ടിക് വിഭാഗത്തില്‍ പെട്ടവയാകയാൽ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം, അക്കാലയളവിലേക്കു മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (10 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (19 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends