Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

മോണരോഗം : അര്‍ബുദത്തിന് കാരണമായേക്കാം

05 AUGUST 2017 05:06 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ പലരും നിസ്സാരമായി കാണുന്ന ഓന്നാണ് പല്ലുതേക്കുമ്പോള്‍ രക്തം വരുകയോ മോണയ്ക്ക് വേദന വരുകയോ ചെയ്യുന്നത്. എന്നാല്‍ നിസാരമായി കാണേണ്ട ഒന്നല്ല ഇത്. മോണരോഗം അര്‍ബുദത്തിനു വരെ കാരണമാകും. ദന്തല്‍ പ്ലാക്കുകളിലെ ബാക്ടീരിയയാണ് പ്രധാന വില്ലന്‍. മോണയിലെ ഈ അണുബാധ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ബാക്ടീരിയയെ കൂടാതെ ജനിതക കാരണങ്ങള്‍, സമ്മര്‍ദം, പുകവലി, ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം ഇവയും മോണരോഗത്തിനു കാരണമാകാം. മോണരോഗം വന്നിട്ടുള്ള സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു യു എസ് പഠനം പറയുന്നു. പ്രത്യേകിച്ചും സ്തനാര്‍ബുദവും അന്നനാളത്തിലെ അര്‍ബുദവും.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിന്റെ ജേണലായ കാന്‍സര്‍ എപ്പിഡെമിയോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മുമ്പ് ദന്തരോഗങ്ങള്‍ ബാധിച്ചിട്ടുള്ളവര്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്നാണ്. മോണയ്ക്ക് രോഗം ബാധിച്ച സ്ത്രീകള്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. കൂടാതെ ശ്വാസകോശാര്‍ബുദം, ഗോള്‍ബ്ലാഡര്‍ കാന്‍സര്‍ ചര്‍മാര്‍ബുദമായ, മെലനോമ, സ്തനാര്‍ബുദം ഇവയ്ക്കും സാധ്യത കൂടുതലാണ്. എങ്ങനെയാണ് മോണരോഗം അര്‍ബുദ കാരണമാകുന്നതെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

ഉപദ്രവകാരികളായ രോഗാണുക്കള്‍ ഉമിനീരിലും ദന്തല്‍പ്ലാക്കിലും കലര്‍ന്നിട്ടോ രോഗം ബാധിച്ച മോണയിലെ കലകള്‍ രക്തചംക്രമണത്തില്‍ കലര്‍ന്നിട്ടോ ആകാം രോഗം ബാധിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. വായുടെ വളരെ അടുത്താണ് അന്നനാളം അതുകൊണ്ട് തന്നെ മോണയിലെ രോഗാണുക്കള്‍ വളരെ വേഗം അന്നനാളത്തിലെ മ്യൂക്കോസയില്‍ ബാധിക്കുകയും അര്‍ബുദ കാരണമാകുകയും ചെയ്യുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.രോഗങ്ങളെ അകറ്റാന്‍ വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമെങ്കില്‍ ദന്തഡോക്ടറുടെ സഹായം തേടേണ്ടതുമാണ്. ആരോഗ്യമുള്ള പല്ലിനും മോണയ്ക്കും പോഷകങ്ങളും ആവശ്യമാണ്. ജീവകം സി അടങ്ങിയ ഭക്ഷണം ദന്താരോഗ്യമേകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (8 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (19 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (29 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (50 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (10 hours ago)

Malayali Vartha Recommends