Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

നാവിന്റെ വെള്ളനിറം മാറാൻ ലളിതമായ വീട്ടു ചികിത്സകള്‍

07 AUGUST 2017 02:21 PM IST
മലയാളി വാര്‍ത്ത

പൂപ്പല്‍ പോലെ നാവില്‍ കാണുന്ന വെള്ളനിറം സാധാരണഗതിയിൽ അപകടം ചെയ്യില്ലെങ്കിലും മാനസികമായി ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാറുണ്ട്. മാത്രമല്ല വായ്ക്ക് അരുചി, വായ്നാറ്റം എന്നിവക്കും ഇത് കാരണമായേക്കാം.

ആരോഗ്യമുള്ള നാക്കിന്റെ കളര്‍ പിങ്ക് ആണ്. നാവില്‍ പാപിലെ എന്ന പേരുള്ള ചെറിയ അറകള്‍ ഉണ്ട്. എന്നാല്‍ കൃത്യമായി വൃത്തിയാക്കാതെ അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടിയാല്‍ നാവിനു വെള്ള നിറമാകും. നിര്‍ജലീകരണം, നാക്കില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്നിവയും നിറമാറ്റത്തിന് കാരണമാകാം. ഈ നിറം മാറ്റം തല്‍ക്കാലത്തേയ്ക്ക് ഉള്ള പ്രശ്നമാണ്.എന്നാല്‍ ശ്രദ്ധിയ്ക്കാതെ ഇരുന്നാല്‍ അപകടം ആവാനും സാധ്യതയുണ്ട്.

ഇനി പറയുന്ന ലളിതമായ വീട്ടു ചികിത്സകള്‍ നാക്കിന്റെ വെള്ള നിറം മാറ്റുന്നതിന് സഹായകമാവും

ഉപ്പ് (Salt): നാക്കില്‍ നിന്ന് മൃതകോശങ്ങളെയും ഭക്ഷണാവശിഷ്ടങ്ങളെയും ഉരച്ചു കളയുന്നതിന് ഉപ്പു സഹായിക്കും. ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നതും ഉപ്പിന്റെ പ്രത്യേകതയാണ്. നാക്കിന് വെളുത്ത നിറമാണെങ്കില്‍, അല്‍പ്പം ഉപ്പ് നാക്കില്‍ വിതറിയ ശേഷം, ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഒരു മിനിറ്റ് നേരം നാക്ക് പതിയെ ഉരയ്ക്കുക. ഇനി, ഇളം ചൂടുവെള്ളത്തില്‍ വായ കഴുകുക. ഇത് രണ്ട് തവണ ആവര്‍ത്തിക്കുന്നത് നന്നായിരിക്കും.

ബേക്കിംഗ് സോഡ (Baking Soda): അല്‍പ്പം ബേക്കിംഗ് സോഡയും നാരങ്ങനീരും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി മൃദുവായ ബ്രിസില്‍സ് ഉള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് നാക്ക് ഉരച്ച്‌ വൃത്തിയാക്കാം. പ്രകടമായ ഫലം ലഭിക്കുന്നതു വരെ, ദിവസം ഒരു തവണ വീതം ഇത് ആവര്‍ത്തിക്കുക.

കറ്റാര്‍വാഴ (Aloe Vera): കറ്റാര്‍വാഴയ്ക്ക് ബാക്ടീരിയയ്ക്ക് എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ്ഉണ്ട്. ഒരു ടീ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ് ഒരു മിനിറ്റ് നേരം വായയില്‍കൊണ്ടശേഷം കുലുക്കുഴിഞ്ഞ് തുപ്പിക്കളയുക. ഇതിനു ശേഷം ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഏതാനും ആഴ്ച ഇത് തുടരുക.
വെജിറ്റബിള്‍ ഗ്ളിസറിന്‍ (Vegetable Glycerin): വായ വരള്‍ച്ച മൂലമാണ് നാക്കിനു വെളുപ്പു നിറമെങ്കില്‍, വെജിറ്റബിള്‍ ഗ്ളിസറിന്‍ പ്രയോജനപ്പെടും. ഇത് വായ്നാറ്റത്തില്‍ നിന്നും സംരക്ഷണം നല്‍കും. നാക്കില്‍ ഒന്നോ രണ്ടോ തുള്ളി വെജിറ്റബിള്‍ ഗ്ളിസറിന്‍ ഒഴിച്ച ശേഷം മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഉരയ്ക്കുക. ബ്രഷുചെയ്ത ശേഷം ഇളം ചൂടുവെള്ളത്തില്‍ വായ കഴുകണം. നാവിന് സ്വാഭാവിക നിറം ലഭിക്കുന്നതു വരെ ദിവസം രണ്ട് നേരം ഇത് തുടരുക.

ഓയില്‍ പുള്ളിംഗ് (Oil Pulling): ഫംഗസ് അണുബാധ മൂലമാണ് നാക്കിന് വെളുത്ത നിറമെങ്കില്‍ ഈ നടപടി പ്രയോജനപ്പെടും. യീസ്റ്റ് അണുബാധ ഇല്ലാതാക്കുന്നതിന് ഓയില്‍ പുള്ളിംഗ് സഹായകമാണ്. രാവിലെ ബ്രഷു ചെയ്യുന്നതിനുമുൻപ്ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ (പച്ചത്തേങ്ങയില്‍ നിന്നുള്ളതാണ് ഉത്തമം) വായില്‍ക്കൊണ്ട് നല്ലവണ്ണം കുലുക്കുഴിയുക. ഇതിനു ശേഷം വായ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

പ്രോബയോട്ടിക്കുകള്‍ (Probiotics): പ്രോബയോട്ടിക്കുകള്‍ (ലാക്റ്റോബാസില്ലസ് അസിഡോഫൈലസ്) വായയിലെ ബാക്ടീരിയ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഒരു പ്രോബയോട്ടിക് ക്യാപ്സ്യൂള്‍ വെള്ളത്തില്‍ കലര്‍ത്തുക. സാധാരണ രീതിയില്‍ ബ്രഷ് ചെയ്യുകയും വായ കഴുകി വൃത്തിയാക്കുകയും ചെയ്യുക. അതിനു ശേഷം ഈ ലായനി ഉപയോഗിച്ച്‌ വായ കുലുക്കുഴിഞ്ഞ് കുടിക്കുക. ഇനി ഒരു ഗ്ളാസ് വെള്ളം കൂടി കുടിക്കാം. ഒരാഴ്ചക്കാലം ദിവസം ഒരു തവണ വീതം ഇത് തുടരുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (10 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (19 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends